Image

വിദ്യാര്‍ത്ഥികളുടെ സുരക്ഷിത്വത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച സ്‌ക്കൂള്‍ ഡ്രൈവറെ പിരിച്ചുവിട്ടു

പി.പി.ചെറിയാന്‍ Published on 08 November, 2013
വിദ്യാര്‍ത്ഥികളുടെ സുരക്ഷിത്വത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച സ്‌ക്കൂള്‍ ഡ്രൈവറെ പിരിച്ചുവിട്ടു
മിനിസോട്ട : വിദ്യാര്‍ത്ഥികളേയും കയറ്റി സ്‌ക്കൂളിലേയ്ക്കുള്ള വഴി മദ്ധ്യേ ബസ്സില്‍ ഇരുന്ന് വിദ്യാര്‍ത്ഥികളെ പ്രാര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് സ്‌ക്കൂള്‍ ബസ് ഡ്രൈവറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സംഭവം മിനിസോട്ടയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
മിനിയാപോലീസ് ചര്‍ച്ചിലെ പാസ്റ്ററാണ് ജോര്‍ജ്ജ് നഥനിയേല്‍, രാവിലെ വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്ന സ്‌ക്കൂള്‍ ബസ്സിലെ ഡ്രൈവര്‍. സ്‌ക്കൂളിലേക്ക് കൊണ്ടു പോകേണ്ട അവസാന വിദ്യാര്‍ത്ഥിയും ബസ്സില്‍ കയറി കഴിയുമ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികളോടും സ്‌ക്കൂളില്‍ എത്തുന്നതിന് 13 മിനിട്ടു സമയം എടുക്കും എന്നതിനാല്‍ പ്രാര്‍ത്ഥിക്കുവാനാവശ്യപ്പെടും. സുരക്ഷിതമായി സ്‌ക്കൂളില്‍ എത്തിചേരുന്നതിന് ക്രിസ്തീയ പ്രാര്‍ത്ഥനയാണ് നഥനിയേല്‍ ബസ്സില്‍ നടത്തിയിരുന്നത്.
ബസ് ഡ്രൈവ് ചെയ്യുമ്പോള്‍ പ്രാര്‍ത്ഥിക്കരുതെന്ന് ബേണ്‍സ് വില്ല സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും, വീണ്ടും ആവര്‍ത്തിച്ചതിനാണ് നഥതിയേലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

നവംബര്‍ ആദ്യവാരം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെങ്കിലും പ്രാര്‍തഥനയും, പ്രസംഗവും തുടരുമെന്ന് നഥനിയേല്‍ പറഞ്ഞു. സംസാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമായിട്ടാണ് നഥനിയേല്‍ ഇതിനെ വിശേഷിപ്പിച്ചത്. ബസ്സിലുള്ള വിദ്യാര്‍ത്ഥികളോട് പ്രാര്‍ത്ഥിക്കുവാന്‍ താല്പര്യമുണ്ടോ എന്ന് അന്വേഷിച്ചതിന് ശേഷം ഓരോരുത്തരും പ്രാര്‍ത്ഥിക്കുകയും, അവസാനം നഥനിയേല്‍ പ്രാര്‍ത്ഥിക്കുകയുമായിരുന്നു പതിവ്. ഒരു കുട്ടിയുടെയെങ്കിലും മാതാപിതാക്കള്‍  ഇതിനെ എതിര്‍ത്തിരുന്നില്ലെന്നും നഥനിയേല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷിത്വത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച സ്‌ക്കൂള്‍ ഡ്രൈവറെ പിരിച്ചുവിട്ടു
Join WhatsApp News
Varughese Mathew 2013-11-08 04:25:26
It is very surprising that America is said to be a Christian country, and at the same time there is no freedom for prayer. In Saudi Arabia Christians are not allowed to pray in public places because it is a Muslim country. We can understand that very well, but what happened to this Superpower? This is another incident to add in the list of evil things that this country is doing against the will of the creator of the universe. The aftermath of this evil will be terrible, much greater than Tsunami or a nuclear bomb !!!
Varughese Mathew, Philadelphia.

Tom Abraham 2013-11-08 06:39:49
Who told anyone America is a Christian country ? This Christian country allows guns to be carried, nude dances, church corruption, and political shut downs. At least one Supreme Court judge questioned this week , if the Chief Justice would start the court with a prayer ? This driver was insubordinate to his boss.That shows his standard, ethics, and ignorance.
Varughese Mathew 2013-11-08 14:11:39
Sorry, I was under the wrong impression that America is a Christan country. !!
Varughese Mathew, PHIL.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക