Image

ലാസ് വേഗസ്സില്‍ തിരുനാള്‍ ആഘോഷം

ജോണ്‍ ജോര്‍ജ്, ലാസ് വേഗസ് Published on 08 November, 2013
ലാസ് വേഗസ്സില്‍ തിരുനാള്‍ ആഘോഷം
ലാസ് വേഗസ് : ലാസ് വേഗസ്സിലെ വിശുദ്ധ മദര്‍ തെരേസ സീറോ-മലബാര്‍ കത്തോലിക് ചര്‍ച്ചിന്റെ 2013-ലെ തിരുനാള്‍ ആഘോഷം നവംബര്‍ മാസം 16ന് ഹെന്‌ഡേര്‍സനിലെ വിശുദ്ധ തോമസ് മൂര്‍ കാത്തോലിക് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കുന്നതാണെന്നു ഡയറക്ടറ്റര്‍ ഫാ.കുരിയാക്കോസ് വടാന അറിയിക്കുന്നു.

രാവിലെ 10 മണിക്ക് ആഘോഷങ്ങളുടെ ഭാഗമായ പതാക ഉയര്‍ത്തല്‍ കഴിഞ്ഞാല്‍ ഉടനെ റവ.ഫാ.ജോണ്‍ മേലേപ്പുറം, ഫാ. കുരിയാക്കോസ് വടാന എന്നീ വൈദീകരുടെ പ്രധാന കാര്‍മ്മികത്വത്തല്‍ വിശുദ്ധ കുര്ബ്ബാനയും, ലദീഞ്ഞും തുടര്‍ന്നു പൊന്‍ കുരിശ്, വി.മദര്‍ തെരേസ, അല്‍ഫോണ്‍സാമ്മ എന്നിവരുടെ ഛായാ ചിത്രങ്ങള്‍, മുത്തുക്കുടകള്‍, കൊടിതോരണങ്ങള്‍ വഹിച്ചു കൊണ്ടുള്ള വര്‍ണ്ണ ശബളമായ പ്രൊസ്സഷനും നടക്കും. തുടര്‍ന്ന് വേദപഠന ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള സമ്മാനദാനവും ശേഷം വിഭവ സമൃദ്ധമായ തിരുനാള്‍ സദ്യയും ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷത്തെ തിരുനാള്‍ സദ്യ വിത്സന്‍- എത്സി കുഴിപ്പാലയാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്തു അനുഗ്രഹം നേടുവാന്‍ ജാതിമത സമുദായ ഭേദമെന്യേ എല്ലാവരേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു ഡയറക്ടര്‍ ഫാ. കുരിയാക്കോസ്-(617) 717- 4018, ട്രസ്റ്റിമാരായ ബെന്നി പോള്‍-(702) 374-3210; റഫി തെക്കുടന്‍- (702) 372-9203 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.



ലാസ് വേഗസ്സില്‍ തിരുനാള്‍ ആഘോഷംലാസ് വേഗസ്സില്‍ തിരുനാള്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക