മുംബൈ: സമരം ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍
എം.പിമാരായ ആന്റോ ആന്റണി, പി.ടി തോമസ് എന്നിവര്‍ ആസ്പത്രി അധികൃതരുമായി
നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബോണ്ട് സമ്പ്രദായം തുടരുമെന്ന് ആസ്പത്രി
അധികൃതര്‍ വ്യക്തമാക്കി. സമരം ചെയ്ത നഴ്‌സുമാരെ വീണ്ടും ഇന്റര്‍വ്യൂ
ചെയ്തശേഷമെ തിരിച്ചെടുക്കൂവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നഴ്‌സുമാരുടെ
സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കാമെന്ന് ആസ്പത്രി അധികൃതര്‍
സമ്മതിച്ചിട്ടുണ്ട്. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം തുടരുമെന്ന്
നഴ്‌സുമാര്‍ വ്യക്തമാക്കി. മുംബൈ ബാന്ദ്രയിലുള്ള ഏഷ്യന്‍ ഹാര്‍ട്ട്
ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്‌മെന്റിന്റെ പീഡനത്തിനെതിരെയാണ് നഴ്‌സുമാര്‍
സമരം നടത്തുന്നത്.