Image

മോദി വിസക്ക് അപേക്ഷിച്ചാല്‍ പരിഗണിക്കാമെന്ന് യുഎസ്

Published on 08 November, 2013
മോദി വിസക്ക് അപേക്ഷിച്ചാല്‍ പരിഗണിക്കാമെന്ന് യുഎസ്
വാഷിംഗ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദിയുടെ യുഎസ് വീസ പ്രശ്‌നം പ്രധാനമായും ഇന്ത്യന്‍ മാധ്യമസൃഷ്ടിയാണെന്ന് യുഎസ്. മോദിയുടെ വിസ പ്രശ്‌നം യുഎസില്‍ വിഷയമേയല്ലെന്നും യുഎസ് ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീസയ്ക്ക് മോദി അപേക്ഷിക്കേണ്ടതുണ്ട്. അപേക്ഷിച്ചാല്‍ തങ്ങള്‍ പരിശോധിക്കുമെന്നും ഇതുവരെ മോദി വിസക്ക് അപേക്ഷിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പു ഫലം എന്തായാലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും യുഎസ് വ്യക്തമാക്കി. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ യുഎസ് ആ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയിച്ചത്. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സര്‍ക്കാരുമായി യുഎസിന് ശക്തമായ ബന്ധമുണ്ട്. നേരത്തെ ബിജെപി നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരുമായും യുഎസിനു ശക്തമായ ബന്ധമാണുണ്ടായിരുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. 
മോദി വിസക്ക് അപേക്ഷിച്ചാല്‍ പരിഗണിക്കാമെന്ന് യുഎസ്
Join WhatsApp News
murali 2013-11-09 13:04:26
Every country has the right to choose its leader..then why this story  about India. Indians elect their leader they have every right ..If People elect Modi and BJP, he can become the PM, who can stop him???
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക