Image

ക്‌നാനായ പ്രതിസന്ധി: ചാക്കോ കളരിക്കലിനു മറുപടി

ജോണ്‍ കരമ്യാലില്‍ Published on 04 November, 2013
ക്‌നാനായ പ്രതിസന്ധി: ചാക്കോ കളരിക്കലിനു മറുപടി
ആന്തറാക്ക്‌സുകള്‍
ജോണ്‍ കരമ്യാലില്‍, ചിക്കാഗോ

'വടക്കേ അമേരിക്കയിലെ ക്‌നാനായ പ്രതിസന്ധി: ഒരു അവലോകനം' എന്ന ശീര്‍ഷകത്തില്‍ ശ്രീ ചാക്കോ കളരിക്കല്‍ ഒരു ലേഖനം എഴുതി. ഞാന്‍ അത് വായിച്ചെങ്കിലും അത് ഒരു മറുപടി അര്‍ഹിക്കുന്നുണ്ടന്ന് ആദ്യം തോന്നിയില്ല . പിന്നീട് ആള്‍ക്കാര്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇതെഴുതുന്നത്.

ശ്രീ ചാക്കോയെ ആ ലേഖനം എഴുതുവാന്‍ പ്രേരിപ്പിച്ചത് കഴിഞ്ഞ August 3 ലെ അദ്ദേഹത്തിന്റെ കാനാക്കാരുടെ ഉല്‍ഘാടന പ്രസംഗം മനസ്സിലാക്കിയ അദ്ദേഹത്തിന്റെതന്നെ ഒരു സുഹൃത്ത് തന്റെ ഖേദം എഴുതിയറിയിച്ചതാണ്, അതും ഒരു പദ്യരൂപത്തില്‍. അതില്‍ കാനാക്കാര്, ചാക്കോച്ചന്‍ മൂര്‍ദാബാദ് എന്നെഴുതിയിരുന്നത് ഒഴിവാക്കാമായിരുന്നു; അദ്ദേഹം ചാക്കോയുടെ സുഹൃത്തല്ലേ, അത്രയേ പ്രതീക്ഷിക്കാവു. കളരിക്കല്‍, കോട്ടൂര്‍ പുല്ലാണന്നും പറഞ്ഞു. നിങ്ങള്‍ മാത്രമല്ല  പുറം ജാതിയിലുള്ള ആരും ക്‌നാനായര്‍ക്ക് ഒരു വിക്ഷയമേയല്ല.

വംശശുദ്ധിക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തെക്കുംഭാഗര്‍ സൗന്ദര്യം, സാബത്തികം, ഉന്നമനം, ഉയര്‍ന്ന ഉദ്യോഗസാധ്യത, വിദ്ദേശ ഉദ്ദ്യോഗസാധ്യത, സ്ഥാനമാനങ്ങള്‍ മുതലായ ഏതെങ്കിലും കാരണവശാല്‍ അന്യ (ഇതര) സമുദായത്തില്‍ നിന്ന് ഒരു സ്ത്രീയെ വിവാഹം കഴിച്ച് എടുക്കുകയോ കൊടുക്കുകയോ ചെയ്താല്‍ രണ്ടു ബന്ധത്തിലെയും ഭാര്യഭര്‍ത്താക്കന്മാരും അവരുടെ സന്താനപരബരകളും സമുദായത്തിനു പുറത്തായി ഭവിക്കുമെന്ന് അറിയുന്ന ചാക്കോ അതറിയാത്ത രീതിയില്‍ ആന്തറാക്ക്‌സ് മാതിരിയുള്ള ഒരു ബൈളോജിക്കല്‍ വെപ്പണ്‍ ആണ് ഈ സമൂഹത്തിലേയ്ക്കു മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനെ പഴിച്ച് പൊട്ടിച്ചത് . ഇസ്രായേലിനയച്ച മിസൈലുകളെ അവിടെ എത്തുന്നതിനുമുന്‌പേ അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് അവര്‍ തിരിച്ചയച്ചത് ഓര്‍ക്കുക .

ശ്രീ ചാക്കോ ക്‌നാനായരുടെ സ്വവംശവിവാഹത്തെപ്പറ്റി ഒന്നും പ്രസംഗിച്ചില്ലന്ന് പറയുന്നു . ക്‌നാനായ അംഗത്വം ഒരാള്‍ക്കെങ്ങനെയുണ്ടാവുന്നു അറിയാത്ത ചാക്കോ എങ്ങനെ ആ വിക്ഷയത്തെപ്പറ്റി സംസാരിക്കും ? ലോകം മുഴുവനും വിറ്റു കിട്ടുന്ന പണമുണ്ടെങ്കിലും ഒരു ക്‌നാനായഗത്വം വാങ്ങുവാന്‍ സാധിക്കുകയില്ലെന്ന് മനസ്സിലാക്കുന്നത് ഉചിതം ; അതിന് സാക്ഷാല്‍ ജനതാദാക്കള്‍ ക്‌നാനായരാവണം , അരയ്ക്കും മുറിയ്ക്കുമൊന്നും അവിടെ പ്രസക്തിയില്ല . ചാക്കോയ്ക്ക് തോന്നുന്ന അനുമാനങ്ങള്‍ ചാക്കോയുടേതു മാത്രം . ചാക്കോയുടെ മനോഗതിയനുസരിച്ച് ചിന്തിക്കുകയോ സ്വഭവനത്തില്‍ പ്രാവര്‍ത്തികമാക്കുകയോ ആവാം , ക്‌നാനായരോട് അതുപോലെ ചെയ്യണമെന്ന് പറയാന്‍ അദ്ദേഹമാര് ?

മിശ്രവിവാഹം ചെയ്തവര്‍ക്ക് ക്‌നാനായ ഇടവകയിലും മിഷനിലും അംഗത്വം കൊടുക്കാത്തതില്‍ ചാക്കോ പൂര്‍ണമായിട്ടും യോജിക്കുന്നില്ലന്ന് . പൂര്‍ണമായിട്ടെന്നല്ല , ഭാഗീകമായിട്ടുപോലും യോജിക്കുവാന്‍ ഒരു ചാക്കോമാരോടും ക്‌നാനായ സമുദായം ആവശ്യപ്പെട്ടിട്ടില്ല . മാറിക്കെട്ടിയവരും ഈ ചാക്കോമാര്‍ക്ക് സമം .

ബ . അങ്ങാടിയത്ത് പിതാവ് സഭയെ വെട്ടിമുറിച്ചുവെന്നും ക്‌നാനായരുടെ ഇടയില്‍ അസ്സമാധാനം സൃഷ്ടിച്ചുവെന്നും ശ്രീ ചാക്കോ ആരോപിക്കുന്നു . പണത്തിന് ആവശ്യം വന്നപ്പോള്‍ സഭയെ വെട്ടിയോ , മുറിച്ചോ , ചില ഭാഗങ്ങള്‍ വിറ്റോ എന്നൊന്നും ഈ ലേഖകന് അറിയില്ല, കാരണം അന്യരുടെ കാര്യങ്ങളില്‍ കൈകടത്താറില്ല . അന്യര്‍ക്കാര്‍ക്കും ഈ സമുദായത്തിനകത്ത് കയറാനോ അസ്സമാധാനം സൃഷ്ടിക്കുവാനോ സാധിക്കുകയില്ല . അസ്സമാധാനം സൃഷ്ടിക്കുന്നത് സാബത്തികനേട്ടമുണ്ടാക്കുവാനുള്ള എളുപ്പവഴിയാണ് (divide and rule).

ആഗോളകാത്തോലിക്ക നവീകരണം പ്രസംഗിക്കുന്നതുപോലെ ചെയ്യുവാനും പ്രവര്‍ത്തിക്കുവാനും ആതുരസേവനം ചെയ്യാനും കത്തോലിക്ക സഭയിലെ തെറ്റുകള്‍ തിരുത്തുവാനുമാണ് . പുരോഗമനം , നവീകരണം എന്നതെല്ലാം ഒരു സമുദായത്തിന്റെയോ ജാതിയുടേയോ നന്മയ്ക്കാവണം ; അല്ലാതെ ഒരു സമുദായത്തെ ഇടിച്ചുലച്ച് അതിനെ ഉന്‍മൂലനം ചെയ്യുവാനാകരുത് . ക്‌നാനായ സമുദായത്തിന്റെ പരമപ്രധാനമായ (അടിസ്ഥാന പ്രമാണമായ) സ്വവംശവിവാഹനിഷ്ഠ വിട്ട് സ്ഥലകാലാനുസൃതമായ ഒരു നവീകരണവും ക്‌നാനായ സമുദായത്തില്‍ സാധ്യമല്ല .

ശ്രീ ചാക്കോയുടെ മറ്റൊരു വഡ്ഡിത്വം വടക്കെ അമേരിക്കയില്‍ ക്‌നാനായര്‍ സ്വവംശവിവാഹത്തില്‍ അയവ് വരുത്തണമെന്നാണ് , അതായത് അമേരിക്കയില്‍ മാത്രം , നാട്ടില്‍ വേണ്ട . ഇതാണ് ഞാന്‍ ആദ്യം സൂചിപ്പിച്ചത് ശ്രീ ചാക്കോയുടെ ലേഖനം മറുപടി അര്‍ഹിക്കുന്നില്ലന്ന് .

ശ്രീ ചാക്കോയോട് , ഒരാള്‍ കുറെ പണം മുടക്കി ഒരു ഗ്രന്ഥം ( അതിലേറെ പണം മുടക്കിയ ' തോംസണ്‍ വില്ല ' ഇപ്പോഴും പെട്ടിയില) എഴുതി പ്രസദ്ധീകരിച്ചതുകൊണ്ട് അത് സത്യമാവണമെന്നില്ല . ഭാവനയില്‍ തോന്നുന്നത് എഴുതുന്നതും ചരിത്രമെഴുതുന്നതും വ്യത്യസ്തങ്ങളാണ് ഒരാളെ ശ്രീ , റവ . , ബഹു . , വന്ദ്യ , എന്നൊക്കെ അഭിസംഭോധന ചെയ്തുവെന്നുവച്ച് അവരെല്ലാം അതിനര്‍ഹരാവണമെന്നില്ല . അറിഞ്ഞോ , അറിയാതയോ , ബലമായിട്ടോ ലഭിച്ച സ്ഥാനങ്ങല്‍ക്കനുസൃതമായി അഭിസംഭോധന ചെയ്യുന്നുവെന്നെയുള്ളൂ . അതുപോലെ ഒരാളെ ബഹുമാനിക്കുന്നുവെന്ന് കരുതി അയാള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും മുഴുവനും സത്യവും നീതിയും സ്വീകാര്യവുമാവണമെന്നില്ല . ഈ അഭിസംഭോധനയില്‍ അവര്‍ മുതലെടുക്കുവാന്‍ ശ്രമിക്കാറുണ്ട് .

ശ്രീ ചാക്കോ പറയുന്നു , തന്റെ പൂര്‍വീകര്‍ ഏതു ജാതിയില്‍ പെട്ടവനാണന്ന് അദ്ദേഹത്തിനറിയില്ലന്ന് , സത്യം . അതൊരു കുറ്റവുമല്ല . എന്നാല്‍ തെക്കുംഭാഗര്‍ക്ക് തങ്ങളുടെ പൂര്‍വീകരെ നന്നായിട്ടറിയാം . അതുകൊണ്ട് സമുദായത്തെ ഹാനിച്ചുകൊണ്ട് ഒരു നിയമവും മതവും അതിനില്ല . ഏതു ജാതിക്കാരനെയും ക്രിസ്തുവിനിഷ്ടമാണ് . നിന്റെ വള്ളവും വലയും ഉപേക്ഷിച്ച് കൂടെ വരുവാന്‍ ക്രിസ്തു പറഞ്ഞത് തടികൊണ്ടുണ്ടാക്കിയ ആ വള്ളവും നെയ്‌തെടുത്ത ഒരു വലയും ആണോ ? നിന്റെ സ്വത്തുവകകള്‍ എന്നയിക്കൂടെ . അതല്ലെ സത്യം ? ചാക്കോയ്‌ക്കോ , ബൈബിള്‍ പ്രസംഗിക്കുന്നവര്‍ക്കാര്‍ക്കെങ്കിലുമോ അതുപോലെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമോ ? അവരെല്ലാം ഉയര്‍ന്ന കെട്ടിടങ്ങളിലെ ഉയര്‍ന്ന മുറികളില്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിതം ആസ്വദിക്കുകയല്ലേ . അവര്‍ അങ്ങനെ ജീവിതം ആസ്വദിക്കുന്നതില്‍ ഈ ലേഖകനു ഒരു പരാതിയുമില്ല . എങ്കിലും ശ്രീ മാത്യു ജോസഫ് എഴുതിയ ' അഭിഷിക്തരോട് പട പൊരുതിയ മാര്‍പ്പാപ്പാ ' എന്ന ലേഖനം ഒന്ന് വായിക്കുക .

വിട്ടുപോയ ഇസ്രായേല്‍ വംശജരെ പൂനരധിവസിപ്പിക്കുന്നതിന് അവിടുത്തെ ഗവണ്മെന്റും ജനതയും പലപല സന്ദര്‍ഭങ്ങളിലും വളരെയധികം ശ്രമിച്ചിട്ടുണ്ട് . സ്വന്തം ജനതയെ നഷ്ടപ്പെടാതിരിക്കുവാന്‍ എന്തു ത്യാഗവും സഹിക്കും അവര്‍ . 1980 ല്‍ ഇസ്രായേല്‍ യാത്രക്കാരുമായി പോയ ഒരു വിമാനം ഹൈജാക്ക് ചെയ്ത് ഉഗാണ്ടയുടെ തലസ്ഥാനമായ കംബാലയില്‍ ഇറക്കി . പിറ്റേദിവസം ഇസ്രായേല്‍ കമാന്‍ഡോസ്, ഉഗാണ്ടയില്‍ ഉഗാണ്ടാക്കാര്‍ക്കു പോലും ഉഗാണ്ടാക്കാരായി തോന്നിക്കത്തക്കവിധം , അതില്‍ ഒരാള്‍ അവിടുത്തെ പ്രസിഡന്റായ സാക്ഷാല്‍ ഈദി അമീനായും വേഷപ്രച്ഛന്നരായിച്ചെന്ന് വിമാനത്തില്‍ കയറി ഇസ്രയേല്‍ ഭാഷയില്‍ എല്ലാവരോടും കിടക്കുവാന്‍ ആവശ്യപ്പെട്ടു. കിടക്കാത്തവരെയെല്ലാം വെടിവച്ചിട്ട് പെട്ടന്ന് വിമാനം പറത്തി അയല്‍രാജ്യമായ കെനിയായുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ ആ വിമാനം ഇറക്കിയതിനുശേഷമാണ് ഉഗാണ്ടാക്കാര്‍പോലും ആ വിവരം അറിഞ്ഞത് (
Rise  and   Falls   of   Amin   കാണുക ).

ശ്രീ ചാക്കോയ്ക്ക് ക്‌നാനായ ചരിത്രം പഠിക്കണമെങ്കില്‍ ശ്രീ ജോസഫ് ചാഴികാട്ട് സാര്‍ 1961 ല്‍ എഴുതിയ ' സുറിയാനിക്കാരുടെ കേരളപ്രവേശം അഥവാ തെക്കുംഭാഗസമുദായ ചരിത്രം ' രണ്ടാം പതിപ്പ് വായിക്കുക . അതില്‍ 403 മുതല്‍ 414 വരെയുള്ള പേജുകളില്‍ അദ്ദേഹം പരിശോധിച്ചിട്ടുള്ള ( ൃലളലൃ ചെയിതിട്ടുള്ള ) 261 പുസ്തകങ്ങളുടെ പേരും ഗ്രന്ഥകര്‍ത്താവിന്റെ പേരും അത്യാവശ്യം നോക്കേണ്ട പേജുകളും എഴുതിയിട്ടുണ്ട് . വിസ്താരഭയത്താല്‍ ഞാനതിവിടെ എഴുതിന്നില്ല (ആവ്‌സ്യമുള്ളവര്‍ ചോദിച്ചാല്‍ എനിക്ക് തരാവുന്നതെയുള്ളു ).

മറ്റു ജാതിക്കാര്‍ തങ്ങളേക്കായിലും താഴ്ന്ന ജാതിയെന്ന വ്യവസ്ഥിതിയേയാണ് ശ്രീ നാരായണഗുരുവും മഹാന്മ ഗാന്ധിയും സ്വാമി വിവേകാനന്ദനും വിമര്‍ശിച്ചത് . മറ്റു സമുദായക്കാര്‍ താഴ്ന്നവരാണന്ന് ക്‌നാനായര്‍ കരുതുകയോ പറയുകയോ ചെയ്തിട്ടില്ല . അതിവേഗം ബഹുദൂരം പലതും മാറിക്കൊണ്ടിരിക്കുകയാണങ്കിലും ദശക്കണക്കിന് നൂറ്റാണ്ടുകളായിട്ടും ക്‌നാനായസമുദായത്തിന് ഒരു മാറ്റവുമുണ്ടായിട്ടില്ല . നമ്മുടെ പൂര്‍വീകര്‍ വളരെ ദീര്‍ഘവീഷണത്തോടെ ചെയ്ത ശരിയെയാണ് ചാക്കോ പുച്ഛിക്കുന്നത് . ആരോഗ്യപരവും ശാസ്ത്രീയവുമായി ചിന്തിച്ച് ചാക്കോ തന്റെ കുടുംബക്കാരെ മറ്റു സമുദായത്തില്‍ വിവാഹിതരാക്കുവാന്‍ ശ്രമിക്കുക . അങ്ങനെ ചെയിതില്ലങ്കില്‍ കാലാന്തരത്തില്‍ ക്‌നാനായ സമുദായം ഒരു പിന്നോക്ക സമുദായമായി മാറിപ്പൊവുമെന്ന ചാക്കോയുടെ കണിയാത്തം വേണ്ട .

അമേരിക്കയിലേക്ക് കുടിയേറിയ ക്‌നാനായരുടെ സ്ഥിതി വളരെ മെച്ചമാണന്ന് ചാക്കോ പറയുന്നു . സമ്മതിക്കുന്നു . കാരണം അത് ശരിയാണ് . അതുകൊണ്ട് ചാക്കോ മനസ്സിലാക്കിയിരിക്കുന്നത് നാട്ടിലെ ക്‌നാനായരുടേയും ഇവിടുത്തെ ഇതര സമുദായക്കാരുടേയും സ്ഥിതി മോശമാണന്നാണോ ? വിവരദോഷം എന്നല്ലാതെ എന്തു പറയാന്‍ ! നാട്ടില്‍ ആഹാരവും വസ്ത്രവും പാര്‍പ്പിടവും വിദ്യാഭ്യാസവും ഇല്ലാത്ത ക്‌നാനായരില്ലന്നുള്ളത് ചാക്കോയ്ക്ക് ഉള്‍ക്കൊള്ളുവാനാവുന്നില്ല . അവര്‍ ആ നിലകളിലെല്ലാം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ക്‌നാനായരുടെ പരസ്പര സഹകരണം ഒന്നു മാത്രമാണ് . അതുപോലെ അമേരിക്കയില്‍ കുടിയേറിയ ഇതര ജാതികള്‍ മെച്ചപ്പെടുന്നില്ലങ്കില്‍ അതിനുത്തരവാദി ക്‌നാനായരല്ല .

അമേരിക്കയില്‍ വഴക്കും വക്കാണവുമായി ഉന്തിത്തള്ളി ക്‌നാനായ സമുദായം രണ്ടു മൂന്ന് തലമുറ കൂടി കടന്നുപോവുമെന്ന് ചാക്കോ ഗണിക്കുന്നു . പലരും ഇതു പറയുവാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ 17 കഴിഞ്ഞു . (എന്നല്ലേ ). ധാരാളം ജാതികളും ജാതിവ്യവസ്ഥിതിയും അതിന്റടിസ്ഥാനതിലുള്ള തൊഴിലും ലോകത്തില്‍ ഏറ്റവും കൂടുതലുണ്ടായിരുന്ന ഭാരതത്തിലേക്ക് 345 ല്‍ ക്‌നാനായര്‍ വന്നിട്ട് ഏകദേശം 100 തലമുറകള്‍ കഴിഞ്ഞിട്ടും അവര്‍ക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചോ ?

വിശാലമാനസ്ഥിതിയോടെ അമേരിക്കയില്‍ വളരുന്ന ക്‌നാനായ കുട്ടികള്‍ സമുദായ പാരബര്യത്തിനു യാതൊരു വിലയും നല്കുന്നില്ലന്ന് ചാക്കോ പറയുന്നു . അമേരിക്കയിലെ ക്‌നാനായ കുട്ടികളെ ഇതുപോലെ തരം താഴ്ത്തി കണ്ട് പുച്ഛിച്ച് എഴുതിയതില്‍ എന്റെ ഖേദവും അമര്‍ഷവും ഞാന്‍ അറിയിക്കുകയും എന്റെ കുടുംബാഗംങ്ങളുമായി ഇതിലൂടെ പങ്കു വയ്ക്കുകയും ചെയ്യുന്നു . ഇങ്ങനെ വിലയിരുത്തുവാന്‍ ചാക്കോ എത്ര ഏതെല്ലാം ക്‌നാനായ ഭവനങ്ങളില്‍ പോയി അന്വേഷിച്ചു , എത്ര ഏതെല്ലാം ക്‌നാനായകുട്ടികളോട് ഇതിനെപ്പറ്റി സംസാരിച്ചു . കിണറ്റില്‍ കിടക്കുന്ന തവളയുണ്ടോ കടലിന്റെ ആഴവും പരപ്പും അറിയുന്നു .

പഠിക്കുന്തോറും അറിവ് കൂടുകയാണ് . പുരോഗമാനത്തെപ്പറ്റി പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വടക്കേ അമേരിക്കയിലെ കുട്ടികള്‍ അവരുടെ സമുദായതെപ്പറ്റിയും പഠിക്കുന്നുണ്ട് . അത് ചാക്കോയ്ക്ക് കാണണമെങ്കില്‍ ക്‌നാനായരുടെ ്ശരശിശ്യേ യില്‍ (രീാാൗിശ്യേ വമഹഹ , രവൗൃരവ ) വന്ന് കാണുക , ക്‌നാനായ കുട്ടികളുടെ സമുദായടിസ്ഥാനതിലുള്ള പരിപാടികളിലെല്ലാം അവര്‍ എങ്ങനെയാണ് പങ്കെടുക്കുന്നതെന്ന് . ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ ' ഉശരെീ്‌ലൃ്യ ീള കിറശമ ' എന്ന പുസ്തകത്തിലെ ആദ്യത്തെ വാചകം ' ഠവല ാീൃല ്യീൗ സിീം, ാീൃല ്യീൗ സിീം
ഒീം ഹശേേഹല ാീൃല ്യീൗ സിീം ' എന്നാണ് . അതായത് അറിയുംന്തോറുമാണ് നമുക്ക് എന്തുമാത്രം അറിയില്ലന്നും അറിയുവാനുമുണ്ടെന്നു മനസ്സിലാകുന്നത് .

ശ്രീ ചാക്കോയ്ക്ക് ഭ്രഷ്ട് എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമെങ്കിലും എവിടെ എങ്ങനെ പ്രയോഗിക്കണമെന്നറിയില്ലന്ന് തോന്നുന്നു . ശ്രീ ചാക്കോ , ക്‌നാനായ സമുദായം അവരെ ഭ്രഷ്ട് കല്പിച് മാറ്റിയതല്ല ; അവര് സ്വന്തം ഇഷ്ടപ്രകാരം പ്രത്യേക അപേക്ഷ ( ജഘഋഗ ) നല്‍കി വിടുതല്‍ വാങ്ങി നിങ്ങള്‍ക്കൊപ്പം ചേര്‍ന്നവരാണ് . അങ്ങനെ വിടുതല്‍ വാങ്ങാത്ത ഒരാളെങ്കിലും നിങ്ങളുടെ കൂടെയുണ്ടോ ? അങ്ങനെ നിങ്ങളുടെ കൂടെ കൂട്ടിയിട്ട് അവരെ വരുത്തരായി കാണുന്നതില്‍ ഖേദമുണ്ട് .

ഇഷ്ടമുള്ള ഇണകളെ സ്വീകരിക്കാം . വീടുകളില്‍ വീട്ടിലെ നിയമവും നാട്ടില്‍ നാട്ടിലെ നിയമവും രാജ്യത്ത് രാജ്യത്തിലെ നിയമവും പാലിക്കണം . ഞാന്‍ എന്റെ അപ്പന്റെ കട്ടിലില്‍ കിടക്കും എന്നു പറഞ്ഞ് ഒരു കുട്ടിക്ക് സ്‌കൂളില്‍ ഹെഡ്മാസ്റ്ററുടെ കസ്സേരയില്‍ കയറി ഇരിക്കുവാന്‍ സാധിക്കുമോ ? ജനാധിപത്യത്തിലെ തുല്ല്യാവകാശം പറഞ്ഞ് നിങ്ങളുടെ കുട്ടി പഠിക്കുകയില്ലന്നു പറഞ്ഞാല്‍ നിങ്ങള്‍ അവനെ പഠിക്കുവാന്‍ നിര്‍ബന്ധിക്കാതിരിക്കുമോ ? അവന്റെ അവകാശമാണ് നിങ്ങളെ ശ്രദ്ധിക്കുക , ശ്രദ്ധിക്കാതിരിക്കുക ; പഠിക്കുക , പഠിക്കാതിരിക്കുക .

ക്‌നാനായ സമുദായം സൂര്യചന്ദ്രന്മാരുള്ളടത്തോളം കാലമുണ്ടാകും . ലോകത്തില്‍ ആകെ എകദേശം ഒന്നേമുക്കാല്‍ ലക്ഷത്തോളം മാത്രമുള്ള ക്‌നാനായ ജനതയ്‌ക്കെതിരായി മറ്റു ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് പൊരുതിയാലും ക്‌നാനായരുടെ വിജയം സുനിശ്ചയം ; കാരണം ക്‌നാനായരുടെത് ഝൗമിേേശ്യ അല്ല , ഝൗമഹശ്യേ ആണ് .

ക്‌നാനായ പള്ളി എന്നു പറഞ്ഞാല്‍ എന്താണന്നു ഗ്രഹിക്കണം . ഒരു കുടുംബത്തിലേയ്‌ക്കോ സമുദായത്തിലെയ്‌ക്കൊ ഇടിച്ചു കയറുന്നത് ഭവനഭേദനമാണ് . ഇഷ്ടമുള്ളവരെ വിവാഹം കഴിക്കുന്നത് എല്ലാ കുടുംബങ്ങളിലും അനുവദനീയമല്ല . സ്വവംശവിവാഹനിഷ്ട സമുദായവും സഭയും കൂട്ടിക്കുഴക്കപ്പെടുവാനല്ല . സഭയും സഭാനിയമങ്ങളും മനുഷ്യര്‍ക്ക് വേണ്ടിയാണ് ; മനുഷ്യര്‍ സഭയ്‌ക്കോ സഭാനിയമങ്ങള്‍ക്കോ വേണ്ടിയല്ല . പൗരജീവിതമില്ലാതെ ഒരു സഭാജീവിതവുമില്ല .

തെക്കുംഭാഗ സമുദായം ക്രിസ്തുവിനു മുന്‍പേ ഉള്ളതാണ് ( പഴയ നിയമം വായിക്കുക ) . സത്യദൈവവും സ്ത്യമനുഷ്യനുമായ യേശുക്രിസ്തു യറുസലേം ദേവാലയത്തില്‍ ചാട്ടവാറെടുത്തിട്ടും യഹൂദ പണ്ഡിതരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിട്ടും തെക്കുംഭാഗര്‍ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലന്ന് ഓര്‍മിക്കുക . കുടുംബ ജീവിതമെന്ന് ഉദ്ദേശിക്കുന്നത് ഒരു കൂരയുടെ കീഴെ കഴിയുന്നതാണോ ?

യേശുവിനെ രക്ഷകനും നാഥനുമായിട്ട് സ്വീകരിച്ചുകൊണ്ടുള്ള രീതി ഉചിതം . അതുപോലെയാണ് ഒരു സ്ത്രീ വിവാഹിതയാവുബോഴും . അതുകൊണ്ട് അവള്‍ തന്റെ അപ്പനേയും അമ്മയേയും സഹോദരരേയും മറക്കണമെന്നാണോ ? ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് ക്‌നാനായ സമുദായം ഉപേക്ഷിക്കണമെന്നാണോ ശ്രീ ചാക്കോ ഉദ്ദേശിക്കുന്നത് . പിതൃത്വം ഒരു വിശ്വാസവും മാതൃത്വം ഒരു സത്യവും എന്നതുപോലെ സഭ ഒരു വിശ്വാസവും സമുദായം ഒരു സത്യവുമല്ലേ . സത്യത്തില്‍ സത്യത്തെ ആര്‍ക്കെങ്കിലും ഉപേക്ഷിക്കുവാനാവുമോ ?

ആത്യന്തിക ലക്ഷ്യം സ്വര്‍ഗ്ഗമാണന്നും അവിടേയ്ക്ക് പൊവണമെന്നും . ക്‌നാനായര്‍ 345 ല്‍ ആണ് ഭാരതത്തിലേയ്ക്ക് വന്നത് . മെസൊപ്പെട്ടോമിയായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ വഴി കോട്ടയം വരെ വരാമെങ്കില്‍ അവിടുന്ന് ദേവലോകത്തേയുക്കുള്ള വഴിയും പരസഹായമില്ലാതെ കണ്ടുപിടിച്ചോളം . ക്‌നാനായരെ ക്‌നാനായരായി കാണുവാന്‍ സാധിക്കാത്ത റീത്തും സഭയും ക്‌നാനായര്‍ക്കെന്തിന് ?

ക്‌നാനായര്‍ ഇപ്പോള്‍ സിറോ മലബാര്‍ റീത്തിലെ അംഗങ്ങളാണ് . അവരില്‍ പലരും ഇന്ത്യയില്‍ നിന്നും വന്ന് ഇന്ത്യന്‍ പൗരത്വം അടിയറ വച്ച് അമേരിക്കന്‍ , ആഫ്രിക്കന്‍ , യൂറോപ്യന്‍ പൗരത്യങ്ങല്‍ വാങ്ങിയിട്ടുള്ളവരാണ് . എന്നാല്‍ അവര്‍ സൗകര്യാര്‍ത്ഥം വടക്കുംഭാഗ പള്ളികളില്‍ അംഗത്വം എടുത്തിട്ടുള്ളത് ക്‌നാനായത്വം അടിയറ വച്ചല്ല . വടക്കുംഭാഗ പള്ളികളില്‍ ക്‌നാനായര്‍ നടത്തിയിട്ടുള്ള മാമോദീസ , ആദ്യകുര്‍ബ്ബാന , വിവാഹം , ശവസംസ്‌കാരം മുതലായ കാര്യങ്ങളുടെ സാക്ഷ്യപത്രം  വാങ്ങി അവനവന്റെ ക്‌നാനായ ഇടവക പള്ളിയില്‍ കൊടുത്ത് രജിസ്റ്റര്‍ ചെയ്യും . അതായത് അവര്‍ വടക്കുംഭാഗ പള്ളിയിലും തെക്കുംഭാഗരായാണ് കഴിയുന്നത് . ഇരു കൂട്ടരും ഒരു ഇടവകയിലെ അംഗങ്ങളായി തുടര്‍ന്നാലും അവിടെയും തെക്കുംഭാഗര്‍ സ്വവംശവിവാഹനിക്ഷ്ട നിര്‍ബന്ധമായും പാലിച്ചിരിക്കും; അല്ലങ്കില്‍ അവന്‍ തെക്കുംഭാഗനല്ലാതായിത്തീരും .

തെക്കുംഭാഗരും വടക്കുംഭാഗരും ഒരേ ഇടവകയിലെ അംഗങ്ങളായിരുന്നുവെന്ന് പൈങ്ങളം , അതിരബുഴ പള്ളികള്‍ ഉദാഹരണമായി ചാക്കോ സമര്‍ത്ഥിക്കുന്നു . ഉദയംപേരൂര്‍ സൂനഹദോസ് കാലത്ത് തെക്കുംഭാഗര്‍ക്ക് സ്വന്തമായിട്ട് ഉദയംപേരൂര്‍ , കടുത്തുരുത്തി , കോട്ടയം , ചുങ്കം , കല്ലിശ്ശേരി എന്നീ 5 പള്ളികള്‍ ഉണ്ടായിരുന്നു . ഈ പള്ളികള്‍ക്കകലെയുള്ള തെക്കുംഭാഗര്‍ സൗകാര്യാര്‍ത്ഥം വടക്കുംഭാഗ പള്ളിയില്‍ അംഗത്വം എടുത്തിരുന്നു . വടക്കുംഭാഗ പള്ളിയില്‍ ഒരു തെക്കുംഭാഗക്കാരനെ ഉണ്ടായിരുന്നുള്ളൂവെങ്കില്‍പ്പോലും ആ പള്ളിയില് എല്ലാ കാര്യങ്ങളിലും അവന് ഒന്നുപാതി അവശസമുണ്ടായിരുന്നു , അതിനുദാഹരണമാണ് പിറവം , പുന്നത്ര , പൈങ്ങളം , അതിരമ്പുഴ പള്ളികള്‍

വടക്കുംഭാഗര്‍ വളരെ നല്ല ക്രിസ്ത്യാനികളാണങ്കിലും സാമുദായികം , കുടുംബപരം , നടപടിക്രമങ്ങള്‍ , ആചാരങ്ങള്‍ , ജീവിതരീതികള്‍ , സാമൂഹിഹക്രമങ്ങള്‍ , വിവാഹ ചടങ്ങുകള്‍ മുതലായവയില്‍ അഗാധവും തീക്ഷ്ണവുമായ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ സൗഹാര്‍ദവമായിരിക്കുകയില്ലാത്തതും വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതിനുള്ള ഒരു കാരണവുമാണ് . എണ്ണത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ക്‌നാനായര്‍ കല്‍ദായ രക്തത്തിന്റെ വീര്യം കുറയ്ക്കാതെയും അതില്‍ കലര്‍പ്പ് വരുത്താതെയും ചരിത്രത്തിനു അതീതമായ കാലം മുതല്‍ ഇന്നുവരെയും അവരുടെ വംശശുദ്ധിയും ജാതിമാഹന്മ്യവും കാത്തുസൂക്ഷിച്ചുകൊണ്ട് മറ്റെല്ലാകാര്യങ്ങളിലും മുന്നില്‍ നില്‍ക്കുന്നു . അധികാരത്തിനും ഒന്നാമനകാന്‍ വേണ്ടിയും ഇന്നു ലോകത്തില്‍ രാജ്യം , സഭ (കത്തോലിക്കാസഭയില്‍ 24 റീത്തുകള്‍) , സമുദായം , രാഷ്ട്രീയം , കലാസാംസ്‌കാരിക സംഘടന , മുതലായവ വിഭജിച്ച് വിഭജിച്ച് പോവുമ്പോള്‍ ദശക്കണക്കിന് നുറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ക്‌നാനായ സമുദായം ഇന്നും എന്നും വിഭജിക്കാതെ ഒരു ഇടയന്റെ കീഴില്‍ ഉറച്ചു നില്‍ക്കുവാന്‍ നിര്‍ബന്ധം പിടിക്കുന്നു .

വി . പത്താം പീയുസ്സെഴുതിയ ബുള് ശ്രീ ചാക്കോ ശരിക്കും വായിക്കട്ടെ . നിങ്ങള്‍ ഒരു വീട് വാങ്ങിക്കുബോള്‍ അതില്‍ അന്യരെ കയറ്റരുതെന്ന് എഴുതിയിട്ടില്ലങ്കിലും അവര്‍ക്കതില്‍ അവകാശമുണ്ടോ? ക്‌നാനായര്‍ക്കുവേണ്ടി മാത്രമാണ് കോട്ടയം വികാരിയത്ത് അനുവദിച്ചതെന്ന് അത് വായിക്കുന്ന ഏതു കൊച്ചുകുട്ടിക്കും മനസ്സിലാകും .

കോട്ടയം വികാരിയത്ത് രൂപതയും അതിരൂപതയും ആയി . കോട്ടയം രൂപത കത്തോലിക്കാസഭയിലെ ഒരു വിരോദാഭാസമായി ശ്രീ ചാക്കോ ചിത്രീകരിക്കുന്നു. 345 മുതല്‍ എത്ര മാര്‍പ്പാപ്പാമാര്‍ വന്നു, വി . പത്തംപീയുസ്സിനുശേഷവും എത്ര മാര്‍പ്പാപ്പാമാര്‍ . അവരൊക്കെ കോട്ടയം രുപതയേയും രൂപതാധ്യക്ഷന്മാരെയും പറ്റി പറഞ്ഞിട്ടുള്ളത് വായിച്ചറിയുക . മാര്‍ത്തോമക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ പദവിയും സ്വാധീനവും നേടിക്കൊടുത്തത് ക്‌നാനായസമുദായമാണന്നു ബ . കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവും , ക്‌നാനായസമുദായം ലോകത്തിലെ 8 ) മത്തെ അത്ഭുതമാണന്ന് ബ . കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവും , കോട്ടയം രുപതാധ്യക്ഷനായിരുന്ന ബ . മാര്‍ തോമസ് തറയില്‍ പിതാവിനെ തിരുസിംഹാസന സഹായി എന്ന് പോള്‍ ആറാമന്‍ മാര്‍പ്പാപ്പാ വിശേഷിപ്പിച്ചതും അതില്‍ ചിലതു മാത്രം. സമാന്തര രൂപതകളില്ലാതെ ഒന്നിലതികം റീത്തുകള്‍ ഒരേ സമയത്ത് കൈകാര്യം ചെയ്യുവാന്‍ അനുവാദമുള്ള ലോകത്തിലെ ഏക രൂപതയായ കോട്ടയം അതിരൂപത കത്തോലിക്കാ സഭയ്ക്ക് ഇത്ര വിരോധാഭാസമാണങ്കില്‍ , സത്യത്തില്‍ ആഗോളകത്തോലിക്കാ സഭയുടെ തിലകക്കുറിയായ കോട്ടയം അതിരൂപതയെ എടുത്തു കളയുവാന്‍ റോമിന് ധൈര്യമുണ്ടോ ?

ക്‌നാനായര്‍ക്ക് ' ക്‌നാനായ പള്ളികളോടും പട്ടക്കാരോടും വൈകാരികമായ അടുപ്പമുണ്ടെന്ന് ചാക്കോ സമ്മതിക്കുന്നു സത്യമാണത് . കുടുംബമഹിമ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ എന്നതാണതിനു കാരണം. കോട്ടയം പിതാവിന് അദ്ദേഹത്തിന്റെ അത്മായരില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും സംരക്ഷണവും ലോകത്തില്‍ മറ്റെതെങ്കിലും ഒരു പിതാവിന് ലഭിക്കുന്നുണ്ടോ ?

മനുഷ്യനെ മനുഷ്യനായി ക്‌നാനായര്‍ കാണുന്നില്ലന്ന് പറഞ്ഞ് ചാക്കോ ക്‌നാനായരെ ആക്ഷേപിക്കുന്നു . മനുഷ്യനെ മനുഷ്യന്‍ കാണുന്നതുകൊണ്ടാണ് ലോകത്തിലെ എല്ലാ രൂപതാ പിതാക്കന്മാരും ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ നേതാക്കളും ക്‌നാനായരെ പുകഴ്ത്തിപ്പറയുന്നത് . അങ്ങനെ കാണുന്ന കുറെ ക്‌നാനായരുണ്ടായിരുന്നതുകൊണ്ടാണ് ചാക്കോയ്ക്ക് കഴിഞ്ഞ ഓഗസ്റ്റ് 3 ന് ചിക്കാഗോയില്‍ പ്രസംഗിക്കുവാന്‍ അവസരമുണ്ടായത് .
മനുഷ്യരെല്ലാം തുല്യരെന്ന് പറഞ്ഞ ചാക്കോ ബ്രാമണ സമുദായം വിശിഷ്ടമാണന്ന് പറയുന്നതിലൂടെ തന്റെ ഭീരുത്വം വെളിവാക്കുന്നു . ദൈവത്താല്‍ തുല്യരായി സൃഷ്ടിക്കപ്പെട്ട ജനമാണിതെല്ലാം എന്നുവെച്ച് ചാക്കോയും അയല്‍വക്കംകാരും വഴിയില്‍ കാണുന്നവരും എല്ലാം ഒന്നിച്ച് ഒരുപോലെയാണോ കഴിയുന്നത് ? അടിമവ്യവസ്ഥതിയെപ്പറ്റിയും ചാക്കോ പറയുന്നു . ഇപ്പോഴും ഇന്ത്യയില്‍ അടിമ ജാതി വ്യവസ്ഥതികള്‍ ഇല്ലേ . നാട്ടിലെ ക്ഷേത്രപ്രവേശന വിളംബരവും സത്രീകള്‍ക്കെല്ലാം മാറ് മറയ്ക്കാന്‍ അനുവാദം കിട്ടിയതുമൊക്കെ പലര്‍ക്കും അറിവുള്ളതാണ് . കുമാരനാശാന്റെയും മഹാ കവി വള്ളത്തോളിന്റെയും കവിതകളെപ്പറ്റിയും പ്രതിപാതിച്ചിരിക്കുന്നു , ശ്രീമാന്‍ ചാക്കോ . വള്ളത്തോള്‍ പാടി
' മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന്നു പെറ്റമ്മ താന്‍ ഭാഷ താന്‍ '
ഇതിന്റെയര്‍ത്ഥം കൂടി ഗ്രഹിക്കട്ടെ അദ്ദേഹം . എന്തുതന്നെയായാലും ക്‌നാനായ്ര്‍ക്ക് തങ്ങളുടെ സമുദായവും പൂര്‍വ്വീകരും മക്കളും വരും തലമുറകളും വിശിഷ്ടം തന്നെ .

ക്‌നാനായക്കാരാരും മേധാവിത്വമായിട്ട് എവിടെയും പോവുന്നില്ല . പക്ഷെ അവരെ ഹാനിക്കുവാനും അധ:പതിപ്പിക്കുവാനും ഉന്‍മൂലനം ചെയ്യുവാനും ആര് ശ്രമിച്ചാലും അതിനെ നഖശിഖാന്തം എതിര്‍ക്കും . മനുഷ്യരെല്ലാം തുല്യരാണ് , ഒരേ നിയമവും . ഇന്ത്യയിലും യൂറോപ്പിലും ആഫ്രിക്കയിലും റോടിന്റെ ഇടതുവശത്തുകൂടിയാണ് വണ്ടികള്‍ ഓടിക്കുന്നതെന്നു പറഞ്ഞു അമേരിക്കയില്‍ റോടിന്റെ ഇടതുവശത്തുകൂടി വണ്ടി ഓടിക്കുവാന്‍ പറ്റുമോ . ഓരോ രാജ്യത്തും അതിന്റേതായ നിയമങ്ങള്‍ . അത് പാലിക്കുവാന്‍ പറ്റാത്തവന്‍ അവിടെ പാടില്ല ; അതുപോലെ ക്‌നാനായ സമുദായത്തിലും . തെക്കുംഭാഗര്‍ക്ക് തലമുറകളായി കിട്ടിയിരിക്കുന്ന ഗുണവിശേഷങ്ങളില്‍ ഒന്ന് അവര്‍ ഭരണത്തില്‍ അന്യര്‍ക്ക് അധീനപ്പെടുകയില്ല എന്നുള്ളതാണ് . കൂനന്‍ കുരിശു സത്യത്തോടെ സഭാവിസ്വാസത്തിനാണ് വ്യത്യാസമുണ്ടായത് ; സമുദായ വിശ്വാസ്സത്തിനല്ല .

പുറത്തുപോയ ക്‌നാനായര്‍ സന്തോഷിക്കണമെന്നു ശ്രീ ചാക്കോ പറയുന്നു . ക്‌നാനായത്വത്തെപ്പറ്റി ചാക്കോയ്ക്ക് ഒന്നുമാറിയില്ലന്നുള്ളതിന്റെ വലിയൊരുദാഹരണമാണ്. അവര്‍ക്ക് അവിടെ സന്തോഷിക്കുവാന്‍ പറ്റുമായിരുന്നെങ്കില്‍ എന്റെയും അദ്ദേഹത്തിന്റെയും ഈ ലേഖനങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുമായിരുന്നില്ല . അതിലൂടെ തുല്യാവകാശവും തുല്യാധികാരവും ക്‌നാനായ സമുദായത്തിലേയുള്ളുവെന്നര്‍ത്ഥം . വന്നവരെ തുല്യരായിക്കാണുവാന്‍ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ . അവര്‍ അവിടെ അടിമയാവില്ല ; അതാണ് അവിടുത്തെ പ്രശ്‌നം . ഇതിനൊക്കെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ഉണ്ട് . അതുപോലെ ഇത്ര വലിയ സോഷ്യലിസം ( തുല്യത ) ആണെങ്കില്‍ ഇന്ത്യയിലും മറ്റ് വിവിത രാജ്യങ്ങളിലും വിവിത വിദ്യാലയങ്ങളില്‍ ഒരേ തരത്തില്‍ പഠിക്കുന്നവരോട് വിവിത നിരക്കില്‍ ഫീസുകള്‍ വാങ്ങിക്കുന്നത് നിര്‍ത്തിക്കൂടെ ?

നിന്നെപ്പോലെ നിന്റെ അയല്‍കാരനേയും സ്‌നേഹിക്കണമെന്ന് പറഞ്ഞാല്‍ വേലി ചാടി പുറം ജാതിക്കാരെ കല്യാണം കഴിച്ചവരേയും മറ്റുള്ളവരേയും ക്‌നാനായ സമുദായത്തില്‍ ചേര്‍ത്ത് അതിനെ ഉന്‍മൂലനം ചെയ്യണമെന്നല്ല ; അന്യരെ ഉപദ്രവിക്കരുതെന്നാണ് . പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാന്മാവിന്റെയും നാമത്തില്‍ മാമോദീസ നല്‍കുവിന്‍ എന്നേയുള്ളു ; കൂട്ടത്തില്‍ ( സ്വജാതിയില്‍ ) കൂട്ടിക്കോണം എന്നില്ല . ചാക്കോയുടെ ബൈബിള്‍ വ്യാഖ്യാനം വായിക്കുബോള്‍ ഒരു തമാശക്കഥയാണ് ഓര്‍മ്മിക്കുന്നത് : ഒരച്ചനും മകനും ശ്രീ നാരായണഗുരുവിന്റെ ഒരു പ്രസംഗം കേട്ടശേഷം മകന്‍ തിടുക്കത്തില്‍ വീട്ടിലേക്കു പോയി . പിന്നാലെ പതിയ ചെന്ന അച്ചന്‍ കാണുന്നത് തന്റെ ജാതി തോട്ടത്തിലെ ഒന്നോഴികെയുള്ള ചെടികളെല്ലാം വെട്ടിയിട്ടിരിക്കുന്നു. അച്ചന്‍ കാരണം തിരക്കിയപ്പോള്‍ ' ശ്രീ നാരായണഗുരു പറഞ്ഞത് ' ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്നല്ലേ ' എന്ന് മകനും . എന്തായാലും ആ മകന്‍ അന്യരുടെ അകത്ത് കയറിയില്ല , ഭാഗ്യം . എന്നാല്‍ ചാക്കോ അന്യരുടെ അകത്ത് കയറാന്‍ വെബിരി കൊള്ളുന്നു , കഷ്ടം .

റോമിനേയും ചിക്കാഗോ സീറോ മലബാര്‍ രൂപതാ നിയമങ്ങളേയും വടക്കേ അമേരിക്കയിലെ ക്‌നാനായ വൈദികര്‍ ധിക്കരിക്കുന്നുവെന്ന് ചാക്കോ പറയുന്നു. എന്നിട്ട് നിങ്ങള്‍ എന്തു ചെയ്തു ? അവരുടെ പട്ടം എടുത്തുകളഞ്ഞോ . ഒരു പക്ഷെ ഞാന്‍ ധിക്കാരമായി പറയുന്നതുപോലെ തോന്നാം . സത്യം പറയുവാനുള്ള ധിക്കാരം ക്‌നാനായനുണ്ടെന്നു മനസ്സിലാക്കുക . റോമിനും ചിക്കാഗോ രൂപതാ നിയമങ്ങള്‍ക്കും ക്‌നാനായ വൈദികര്‍ പുല്ലുവിലയേ നല്‍കിയിട്ടുള്ളൂവെങ്കില്‍ അതിനു അത്രയ്ക്കുള്ള വിലയെയുള്ളൂ .

പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത് മാര്‍ അങ്ങാടിയത്ത് പിതാവാണന്നു ചാക്കോ സമര്‍ത്ഥിക്കുന്നു . രൂപതാധ്യക്ഷ്‌ന്റെ പണി പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയാണോ; അതും മാര്‍ ആലഞ്ചേരിപ്പിതാവിന് യാതൊരധികാരവുമില്ലാത്ത റോമിന്റെ നേരിട്ടുള്ള മെത്രാന്‍ .

മാര്‍ ലൂര്‍ദ്‌സ്വാമി , കാര്‍ഡിനല്‍ മാര്‍ സില്‍വസ്ത്രിനി , കാര്‍ഡിനല്‍ മൂസ പാത്രിയക്കീസ് , ആര്‍ച്ച് ബിഷപ്പ് മാര്‍ പിയോട്രോ സ്രാബി , തിരുസംഘം , റോം എന്നിങ്ങനെയുള്ള പേരുകള്‍ പറഞ്ഞ് ആരെ ഭയപ്പെടുത്തുവാനാണ് ശ്രീമാന്‍ ചാക്കോ ശ്രമിക്കുന്നത് . ഇവര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ച് തെറ്റായ തീരുമാനങ്ങള്‍ വേലിചാടിയവര്‍ക്കും കൂടെയുള്ള പുറം ജാതിക്കാര്‍ക്കുമായി എഴുതിപ്പിച്ചു . അതിനെ സാക്ഷാല്‍ ക്‌നാനായര്‍ എന്തിനു മാനിക്കണം . ഈ പിതാക്കന്മാര്‍ ക്‌നാനായ നേതൃത്വമായോ ക്‌നാനായ മേത്രാന്മാരും വൈദികരുമായോ ആലോചിച്ചോ? ക്‌നാനായരുടെ ഇടയില്‍ അന്വേഷിച്ചോ ? അവര്‍ അങ്ങനെ തീരുമാനിച്ചിട്ടു പതിറ്റാണ്ടുകള്‍ മൂന്ന് കഴിഞ്ഞിട്ടും എന്തെങ്കിലും നടന്നോ ? തിരുസംഘം എഴുതുന്നത് ചാക്കോയും കൂട്ടരും വിവരിക്കണമെന്നില്ല ; അത് വായിച്ചാല്‍ നല്ലതുപോലെ മനസ്സിലാകുന്ന ക്‌നാനായര്‍ ഈ സമുദായത്തില്‍ ധാരാളമുണ്ട് . ഇത്രയും വലിയ സ്ഥാനപതികള്‍ ഇത്രയും വലിയ കല്പനകള്‍ വിട്ടിട്ട് ഈ ചെറിയ സമൂഹത്തിനിട്ട് എന്തങ്കിലും ചെയ്യാന്‍ പറ്റിയോ ? എല്ലാവരും എല്ലാ വിവരങ്ങളും അറിഞ്ഞിരിക്കണമെന്നില്ല . എല്ലാ ബിഷപ്പ്മാരും ആര്‍ച്ച് ബിഷപ്പ്മാരും എല്ലാ സമുദായ നിയമങ്ങളും അറിഞ്ഞിരിക്കണമെന്നില്ല . അവരും കുറെ ബൈബിള്‍ വാചകം പറഞ്ഞ് പ്രസംഗിക്കും . അത് ശരിയോ തെറ്റോ എന്നൊന്നും ആരും പരിശോധിക്കാറുമില്ല .

2001 ല്‍ തിരുസംഘം നല്‍കിയ നിര്‍ദ്ദേശം 2012 ഡിസംബര്‍ 20 നാണ് അങ്ങാടിയത്ത് പിതാവ് ക്‌നാനായ പള്ളികളില്‍ വായിച്ചത് . തിരുസംഘം ശരിയായിരുന്നെങ്കില്‍ അദ്ദേഹം എന്തുകൊണ്ട് ഈ നിര്‍ദ്ദേശം ഇറക്കാന്‍ നീണ്ട 11 വര്‍ഷം കാത്തിരുന്നു? ഇത് ഇറക്കിയിട്ട് വല്ല വിശേഷവും ഉണ്ടായോ , അല്‍മേനികള്‍ക്ക് കുറെ പണപ്പിരിവ് കുറഞ്ഞുവെന്നല്ലാതെ .

നീ എന്റെ പുറം ചൊറിയ് , ഞാന്‍ നിന്റെ പുറം ചൊറിയാം ' എന്ന നയമാണ് കത്തോലിക്കാ സഭാധികൃതര്‍ക്കുള്ളതെന്നു ചാക്കോ പറയുന്നു , വാസ്തവമാകാം . അതിന് കത്തോലിക്കാ സഭാധികൃതര്‍ മറുപടി കൊടുക്കട്ടെ . പുറം ചൊറിഞ്ഞുകൊടുക്കുകയെന്നത് ക്‌നാനായ സമുദായത്തിന്റെ പണിയല്ല .
ക്‌നാനായ സമുദായത്തെ ഉന്‍മൂലനം ചെയ്യുവാനുള്ള സുവര്‍ണ്ണാവസരം അങ്ങാടിയത്ത് പിതാവ് നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹത്തെ ചാക്കോ കുറ്റപ്പെടുത്തുന്നത് ചാക്കോയുടെ പാമരത്വത്തിന്റെ മറ്റൊരുദാഹരണം . മനുഷ്യന്‍ ഇങ്ങനെയും അധ : പഥിക്കുമോ ! അങ്ങാടിയത്ത് പിതാവിനു വേണ്ടി വികാരി ജനറാളന്മാര് പള്ളികള്‍ വാങ്ങിക്കൂട്ടിയപ്പോള്‍ അവര്‍ വിചാരിച്ചുകാണും അവര്‍ക്കും മെത്രാനച്ഛന്മാരാവാമെന്നു . സ്ഥാനമാനങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണല്ലോ . അതുപോലെ അങ്ങാടിയത്ത് പിതാവിന് ദീര്‍ഘവീക്ഷണം ഇല്ലന്ന് പറഞ്ഞ് അദ്ദേഹത്തെ ചാക്കോ താഴ്ത്തിക്കാണുന്നു . ദീര്‍ഘവീക്ഷണം ഇല്ലാഞ്ഞിട്ടാണോ അദ്ദേഹം കോട്ടയം അതിരൂപതാധ്യക്ഷനായ മാര്‍ മാത്യു മൂലക്കാട്ടില്‍ പിതാവിനെയും പിന്തുടര്‍ച്ചാവകാശമുള്ള മാര്‍ ജോസഫ് പണ്ടാരസ്സേരിപ്പിതാവിനെയും ഇടം വലം നിര്‍ത്തി മാര്‍ അങ്ങാടിയത്ത് പിതാവ് ക്‌നാനായ പള്ളികളെല്ലാം വെഞ്ചിരിച്ചത് . ഇങ്ങനെ ഈ മൂന്ന് മെത്രാന്മാരും അല്‍ത്താാരയില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഗാഗുല്‍ത്താമലയില്‍ കര്‍ത്താവ് ക്രൂശിക്കപ്പെട്ട് മരിക്കുന്ന രംഗമാണ് ഈ ലേഖകന്റെ മനസ്സില്‍ തോന്നിയത് (തോന്നലാണ് , തോന്നലും മോഹവും വരുന്നത് നമ്മുടെ സമ്മതത്തോടെയല്ലല്ലോ). ഇതില്‍ ആര് ആരൊക്കെയെന്നു മാന്യ വായനക്കാര്‍ വിചിന്തനം ചെയ്യുക .
ഈ യുഗത്തില്‍ സ്വവംശവിവാഹനിഷ്ഠ കാലഹരണപ്പെട്ടതാണന്നും എന്‍ഡോഗമി അെ്രെകസ്തവമാണന്നു ചാക്കോ പറയുമ്പോള്‍ , ഒരു വിഡ്ഢി MA. പാസ്സായാല്‍ വിഡ്ഢിത്വത്തിന്റെ MA ആയിരിക്കും പാസ്സാവുക എന്ന് ഞങ്ങളുടെ ഒരു ഇംഗ്ലീഷ് അദ്ധ്യാപകന്‍ പറഞ്ഞത് ഓര്‍മ്മിക്കുന്നു .

ഈ ലോകം മുന്‍പോട്ട് കുതിക്കുമ്പോള്‍ ക്‌നാനായര്‍ പിറകോട്ട് എന്ന് ശ്രീ മാത്യു ഇടിക്കുളയുടെ ഒരു വാചകം ചാക്കോ ഉദ്ധരിക്കുന്നു . അത് തെറ്റന്നു മനസ്സിലാക്കുവാന്‍ സാമാന്യബുദ്ധിയോടെ ക്‌നാനായരുടെ ഇടയിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി .
ഏതു ജീവജാലങ്ങളുടേയും ജീവന്‍ നിലനിര്‍ത്താന്‍ അത്യന്താപേഷിതവും നിരുപദ്രപവും കാണാവുന്നതുമാണ് വെള്ളം . എന്നാല്‍ അതില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന അദൃശ്യമായ വൈദ്യുതിയെ തൊട്ടുകളിക്കുന്നതുപോലെയാണ് ക്‌നാനായത്വത്തെ തൊട്ട് കളിക്കുന്നത് .


johnkaramyalil@yahoo.com

see also: http://www.emalayalee.com/varthaFull.php?newsId=62888

Join WhatsApp News
Chacko Mathai 2013-11-05 10:35:53
ആരെന്തു വീമ്പ് അടിച്ചാലും സ്വവംശ വിവാഹം ഒരു പ്രാകൃത ആചാരമാണ്‍. കത്തോലിക്കാ സഭയിൽ ഉച്ച നീചത്വം അനുവദനീയമല്ല. അത് ഒരു ആഗോള സഭയാണ്‍. കത്തോലിക്ക സഭക്കുള്ളിൽനിന്നുകൊണ്ട് ഈ പേകൂത്തുകൾ കാണിക്കാതെ ക്നാനായക്കാർക്ക് കത്തോലിക്ക സഭയില്നിന്നും വിട്ടുമാറി എന്തുകൊണ്ട് സ്വന്തമായ ഒരു മതമോ വിശ്വാസ വിഭാഗമോ ഉണ്ടാക്കികൂടാ? കത്തോലിക്കാ സഭയിൽ കൂടി നിന്നാൽ അതിന്റെ നിയമങ്ങള പാലിക്കുവാൻ ബാദ്ധ്യസ്തരാണ്‍. കത്തോലിക്കാ സഭക്കിട്ട് വെറുതെ പാറ പണിയരുതേ സഹോദരങ്ങളേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക