Image

ജാതിസംഘടനകള്‍ സാംസ്‌കാരിക സംഘടനകള്‍ക്ക് ശവപ്പറമ്പ് ഒരുക്കുന്നു : സര്‍ഗ്ഗവേദി

Published on 08 November, 2013
ജാതിസംഘടനകള്‍ സാംസ്‌കാരിക സംഘടനകള്‍ക്ക് ശവപ്പറമ്പ് ഒരുക്കുന്നു : സര്‍ഗ്ഗവേദി

മതസംഘടനകളുടെ വളര്‍ച്ചയില്‍ പിന്‍തള്ളപ്പെടുന്ന സാമൂഹ്യ സംഘടനകളെ  പറ്റി ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദി സംവാദം സംഘടിപ്പിച്ചു. കുടിയേറ്റ മണ്ണില്‍ മത സംഘടകളുടെ ആധിപത്യം സാമൂഹ്യ സംഘടനകളുടെ ശവപ്പറമ്പാവുകയാണൊ, എന്നതായിരുന്നു ചര്‍ച്ചാ വിഷയം.

ഈ അടുുത്ത കാലം വരെ നമ്മള്‍ മലയാളികള്‍ എന്ന ഏകചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നു അപകടങ്ങളില്‍ പെടുന്നവരുടെ പേരുകള്‍ പറയുമ്പോള്‍ പോലും അവര്‍ ഇന്ന ജാതിയില്‍ പെട്ടയാള്‍ എന്ന വിശേഷണത്തോടെയാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ചര്‍ച്ചയുടെ മോഡറേറ്ററായിരുന്ന സര്‍ഗ്ഗവേദി പ്രസിഡന്റ് മനോഹര്‍ തോമസ് പറഞ്ഞു.

പുറമേ കാണുന്നതില്‍ കൂടുതലായി വിഭാഗീയ ചിന്തകള്‍ ആഴങ്ങളിലേക്ക് വേര് പടര്‍ത്തിയിരിക്കുന്നു എന്നും അതു അപകടകരമായ സന്ദേശമാണ് നല്‍കുന്നതെന്നും പ്രമേയത്തിന്റെ മുഖ്യ അരതാരകനായ കെ.കെ.ജോണ്‍സണ്‍ പറഞ്ഞു. ഇത്തരം ചിന്താഗതിയകളുടെ ദോഷഫലങ്ങള്‍ കുടുതലും സ്വാധീനിക്കുന്നത് കുട്ടികളെയാണെന്നും, അന്ധരാക്കി നയിക്കപ്പെടുന്നതുമൂലം മറ്റുള്ളവരെ പറ്റി അറിയാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള അവസരം നിഷേധിക്കപ്പെടുകയാണെന്നും ജോണ്‍സണ്‍ പറഞ്ഞു.

കുടിയേറ്റങ്ങളുടെ ചരിത്രത്തേയും അവയിലെ രാഷ്ട്രീയത്തേയും പറ്റി പ്രസിദ്ധ രാഷ്ട്രീയത്തേയും പറ്റി പ്രസിദ്ധ സിനിമാ സംവിധായകന്‍ ജയന്‍ ചെറിയാന്‍ വിശദമായി സംസാരിച്ചു. ഭക്തിയും ഭയവും മുതലാക്കി മനുഷ്യരെ വിഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് മതനേതാക്കള്‍ക്കും മതപുരോഹിതര്‍ക്കുമാണെന്ന് ജയന്‍ ചെറിയാന്‍  അഭിപ്രായപ്പെട്ടു. ഭാരതീയര്‍ തങ്ങളുടെ സാംസ്‌കാരിക തനിമ എത്ര തലമുറകള്‍ കഴിഞ്ഞാലും നിലനിര്‍ത്തുമെന്ന് ഇന്‍ഡ്യാക്കാര്‍ ധാരാളമുള്ള ഗയാന, ട്രിനിഡാഡ്, സൂരിനാം തുടങ്ങിയ രാജ്യങ്ങളിലെ അനുഭവങ്ങള്‍ വച്ച് ജയന്‍ ചെറിയാന്‍ പറഞ്ഞു.

കേരളത്തില്‍  നിന്നു വടക്കെ ഇന്‍ഡ്യയിലേക്ക് ജോലിക്കായി പോയവരാണ് അമേരിക്കയിലെ ആദ്യ മലയാളി കുടിയേറ്റക്കാര്‍ എന്നും അവര്‍ക്ക് കുടുംബത്തോടും രാജ്യത്തോടുമായിരുന്നു വിധേയത്വമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച കേരള സിവിക് സെന്റര്‍ പ്രസിഡന്റ് ഇ.എം.സ്റ്റീഫന്‍ പറഞ്ഞു. സാംസ്‌കാരിക നേതാക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും ജാതി മത സംഘടനകള്‍ക്ക് ചൂട്ട് പിടിക്കുന്നതു കാണുമ്പോള്‍ ലജ്ജ തോന്നാറുണ്ടെന്ന് ഡോ. എന്‍ . പി ഷീല അഭിപ്രായപ്പെട്ടു.

ഡോ. ജോയ് ടി.കുഞ്ഞാപ്പു, നന്ദകുമാര്‍ ചാണയില്‍, മാമന്‍ സി.ജേക്കബ് , ജോണ്‍ വേമം തുടങ്ങി വിവിധ മേഖലകളിലെ ധാരാളം പേര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.


ജാതിസംഘടനകള്‍ സാംസ്‌കാരിക സംഘടനകള്‍ക്ക് ശവപ്പറമ്പ് ഒരുക്കുന്നു : സര്‍ഗ്ഗവേദിജാതിസംഘടനകള്‍ സാംസ്‌കാരിക സംഘടനകള്‍ക്ക് ശവപ്പറമ്പ് ഒരുക്കുന്നു : സര്‍ഗ്ഗവേദിജാതിസംഘടനകള്‍ സാംസ്‌കാരിക സംഘടനകള്‍ക്ക് ശവപ്പറമ്പ് ഒരുക്കുന്നു : സര്‍ഗ്ഗവേദി
Join WhatsApp News
A.C.George 2013-11-08 15:16:08

Yes, this is a serious issue. Recently India Press Club also made statement, about this problem. Now New York Sargaveedi also speak against these phenomena. Many social organizations are aware about this problem. Other than making some statements they are not doing anything to stop this religious or their leaders’ invasion to the social organization. In fact they are inviting and encouraging them to influence with their decisive forces.

As a common man, whenever I get a chance I write or speak about this type of religious invasions to our social activities. These fundamentalists may shout us down, because they are more in number. I see priests, high priests, pujaris from different religious denominations occupy, lighting the lamps or making the key note addresses in Malayalee social functions. Many of our FKANA, FOMAA, Malayalee association leaders invite them to their main functions and worship more than the god. These are the problem.  Many of our biannual conventions also we see them as our special chief guests and making religious type of long …long… speeches. The problem of controlling the social establishments by parochial religious priests without much exception has to be stopped.  Just like separation of state and religion there must be a separation between religion and social functions. “Davithinullathu Daivthinum Sesarinilluthu Seesarinum”. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക