Image

പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സിന്‌ ആശംസകള്‍

ജോര്‍ജ്‌ തുമ്പയില്‍ Published on 23 October, 2011
പ്രസ്‌ ക്ലബ്‌  കോണ്‍ഫറന്‍സിന്‌ ആശംസകള്‍
ന്യൂജേഴ്‌സി: ഒക്‌ടോബര്‍ 27 വ്യാഴം മുതല്‍ 30 ഞായര്‍വരെ ന്യൂജേഴ്‌സില്‍ വെച്ച്‌ നടക്കുന്ന ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സിന്‌ ധാര്‍മ്മിക പിന്തുണയും, വിജയവും ആശംസിച്ച്‌ ന്യൂജേഴ്‌സ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാപ്രസ്ഥാനമായ ഫൈന്‍ ആര്‍ട്‌സ്‌ മലയാളം ക്ലബ്‌ പത്രക്കുറിപ്പ്‌ ഇറക്കി.

പേട്രണ്‍ പി.ടി. ചാക്കോ, പ്രസിഡന്റ്‌ ജോസ്‌ കുറ്റോലമറ്റം, സെക്രട്ടറി സാം വി. ഏബ്രഹാം, ട്രഷറര്‍ എഡിസണ്‍ ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന്‌ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഇതുവരെയുള്ള പ്രസ്‌ ക്ലബിന്റെ പ്രവര്‍ത്തനങ്ങളെ ശ്ശാഘിക്കുകയും മലയാളത്തിലെ പ്രമുഖരെ അണിനിരത്തിയുള്ള കോണ്‍ഫറന്‍സ്‌ വിജയത്തിനായി ആശംസകള്‍ നേരുകയും ചെയ്‌തു.

അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്‌ ഈ കൂടിവരവ്‌ ഒരു വഴിത്തിരിവാകട്ടെ എന്നും ക്ലബ്‌ ആശംസിച്ചു.
പ്രസ്‌ ക്ലബ്‌  കോണ്‍ഫറന്‍സിന്‌ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക