Image

ഇന്ത്യാ നേഴ്‌സസ്‌ വെല്‍ഫെയര്‍ അസ്സോസിയേഷന്റെ അഭ്യര്‍ത്ഥന

ജോര്‍ജ്‌ നടവയല്‍ Published on 23 October, 2011
ഇന്ത്യാ നേഴ്‌സസ്‌ വെല്‍ഫെയര്‍ അസ്സോസിയേഷന്റെ അഭ്യര്‍ത്ഥന
ഫിലഡല്‍ഫിയ: കിഡ്‌നി ഫെയ്‌ലിയറായ നേഴ്‌സിന്റെ ചികിത്സയ്‌ക്കു വേണ്ടി ഇന്ത്യാ നേഴ്‌സസ്‌ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നു. പ്രസിഡന്റ്‌ ഉഷ കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച പണം തികായാതെ വരുന്നതിനാലാണ്‌ ഇത്തരം ഒരഭ്യര്‍ത്ഥന അമേരിക്കന്‍ മലയാളി നേഴ്‌സുമാരെയും അമേരിക്കന്‍ മലയാളികളെയും മറ്റു ദീന ദായലുക്കളെയും നോക്കി അവര്‍ ഉയര്‍ത്തുന്നത്‌.

രെജിത്‌ എന്ന നേഴ്‌സിന്റെ വൃക്കകള്‍ മാറ്റി വയ്‌ക്കുവാനുള്ള ചിലവിലേക്ക്‌ ഇനിയും 5 ലക്ഷം രൂപ വേണം. ഈ കുട്ടിയുടെ പിതാവ്‌ രാജേന്ദ്രന്‍ നായര്‍ ആര്‍മി വിമുക്ത ഭടനാണ്‌. പെന്‍ഷന്‍ പണം ആറംഗങ്ങളുള്ള കുടുംബത്തിന്റെ പരിപാലനത്തിന്‌ തികയാറില്ല. ഈ ദുരവസ്ഥയിലാണ്‌ മകള്‍ക്ക്‌ കിഡ്‌നീ രോഗം മൂര്‍ച്ഛിച്ചത്‌്‌. സഹായഹസ്‌തങ്ങളെ തേടുകയേ മാര്‍ഗമുള്ളു എന്നതിനാലാണ്‌ അവര്‍ ഈ അഭ്യര്‍ത്ഥന യുമായി നില്‌ക്കുന്നത്‌. രാജേന്ദ്രന്‍ നായരുടെ വിലാസം:

Shri C.R. Rajendran Nair
Leji Bhavan
Neervilakom P.O. Chengannur (Via)
Pathanamthitta District, KERALA
Mobile: 090482 61193

Bank Account Particulars:

Account Name: Rejitha Rajan
Account Number: 770832849
Indian Bank
Rajouri Garden Branch
New Delhi.

ലൈലാ പീറ്റര്‍

സെക്രട്ടറി, നേഴ്‌സസ്‌ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ന്യൂഡല്ലി അറിയിച്ചതാണീകാര്യങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിന്‍സന്റ്‌ ഇമ്മാനുവേല്‍ : 215-880-3341
ഇന്ത്യാ നേഴ്‌സസ്‌ വെല്‍ഫെയര്‍ അസ്സോസിയേഷന്റെ അഭ്യര്‍ത്ഥന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക