Image

ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ 'ഹൈക്കൂ കവിതകള്‍'

Published on 07 November, 2013
ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍  'ഹൈക്കൂ കവിതകള്‍'

 താമ്പാ: കഴിഞ്ഞ ശനിയാഴ്ച (11/02/2013) നടന്ന നാല്‍പ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാ വിഷയം 'പ്രസ്സ് ക്ലബ്ബുകളും എഴുത്തുകാരും' എന്നതായിരുന്നു. കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തകനും മലയാള മനോരമയുടെ എഡിറ്റോറിയല്‍ സമിതി അംഗവുമായിരുന്ന ശ്രീ ജോസഫ് കൊട്ടാരം ഈ വിഷയത്തെക്കുറിച്ച് തന്റെ പരിചയം മുന്‍നിര്‍ത്തി സംസാരിച്ചു. കൂടാതെ ദീപികയുടെ തൃശൂര്‍ യുണിറ്റ് റസിഡന്റ് എഡിറ്ററായിരുന്ന റവ. ഫാ. ചെറിയാന്‍ തലക്കുളം, കത്തോലിക്കാ മാധ്യമങ്ങളുടെ ഏഷ്യയിലെ ചുമതലക്കാരനായിരുന്ന  ഡോ: മര്‌സലിന്‍ ജെ. മോറിസ് തുടങ്ങിയ മലയാള പത്ര തറവാട്ടിലെ പ്രമുഖ വ്യക്തികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. വാര്‍ത്തകള്‍ ശേഖരിക്കാനും അത് നിഷ്പക്ഷമായി വിതരണം ചെയ്യുവാനും ഇന്ന് അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍  സംവിധാനങ്ങള്‍ ഇല്ലാത്തത് പല വാര്‍ത്തകളും തമസ്‌ക്കരിക്കപ്പെട്ടുപോകുന്നതിനു കാരണമാകുന്നുണ്ടെന്നും അത് വലിയ പോരായ്മ തന്നെയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

 പ്രസ്സ് ക്ലുബ്ബുകള്‍ തങ്ങളുടെ ചുമതലകള്‍ നിറവേറ്റാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ശ്രോതാക്കള്‍ ആവശ്യപ്പെട്ടു. ദൈവവിളിപ്രകാരം സ്വയം സമര്‍പ്പിച്ച് സാമൂഹിക സേവനമായി നടത്തേണ്ടുന്ന പത്രപ്രവര്‍ത്തനം ഇന്ന് മാസശംബളം പറ്റുന്ന ഒരു സാധാരണ ജോലിയായും പണവും പ്രശസ്തിയും നേടിയെടുക്കാനുള്ള എളുപ്പവഴിയായും  അധഃപതിച്ചിരിക്കുകയാണെന്നും സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്വവും കടമകളും മറന്നാണ് പലരും പത്രമുതലാളികള്‍ക്കു വേണ്ടി ആ ജോലി നിര്‍വ്വഹിക്കുന്നതെന്നും ഉള്ള അഭിപ്രായങ്ങളും 'സാഹിത്യ സല്ലാപ' ചര്‍ച്ചയില്‍ ഉയരുകയുണ്ടായി.

 ചെറിയാന്‍ കെ. ചെറിയാന്‍, ഡോ: ജോസഫ് ഇ. തോമസ്, എബ്രഹാം തെക്കേമുറി, ഡോ: രാജന്‍ മര്‍ക്കോസ്, ഡോ: ഷീല എന്‍. പി., രാജു തോമസ്, ജോര്‍ജ്ജ് മുകളേല്‍, മോന്‍സി കൊടുമണ്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം, ത്രേസ്യാമ്മ നാടാവള്ളില്‍, ഷീല മോന്‍സ് മുരിക്കന്‍, പി. വി. ചെറിയാന്‍, ജോര്‍ജ്ജ് കുരുവിള, മാത്യു, സാബു മുട്ടത്ത്, അന്ന മുട്ടത്ത്, ഷിജു ടെക്‌സാസ്, അബ്രാഹം തടത്തില്‍, തോമസ്, ജെയിംസ്, വര്‍ഗീസ് എബ്രഹാം, സജി കരിമ്പന്നൂര്‍, സുനില്‍ മാത്യു വല്ലാത്തറ, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

 അടുത്ത ശനിയാഴ്ചയിലെ (11/09/2013) 'അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ'ത്തില്‍ 'ഹൈക്കൂ കവിതകള്‍' എന്ന വിഷയത്തില്‍ പ്രശസ്ത മലയാള കവി ചെറിയാന്‍ കെ. ചെറിയാന്‍ പ്രബന്ധം അവതരിപ്പിക്കുന്നതാണ്. ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു  വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

18629020100 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com  എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395

Join us on Facebook  https://www.facebook.com/groups/142270399269590/

 
വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍


ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍  'ഹൈക്കൂ കവിതകള്‍'
Join WhatsApp News
വിദ്യാധരൻ 2013-11-09 05:41:02
അടുത്ത വീട്ടിലെ തോമാച്ചൻ 
അടിച്ചു കേറി വരുന്നു 
കിഴക്ക് നിന്നൊരു കാറ്റ് 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക