Image

നവംബറിന്റെ നഷ്‌ടം (കവിത: ജെസി ജിജി)

Published on 09 November, 2013
നവംബറിന്റെ നഷ്‌ടം (കവിത: ജെസി ജിജി)
നിശീധിനിയുടെ നിശബ്‌ദതയില്‍ നിശ്ചലം ശ്രവിച്ചു ഞാന്‍,
നിശബ്‌ദമായി എന്നുള്ളിലുയരുമൊരായിരം രോദനങ്ങള്‍.
എന്തിനെന്നറിയാതെ ആര്‍ത്തു കേഴുമെന്‍ മനം
കരയുവാന്‍ പോലും മറന്നുവോ ഞാന്‍?

ജാലകവിരികള്‍ നീക്കി ഞാന്‍ നോക്കിയെന്‍ മനസില്‍
കാണുന്നോരായിരം കാഴ്‌ചകള്‍, കദനകാഴ്‌ചകള്‍
ഒരു കുഞ്ഞു പൈതലിന്‍ നിണത്തില്‍ മുങ്ങി
എന്‍ മനതാരിന്‍ നിറമത്‌ കടുംചുമപ്പല്ലതൂ.

ഉയരുന്നോരായിരം രോദനങ്ങള്‍, ദീനമാം നിലവിളികള്‍
അരുതമ്മെയെന്നു കരയുന്നോരു പൈതലെന്നുളളില്‍
ആര്‍ത്തുയരുന്നോരായിരം തിരമാലകള്‍, കദനത്തിന്നലകള്‍
ആഞ്ഞടിക്കുന്നേന്‍ മനഭിത്തികളില്‍ നിരന്തരം.

എന്തിനെന്നറിയാതെ തുറന്നൂ ഞാനെന്‍ ഭവനത്തിന്‍ വാതിലുകള്‍
എങ്ങുമുയരുമോരായിരമാരവങ്ങള്‍
എന്തെ ഏവരുമിന്നിത്ര മോദമായി, ആശംസിച്ചു ഒരാളെന്നെ നോക്കി
`ഹാപ്പി താങ്ക്‌സ്‌ ഗിവിംഗ്‌'

നവംബറിന്‍ നേട്ടവും മോദവും
ഏകുന്നെല്ലാരുമൊരായിരം നന്ദികള്‍, നന്മകള്‍ക്കായി
നവംബറിന്‍ നഷ്‌ടം തനിക്കു മാത്രമോ, തന്‍ ഘോരമാം തെറ്റുകള്‍
നവംബറിന്‍ പൈതല്‍ തന്‍ നഷ്‌ടസ്വപ്‌നം, തന്റെ മാത്രം.
നവംബറിന്റെ നഷ്‌ടം (കവിത: ജെസി ജിജി)നവംബറിന്റെ നഷ്‌ടം (കവിത: ജെസി ജിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക