Image

പുഴ (കവിത: ജെയിന്‍ ജോസഫ്‌)

Published on 05 November, 2013
പുഴ (കവിത: ജെയിന്‍ ജോസഫ്‌)
അന്ന്‌ പുഴയുടെ ശബ്‌ദം
ദൂരെ കേട്ടിരുന്നു
ഇന്ന്‌ പുഴയുടെ ശബ്‌ദം
തീരെ കേള്‍ക്കുന്നില്ല.

പ്രവാസി

നാടിന്റെ ഓര്‍മകളില്‍ ജീവിക്കുന്നവന്‍
നാടിന്റെ വളര്‍ച്ച കാംക്ഷിക്കുന്നവന്‍
നാട്ടിലേക്കു മടങ്ങാന്‍ താല്‍പര്യമില്ലാത്തവന്‍

ഫേസ്‌ബുക്ക്‌

എന്റെ മുഖപുസ്‌തകത്തില്‍ സുഹൃത്തുക്കളനവധി
എന്റെ ചുവരെഴുത്തുകള്‍ നിറഞ്ഞുകവിയുന്നു
എന്റെ കണ്ണുകള്‍ മാത്രം നനഞ്ഞിരിക്കുന്നു.
പുഴ (കവിത: ജെയിന്‍ ജോസഫ്‌)
Join WhatsApp News
വിദ്യാധരൻ 2013-11-05 18:24:11
പുഴ നല്ല കവിത 
പുഴ ഒഴുകാതിരിക്കുമ്പോൾ 
ശബ്ദം കേൾക്കാതിരിക്കുമ്പോൾ 
മിഴികൾ നിറയുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക