Image

സമ്പത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്‌ നോര്‍വെയെ മറികടന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 22 October, 2011
സമ്പത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്‌ നോര്‍വെയെ മറികടന്നു
ബര്‍ലിന്‍: ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമെന്ന പദവി നോര്‍വേയില്‍ നിന്നു സ്വിറ്റ്‌സര്‍ലന്‍ഡ്‌ സ്വന്തമാക്കി. ശരാശരി സ്വിസ്‌ പൗരന്റെ സമ്പാദ്യം നാലര ലക്ഷം ഫ്രാങ്ക്‌ എന്നാണു കണക്കാക്കിയിരിക്കുന്നത്‌.

മുതിര്‍ന്നവരുടെ ശരാശരി സ്വത്ത്‌ കണക്കാക്കിയാണ്‌ നോര്‍വെയെ സ്വിറ്റ്‌സര്‍ലന്‍ഡ്‌ പിന്തള്ളിയെന്ന നിഗമനം. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയാണ്‌ മൂന്നാം സ്ഥാനത്ത്‌. സിംഗപ്പൂര്‍ നാലാമതും.

കഴിഞ്ഞ പതിറ്റാണ്‌ടില്‍ സ്വിറ്റ്‌സര്‍ലഡിന്റെ ശരാശരി കുടുംബ സ്വത്തില്‍ 100 ശതമാനം വര്‍ധയാണുണ്‌ടായിരിക്കുന്നത്‌. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രാങ്കിന്റെ കരുത്ത്‌ വര്‍ധിച്ചതാണ്‌ ഇതിനൊരു പ്രധാന കാരണം.

പോയ വര്‍ഷത്തെ ലോകസാമ്പത്തിക കണക്കില്‍ 18.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ്‌ കാണിച്ചത്‌ സൗത്ത്‌ ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, ചിലി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക