Image

മന്ത്രി ഇ. അഹമ്മദ്‌ ഒരാഴ്‌ചത്തെ സന്ദര്‍ശനത്തിന്‌ അമേരിക്കയിലേക്ക്‌

Published on 22 October, 2011
മന്ത്രി ഇ. അഹമ്മദ്‌ ഒരാഴ്‌ചത്തെ സന്ദര്‍ശനത്തിന്‌ അമേരിക്കയിലേക്ക്‌
ന്യൂഡല്‍ഹി: വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ, മാനവശേഷി സഹമന്ത്രി ഇ. അഹമ്മദ്‌ ഇന്ന്‌ ന്യൂയോര്‍ക്കിലെത്തും. ഐക്യരാഷ്‌്‌ട്ര സഭയുടെ പൊതുയോഗത്തില്‍ പങ്കെടുക്കാനും രക്ഷാ സമിതിയില്‍ മിഡില്‍ ഈസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുമായാണ്‌ പ്രധാനമായും മന്ത്രി എത്തുന്നത്‌. ഐക്യരാഷ്‌ട്ര പൊതുസഭയില്‍ ക്യൂബയുടെ ഉപരോധം നീക്കുന്നതു സംബന്ധിച്ച ചര്‍ച്ചയിലും ആഗോള നീതിന്യായ കോടതിയെക്കുറിച്ചുള്ള ചര്‍ച്ചയിലും പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക