Image

ഫിലാഡല്‍ഫിയയില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 October, 2011
ഫിലാഡല്‍ഫിയയില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ഫാലാഡല്‍ഫിയ: ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 4,5,6 തീയതികളില്‍ ആചരിക്കും. തിരുമേനിയുടെ തിരുശേഷിപ്പ്‌ സ്ഥാപിച്ചിരിക്കുന്ന ഈ ദേവാലയത്തിലെ ഈവര്‍ഷത്തെ പെരുന്നാള്‍ ആചരണത്തിന്‌ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

ഒക്‌ടോബര്‍ 30-ന്‌ വിശുദ്ധ കുര്‍ബാനാന്തരം പെരുന്നാള്‍ കൊടിയേറ്റ്‌ കര്‍മ്മം നടക്കും. തുടര്‍ന്നുവരുന്ന എല്ലാ ദിവസങ്ങളിലും വൈകിട്ട്‌ 6.30-ന്‌ സന്ധ്യാനമസ്‌കാരം ഉണ്ടായിരിക്കും. വെള്ളിയാഴ്‌ച 6.30-ന്‌ സന്ധ്യാനമസ്‌കാരവും വിശുദ്ധ കുര്‍ബാനയും, പരുമല തിരുമേനിയോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും.

ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ നമസ്‌കാരവും, തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്തയുടെ അനുഗ്രഹ പ്രഭാഷണവും നടക്കും. തുടര്‍ന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ പ്രദക്ഷിണവും പെരുന്നാള്‍ വാഴ്‌വും ഉണ്ടായിരിക്കും.

പ്രധാന പെരുന്നാള്‍ ദിനമായ ഞായറാഴ്‌ച രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന, പെരുന്നാള്‍ സന്ദേശം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയ്‌ക്ക്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ പള്ളിക്കുചുറ്റും പ്രദക്ഷിണവും, ആശീര്‍വാദവും പെരുന്നാള്‍ നേര്‍ച്ച വിളമ്പും നടക്കും. ഉച്ചകഴിഞ്ഞ്‌ കൊടിയിറക്കത്തോടെ പെരുന്നാള്‍ ആചരണങ്ങള്‍ അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി ഫാ. ഷിബു മത്തായി (312 927 7045), ട്രസ്റ്റി റജി സൈമണ്‍ (215 260 5888), സെക്രട്ടറി രാജന്‍ മത്തായി (215 863 1141), സംഘാടകരായ രാജു എം. വര്‍ഗീസ്‌ (609 405 1216), തോമസ്‌ പോള്‍ (267 825 5183) എന്നിവരുമായി ബന്ധപ്പെടുക.
ഫിലാഡല്‍ഫിയയില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക