Image

ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ കുരിശ്‌ കൂദാശ നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 31 October, 2013
ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ കുരിശ്‌ കൂദാശ നടന്നു
ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ പാവന നാമത്തില്‍ പണികഴിപ്പിച്ച കുരിശിന്‍തൊട്ടിയുടെ കൂദാശ ഒക്‌ടോബര്‍ 26-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ അഭി. അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. ഫാ. ദാനിയേല്‍ ജോര്‍ജ്‌, ഫാ. നൈനാന്‍ ജോര്‍ജ്‌, ഫാ. ഹാം ജോസഫ്‌, ഫാ. എബി ചാക്കോ, ഫാ. ക്രിസ്റ്റഫര്‍ മാത്യു എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

ഷിക്കാഗോയില്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പാരമ്പര്യത്തില്‍ ആദ്യമായി ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ സ്ഥാപിച്ച പൊന്‍കുരിശ്‌ ഏവര്‍ക്കും ഏതു സമയത്തും വന്ന്‌ പ്രാര്‍ത്ഥിക്കുവാനും അനുഗ്രഹം പ്രാപിക്കാനും ഇടയായിത്തീരട്ടെ എന്ന്‌ അഭി. തിരുമേനി നടത്തിയ ആശംസാ പ്രസംഗത്തില്‍ പ്രസ്‌താവിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫാ. ദാനിയേല്‍ ജോര്‍ജ്‌, ഏബ്രഹാം വര്‍ക്കി (അനി), പി.സി. വര്‍ഗീസ്‌, ജോണ്‍ പി. ജോണ്‍, ഏലിയാമ്മ മാത്യു, ജോര്‍ജ്‌ പൂഴിക്കുന്നേല്‍, ആല്‍ബര്‍ട്ട്‌ ജോര്‍ജ്‌, ബിജു കുര്യന്‍, തോമസ്‌ സ്‌കറിയ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഏലിയാമ്മ പുന്നൂസ്‌ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.
ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ കുരിശ്‌ കൂദാശ നടന്നു
ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ കുരിശ്‌ കൂദാശ നടന്നു
ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ കുരിശ്‌ കൂദാശ നടന്നു
ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ കുരിശ്‌ കൂദാശ നടന്നു
ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ കുരിശ്‌ കൂദാശ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക