Image

ഇമിഗ്രേഷന്‍ നിയമത്തിനെരേ ജാഗരൂകരാകണം: യാത്രയയപ്പ്‌ യോഗത്തില്‍ അംബാസഡര്‍ നിരുപമ റാവു

Published on 01 November, 2013
ഇമിഗ്രേഷന്‍ നിയമത്തിനെരേ ജാഗരൂകരാകണം: യാത്രയയപ്പ്‌ യോഗത്തില്‍ അംബാസഡര്‍ നിരുപമ റാവു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ പുതിയ ഇമിഗ്രേഷന്‍ നിയമം ഇന്ത്യയെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ജാഗരൂകരാകണമെന്ന് ഈയാഴ്ച സ്ഥാനമൊഴിയുന്ന അംബാസഡര്‍ നിരുപമ റാവു യാത്രയയപ്പ് സമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോഴത്തെ രീതിയില്‍ ബില്‍ പാസായാല്‍ അത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബിസിനസ് ബന്ധങ്ങളെ ദോഷകരമായി ബാധിക്കും. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കു ഇവിടെ പ്രവര്‍ത്തിക്കുന്നതിനു തടസ്സങ്ങളുണ്ടാകും- അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയും അമേരിക്കയും തമ്മില്‍ വര്‍ധിച്ചുവരുന്ന ബന്ധങ്ങളില്‍ ഓരോരുത്തരും സജീവ പങ്കാളികളാകണമെന്ന് 22 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ഈ ബന്ധത്തിലുള്ള വിശ്വാസം നിങ്ങള്‍ ഓരോരുത്തരും ഉറപ്പിച്ചുപറയണം. പലപ്പോഴും ആളുകള്‍ ചോദിക്കാറുണ്ട്- ഇന്ത്യാ-യു.എസ് അണുശക്തി സഹകരണ കരാറുണ്ടായി. അതിനു ദോഷം എന്തുണ്ടായി?

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏതെങ്കിലും ഒരു കൊടുമുടി കയറുന്നതോ ഔന്നിത്യങ്ങള്‍ കീഴടക്കുന്നതിലോ അല്ല. മറിച്ച് ഇരു രാജ്യങ്ങളുടേയും ബന്ധത്തില്‍ തടസങ്ങളില്ലെന്നു ഉറപ്പുവരുത്തുന്നതിലാണ്.

2008-ല്‍ ഒപ്പുവെച്ച ന്യൂക്ലിയര്‍ കരാര്‍ ചരിത്രം കുറിച്ച സംഭവങ്ങളാണ്. അതിനുശേഷം പ്രതിരോധം, ആഭ്യന്തരം, സുരക്ഷ, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ പുരോഗതി കൈവരിക്കാനായി. കരാറിനുശേഷം ഇന്ത്യാ-യു.എസ് ബന്ധത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നാം നിശബ്ദമായി വരുത്തിക്കൊണ്ടിരുന്നത്.

ഞാന്‍ ഈ പറയുന്നത് അടിവരയിട്ടുകൊള്ളുക- തന്ത്രപരമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഇരു രാജ്യങ്ങളും ഏറെ മുഴുകിയിരിക്കുകയായിരുന്നു.

ഇന്ത്യാ-യു.എസ് ബന്ധത്തിന്റെ നെടുംതൂണ്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹമാണ്. ഐ.ടി രംഗമാകട്ടെ ഇതിന്റെ "ചീയര്‍ ലീഡേഴ്‌സുമാണ്.' ഇമിഗ്രേഷന്‍ നിയമമായി മാറിയാല്‍ ഏറെ ബാധിക്കുന്നത് അവരെയായിരിക്കും. ബില്ലിലെ ചില വ്യവസ്ഥകള്‍ ഏറെ ദോഷം ചെയ്യും- അവര്‍ ചൂണ്ടിക്കാട്ടി.

നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യാത്രയയപ്പ് സമ്മേളനത്തില്‍ ഡോ. പാര്‍ത്ഥസാരഥി പിള്ള അംബാസിഡറെ പരിചയപ്പെടുത്തി. മേരിലാന്റിലെ അസംബ്ലി അംഗങ്ങളായ തരുണാ മില്ലര്‍, സാം അറോറ, ഡേവിഡ് രാമദാസന്‍ എന്നിവര്‍ക്കു പുറമെ സണ്ണി വൈക്ലിഫ്, മനോജ് ശ്രീനിലയം, രാജന്‍ ആനന്ദ്, ഡോ. ശംഭു ബണിക്, രേണുകാ മിശ്ര, കലിം ക്വാജാ, കൃപാ സിംഗ്, കുമാര്‍ സിംഗ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കാല്‍ നൂറ്റാണ്ട് നിരുപമ റാവു എംബസിയില്‍ പ്രസ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് മിനിസ്റ്റര്‍ ആയിരുന്ന കാലം മുതലുള്ള ബന്ധം സണ്ണി വൈക്ലിഫ് അനുസ്മരിച്ചു. നാട്ടില്‍ നിന്നു പത്രക്കാരേയും വി.ഐ.പികളേയും കൊണ്ടുവരുന്നതില്‍ അവര്‍ സഹായങ്ങള്‍ നല്‍കി. നാലു പതിറ്റാണ്ടിലേറെയുള്ള തന്റെ സാമൂഹിക ജീവിതത്തില്‍ നയതന്ത്രരംഗത്ത് ശോഭിച്ച ടി.പി. ശ്രീനിവാസന്‍, വിജയകുമാര്‍, ടി.പി. സീതാരാമന്‍, ഡോ. ജയശങ്കര്‍, രഞ്ജന്‍ മത്തായി എന്നിവരുമായെല്ലാം അടുത്ത ബന്ധം പുലര്‍ത്താനായി.

അംബാസിഡര്‍ റാവു തികച്ചും യാഥാര്‍ത്ഥ്യബോധമുള്ള വ്യക്തിയാണ്. അവരുടെ കവിതകള്‍ ഇംഗ്ലീഷില്‍ നിന്ന് റഷ്യനിലേക്കും, ചൈനീസിലേക്കും ഇപ്പോള്‍ മലയാളത്തിലേക്കും മൊഴിമാറ്റം നടത്തി. അവരുടെ ഭര്‍ത്താവ് സുധാകര്‍ റാവും എംബസിയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു.

അടുത്ത തവണ ഇന്ത്യയില്‍ വെച്ചുകാണുമ്പോള്‍ അവര്‍ ക്യാബിനറ്റ് മന്ത്രിയോ അതുപോലുള്ള സ്ഥാനമോ അലങ്കരിക്കുന്നത് കാണാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഏതു സ്ഥാനത്തും അവര്‍ തികച്ചും ശോഭിക്കും.

ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ഡേവിഡ് ഫ്രോസ്റ്ററിന്റെ പ്രശസ്തമായ ഇനിയും മൈലുകള്‍ താണ്ടാനുണ്ട് എന്ന കവിത ആലപിച്ചാണ് സണ്ണി വൈക്ലിഫ് പ്രസംഗം അവസാനിപ്പിച്ചത്. (ഫോട്ടോ: പ്രിയാ ഈ­ശ്വര്‍)
ഇമിഗ്രേഷന്‍ നിയമത്തിനെരേ ജാഗരൂകരാകണം: യാത്രയയപ്പ്‌ യോഗത്തില്‍ അംബാസഡര്‍ നിരുപമ റാവു
Join WhatsApp News
Overseas Crying Indians 2013-11-01 18:54:10
അങ്ങനെ അവരും പോയി.  Again OCI card is on the coconut tree. 
Sudhir Panikkaveetil 2013-11-02 06:02:15
Overseas Crying Indians 2013-11-01 18:54:10 അങ്ങനെ അവരും പോയി.  Again OCI card is on the coconut tree
തെങ്ങ് കയറ്റക്കാരെ കിട്ടാനുമില്ല,.

John Sebastian 2013-11-02 08:05:04
What nonsense is Nirupama talking.  Indian business' in USA are dishonest.  Can she prove they are keeping honest work ethics in America?  The latest example: Infosys agrees to pay $34 million to settle visa row with US.  How many more you want?  All these dishonest crooks should not come here and pollute the best air.
A.C.George 2013-11-02 10:51:36

She is overly worried about American immigration policy. She is Indian citizen and Indian Ambassador to US. What she has done for Indian Pravasis to solve their problem like Passport issues, consulate mismanagement, OCI all other related issues. Nothing resolved. She published some Kavitha. Because she is a lady celebrity the media gave too much importance to her Kavith Samaharam and published everywhere. What a pity and injustice to the society. Who ever do some normal, justifiable service to the people and pravasis and then preach about all other things. Any way there are some people to carry such celebrities to their shoulders. Another sendoff, another penny for the pravasis. Good luck and all the best.

വിദ്യാധരൻ 2013-11-02 18:15:33
വന്നുപോയി ഒട്ടേറെ നേതാക്കൾ ഇങ്ങനെ 
എന്നിട്ടും ഓ സി ഐ ഇന്നും തെങ്ങിൽ 
ദരിദ്രവാസി മന്ത്രി എം. ൽ. എ, എം. പി. മാർ കൂടാതെ 
പരമ ദരിദ്രവാസികളും വന്നു പോയി 
ഇന്നു ശരിയാകും നാളെ ശരിയാകും 
എന്നുള്ള മോഹവുമായി ഞങ്ങൾ 
തെങ്ങിന്റെ ചോട്ടിൽ ഇരിക്കുന്നു പിന്നെയും 
വിങ്ങും ഹൃദയവും പ്രതീക്ഷയുമായി.
ത്ലാപ്പിട്ടു കേറുന്നു നേതാക്കൾ   തെങ്ങിന്മേൽ  
പ്ലക്കോന്നു അതുപോലെ    താഴേക്കു വന്നിടുന്നു 
ഉടനെ ഇറക്കുന്നു പത്രകുറിപ്പു അറിയിപ്പ് 
ഉടൻ ഒരു പത്ര സമ്മേളനം കൂടാതെ 
ഓസിഐ കാർഡിന്റെ കാര്യങ്ങൾ ഉടൻതന്നെ
പാസ്സാകും കേന്ദ്രത്തിനും ഉല്ക്കണ്ടയുണ്ടതികം.
ഇങ്ങനെ ഓരോരോ വാഗ്ദാനം നൽകി ഈ കള്ളന്മാർ 
മുങ്ങുന്നു നമ്മളെ തെങ്ങിൻ ചുവട്ടിലാക്കി 
മോങ്ങുന്നു ജനം ഇന്നും ഓസിഐ കാർഡിനായി 
മോങ്ങാൻ ഇരിക്കുന്ന നായ പോലെ
വീഴാതെ നോക്കണം തേങ്ങാ തലയിന്മേൽ 
മാഴ്കി മരിക്കും അല്ലെങ്കിൽ നമ്മളൊക്കെ 


 

Anthappan 2013-11-02 20:05:19
What happened to all FOMA and FOKKANA leaders? I thought they are good in climbing coconut tree.  Probably when they get to the top, they get drunk with toddy and forget about OCI card.  It looks like the overseas Indians have to cry for long time.
Mathew Varghese, Canada 2013-11-03 05:27:36
Brilliant and satirical, Vidhyadharan!
Ramachandran Nair 2013-11-03 16:52:20
"ത്ലാപ്പിട്ടു കേറുന്നു നേതാക്കൾ   തെങ്ങിന്മേൽ  
പ്ലക്കോന്നു അതുപോലെ    താഴേക്കു വന്നിടുന്നു"

'പ്ലക്കോന്നു' എന്നൊരു വാക്ക് മലയാളത്തിൽ ഉണ്ടോ എന്ന് അറിവില്ല. എങ്കിലും വളരെ ഉചിതമായി വിദ്യാധരൻ അത് ഉപയോഗിച്ചത് കണ്ടപ്പോൾ, നേതാവ് താഴേക്കു വരുന്നതിന്റെ സ്പീഡും  രസവും ചന്തികുത്തിയുള്ള വീഴ്ചയുടെയും ഒക്കെ ഒരു വ്യക്തമായ രൂപം മനസിൽ നിരൂപിക്കാൻ സാധിച്ചു. വളരെ നന്നായിരിക്കുന്നു 


വിദ്യാധരൻ 2013-11-03 17:47:45
നിരുപമ റോയിയുടെ കവിതയെ കവിത എന്ന് വിളിക്കുന്നവനെ തല്ലണം.  അത് പരിഭാഷപ്പെടുത്തിയവൻ അത് കൊളം ആക്കുകയും ചെയ്യുത്.  എ. സി. ജോർജ്ജിന്റെ അഭിപ്രായത്തോട് യോചിക്കുന്നു 
A.C.George 2013-11-03 20:20:07

Thank you, Vidhyadharn Guruji for supporting my opinion. If you do not have some kind of power, celebrity status or backing, your literary works will end up in waste box basket.  On the contrary, if you have some kind of celebrity status, money power, even if you write some garbage it will appear in prominent places of many publications.  This is one of the best examples in her case, because she is a lady celebrity. Hypocrisy is wining and prevailing. Up to certain extent face book like social media is the solution.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക