Image

നിരപരാധിയെ ശിക്ഷിച്ചതിന് മുന്‍ പ്രോസിക്യൂട്ടര്‍ക്ക് തടവ്

Published on 08 November, 2013
നിരപരാധിയെ ശിക്ഷിച്ചതിന് മുന്‍ പ്രോസിക്യൂട്ടര്‍ക്ക് തടവ്
ടെക്‌സാസ്: നിരപരാധിയായ കക്ഷിയെ കേസില്‍ ശിക്ഷിച്ചതിന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് തടവ് ശിക്ഷ. 26 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ടെക്‌സാസിലെ മുന്‍ പ്രോസിക്യൂട്ടറായ കെന്‍ ആന്‍ഡേഴ്‌സനെ 10 ദിവസത്തെ ശിക്ഷക്കും 500 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനത്തിനും പുറമെ അഭിഭാഷകവൃത്തിയില്‍ നിന്ന് വിലക്കിക്കൊണ്ടും ശിക്ഷിച്ചത്. 1987ലെ ഒരു കൊലക്കേസില്‍ നിരപരാധിയായ മൈക്കല്‍ മോര്‍ട്ടന്‍ എന്നയാള്‍ക്കെതിരെ തെളിവുകള്‍ കെട്ടിച്ചമച്ച് ശിക്ഷിച്ച കേസിലാണ് കോടതി ഇപ്പോള്‍ പ്രോസിക്യൂട്ടറെ തടവിന് ശിക്ഷിച്ചത്.

25 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച മോര്‍ട്ടന്‍ ഡിഎന്‍എ പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകളെത്തുടര്‍ന്നാണ് 2011ല്‍ ജയില്‍മോചിതനായത്. ഈ കേസില്‍ മാര്‍ക് അലന്‍ നോര്‍വുഡ് എന്നയാളാണ് യഥാര്‍ഥ പ്രതിയെന്ന് 2011ല്‍ തിരിച്ചറിഞ്ഞിരുന്നു.
നിരപരാധിയെ ശിക്ഷിച്ചതിന് മുന്‍ പ്രോസിക്യൂട്ടര്‍ക്ക് തടവ്
Join WhatsApp News
Babukutty Daniel 2013-11-09 10:34:22
Satyameva jayate. If this kind of execution of law was repeated  many times, many innocent victims could have lived peacefully.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക