Image

ദിലീപിന്‌ പ്രതിഫലം രണ്ടര കോടി രൂപ

Published on 10 November, 2013
ദിലീപിന്‌ പ്രതിഫലം രണ്ടര കോടി രൂപ
ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന്‌ നടന്‍ ദിലീപ്‌ വാങ്ങുന്ന പ്രതിഫലം രണ്ടരക്കോടി രൂപയാണെന്ന്‌ റിപ്പോര്‍ട്ട്‌. ദിലീപ്‌ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ലാല്‍ ജോസിന്റെ ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിന്‌ 5 കോടി 60 ലക്ഷം സാറ്റലൈറ്റ്‌ തുക നല്‍കി സൂര്യടിവി സ്വന്തമാക്കിയിരിക്കുകയാണ്‌. എന്തായാലും ദിലീപ്‌ ഇപ്പോള്‍ നല്ല തിരക്കിലാണ്‌. എഴുസുന്ദര രാത്രികളിലെ രണ്ട്‌ പാട്ടു സീനികള്‍ കൂടെ അഭിനയിച്ചാല്‍ അതിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. അത്‌ കഴിഞ്ഞ്‌ ദിലീപ്‌ റാഫി മെക്കാര്‍ട്ടിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കും. ശേഷം ഷാഫിയുടെ. അത്‌ കഴിഞ്ഞ്‌ സദ്ദാം ശിവന്‍ എന്ന ജോഷി ചിത്രം. അതിനിടയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന കെകെ ഹരിദാസിന്റെ കല്യാണപിറ്റേന്ന്‌ എന്ന ചിത്രത്തിലും നായകന്‍ ദിലീപ്‌ എത്തുന്നു. അങ്ങനെ തിരക്കോട്‌ തിരക്ക്‌, പിന്നെങ്ങനെ പ്രതിഫലം കൂട്ടിവാങ്ങാതിരിക്കും!

ടിവി ചാനലുകളില്‍ ദിലീപിനാണ്‌ മാര്‍ക്കറ്റ്‌. ദിലീപ്‌ അഭിനയിക്കുന്ന ചിത്രങ്ങള്‍ മറ്റൊരു മാനദണ്ഡവും നോക്കാതെ കണ്ണുമടച്ച്‌ സ്വന്തമാക്കാന്‍ ചാനലുകള്‍ മത്സരിക്കുകയാണ്‌. സാറ്റലൈറ്റ്‌ റേറ്റ്‌ ഉയര്‍ന്നതോടെ എത്ര പ്രതിഫലം നല്‍കിയും ദിലീപിന്റെ ഡേറ്റ്‌ സ്വന്തമാക്കാന്‍ നിര്‍മാതാക്കളും മത്സരിക്കുന്നു.
ദിലീപിന്‌ പ്രതിഫലം രണ്ടര കോടി രൂപ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക