Image

അതിരപ്പള്ളി പദ്ധതി കേരളം ഉപേക്ഷിക്കുന്നു

Published on 23 October, 2011
അതിരപ്പള്ളി പദ്ധതി കേരളം ഉപേക്ഷിക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ എതിര്‍പ്പും മറ്റ്‌ സാങ്കേതിക ബുദ്ധിമുട്ടുകളും മൂലം കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന അതിരപ്പള്ളി പദ്ധതിയില്‍ നിന്ന്‌ കേരളം പിന്മാറുന്നു. കൂടുതല്‍ ഊര്‍ജ ഉല്‍പാദനം ലക്ഷ്യമിട്ട്‌ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളില്‍ ഇപ്പോള്‍ അതിരപ്പിള്ളി ഉള്‍പ്പെടുന്നില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

കേരളത്തില്‍ ഊര്‍ജ ലഭ്യത ഇപ്പോഴുള്ളതിന്‍െറ ഇരട്ടിയാക്കാനുള്ള നീക്കത്തിലാണ്‌ സര്‍ക്കാര്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചു മാത്രമേ ഇനി പദ്ധതി കാരത്തില്‍ എന്തെങ്കിലും നീക്കം നടത്തൂ. 3,000 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പാദനത്തിന്‌ ആവശ്യമായ കല്‍ക്കരി നല്‍കാന്‍ കേന്ദ്രം നേരത്തേ തീരുമാനിച്ചതാണ്‌. എന്നാല്‍, കല്‍ക്കരിയുടെ ഉപയോഗത്തിനെതിരെ രൂപപ്പെട്ട പരിസ്ഥിതി എതിര്‍പ്പുകള്‍ കാരണം അനുവദിച്ച കല്‍ക്കരി ഏറ്റുവാങ്ങാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത ആഴ്‌ച തിരുവനന്തപുരത്ത്‌ യോഗം വിളിച്ച്‌ എന്തു നടപടി സ്വീകരിക്കണം എന്നു വിലയിരുത്തും.

അതിനിടെ അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കുന്ന കേരളത്തിന്‍െറ ത്യാഗം മുന്‍നിര്‍ത്തി കൂടുതല്‍ ഹരിത ബോണസ്‌ എന്ന നിലക്ക്‌ കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ നപടിയെടുക്കുമെന്ന്‌ ന്ത്രി ജയറാം രമേശ്‌ ഉറപ്പു നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക