Image

വാളകം: ചോദ്യം ചെയ്യല്‍ സ്വാഭാവികമെന്ന് ഗണേഷ് കുമാര്‍

Published on 22 October, 2011
വാളകം: ചോദ്യം ചെയ്യല്‍ സ്വാഭാവികമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: വാളകം സംഭവവുമായി ബന്ധപ്പെട്ട് പേഴ്‌സണല്‍ സ്റ്റാഫിനെ ചോദ്യം ചെയ്തത് സ്വാഭാവികകാര്യം മാത്രമാണെന്ന് മന്ത്രി ഗണേഷ് കുമാര്‍ പ്രസ്താവിച്ചു. വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കുമാറിനെ അന്വേഷണസംഘം വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രി കൊട്ടാരക്കര ഡിവൈ.എസ്.പി. ഓഫീസില്‍വച്ച് കൊല്ലം റൂറല്‍ എസ്.പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇദ്ദേഹത്തെ അരമണിക്കൂറോളം ചോദ്യം ചെയ്തത്.

ഈ കേസുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും പ്രദീപിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. വാളകം സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പ്രദീപ്കുമാര്‍ വാളകം ആര്‍.വി.എച്ച്.എസ്.എസ്സില്‍ എത്തി അധ്യാപകന്‍ കൃഷ്ണകുമാറിനെ ഭീഷണിപ്പെടുത്തിയതായി ഭാര്യ ഗീത പോലീസിന് പരാതി നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക