Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മെറിറ്റ്‌ ഈവനിങ്‌ 25ന്‌

മജു പേയ്‌ക്കല്‍ Published on 22 October, 2011
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മെറിറ്റ്‌ ഈവനിങ്‌ 25ന്‌
ഡബ്ലിന്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത്‌ മെറിറ്റ്‌ ഈവനിങ്‌ ലൂക്കന്‍ യൂറേഷ്യ ഓഡിറ്റോറിയത്തില്‍ നടക്കും. 25ന്‌ വൈകിട്ട്‌ 7. 30നാണ്‌ പരിപാടി.

ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലയ്‌ക്കല്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യാതിഥിയായി പങ്കെടുത്ത്‌ ട്രോഫികള്‍ സമ്മാനിക്കും. അയര്‍ലന്‍ഡില്‍ ലിവിങ്‌ സര്‍ട്ട്‌, ജൂനിയര്‍ സര്‍ട്ട്‌ പരീക്ഷകളില്‍ മികച്ച വിജയം നേടിയ എട്ട്‌ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും. തൂലിക മാനേജിങ്‌ എഡിറ്റര്‍ ഫാ. ആന്റണി നല്ലുകുന്നേല്‍ ആശംസകള്‍ അര്‍പ്പിക്കും. പ്രസിഡന്റ്‌ ജിന്‍സണ്‍ മറ്റക്കര സ്വാഗതവും സെക്രട്ടറി റെജി കുര്യന്‍ നന്ദിയും പറയും.

യോഗത്തില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമ്മാന കൂപ്പണ്‍ പദ്ധതിയുടെ ഉദ്‌ഘാടനവും നടക്കും. തൂലികാ ചീഫ്‌ എഡിറ്റര്‍ രാജു കുന്നക്കാട്ട്‌, മുന്‍പ്രസിഡന്റ്‌ മജു പേയ്‌ക്കല്‍, ട്രഷറര്‍ ഷാബു കുഞ്ഞച്ചന്‍, വൈസ്‌ ചെയര്‍മാന്‍, സണ്ണി ഇളംകുളത്ത്‌, പയസ്‌ പുറവക്കാട്ട്‌, ജിസ്‌മോന്‍ ഒറ്റത്തെങ്ങുങ്കല്‍, ജയന്‍ കൊട്ടാരക്കര, ജോര്‍ജുകുട്ടി പുറപ്പന്താനം, ബിജു പള്ളിക്കര, സുനില്‍ ഫ്രാന്‍സില്‍, ജിബി കില്‍ക്കെനി, അലക്‌സ്‌ തോട്ടയ്‌ക്കാടന്‍, ഡൊമിനിക്‌ സാവിയോ, ബിജു വൈക്കം, ഷൈബു കൊച്ചി, സണ്ണി പാലയ്‌ക്കത്തടത്തില്‍, ഷാജി ചെറിയാന്‍, സെബാസ്‌റ്റിയന്‍ കുന്നുംപുറം, തോമസ്‌ കളത്തിപ്പറമ്പില്‍, അഡ്വ. ജസ്‌റ്റിന്‍ ഡേവിസ്‌, റോയി പേരയില്‍, സജീവ്‌ നന്ദികുന്നേല്‍, മാത്യൂസ്‌ ചേലയ്‌ക്കല്‍, ജിജോ പീടികമല, വിമന്‍സ്‌ ഫോറം സെക്രട്ടറി ഷാരോന്‍ ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കും.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മെറിറ്റ്‌ ഈവനിങ്‌ 25ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക