Image

സാമ്പത്തിക വളര്‍ച്ചാ ലക്ഷ്യം കൈവരിക്കുക ദുഷ്‌ക്കരം: മന്‍മോഹന്‍

Published on 22 October, 2011
സാമ്പത്തിക വളര്‍ച്ചാ ലക്ഷ്യം കൈവരിക്കുക ദുഷ്‌ക്കരം: മന്‍മോഹന്‍
ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷക്കലയളവില്‍ ശരാശരി ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹിന്‍ സിങ് സംശയം പ്രകടിപ്പിച്ചു. സാമ്പത്തിക രംഗത്ത് തുടരുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ 56ാമത് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉയര്‍ന്ന പണപ്പെരുപ്പവും യൂറോ സോണ്‍ രാജ്യങ്ങളുടെ കടബാധ്യതയും അമേരിക്കന്‍ സമ്പദ് രംഗത്തു തുടരുന്ന പ്രശ്‌നങ്ങളുമൊക്കെ കണക്കിലെടുക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ചാ അനുമാനം വെട്ടിക്കുറക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത പഞ്ചവത്സര പദ്ധതി രൂപവത്ക്കരിക്കുമ്പോള്‍ ആഗോള സാമ്പത്തിക പ്രശ്‌നങ്ങളും അയല്‍രാജ്യങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, സാമ്പത്തിക മാന്ദ്യം അശങ്ക ജനിപ്പിക്കുന്നുവെങ്കെലും ഇതൊരു ഹൃസ്വ കാല പ്രതിഭാസം മാത്രമായിരിക്കുമെന്നും മന്‍മോഹന്‍ സിങ് നിരീക്ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക