Image

പാക്‌ അധീന കാഷ്‌മീരില്‍ ഇറക്കിയ ഹെലികോപ്‌റ്റര്‍ വിട്ടയച്ചു

Published on 23 October, 2011
പാക്‌ അധീന കാഷ്‌മീരില്‍ ഇറക്കിയ ഹെലികോപ്‌റ്റര്‍ വിട്ടയച്ചു
ഇസ്‌ലാമാബാദ്‌: മോശം കാലാവസ്ഥമൂലം പാക്ക്‌ അധീന കശ്‌മീരില്‍ ഇറക്കിയ ഇന്ത്യന്‍ സൈനിക ഹെലികോപ്‌റ്റര്‍ പാക്കിസ്‌ഥാന്‍ വിട്ടയച്ചു. പാക്ക്‌ അധീന കശ്‌മീരില്‍ മോശം കാലാവസ്‌ഥയെ തുടര്‍ന്നാണ്‌ ഇന്ത്യന്‍ സൈനിക ഹെലികോപ്‌റ്റര്‍ ഇറക്കിയതെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്‌ പാക്കിസ്‌ഥാനെ അറിയിച്ചിരുന്നു. മന:പൂര്‍വമല്ലെന്നും മോശം കാലാവസ്‌ഥ മൂലം പൈലറ്റനു പിഴവു പറ്റിയതാണെന്നും സൈന്യം വിശദീകരണം നല്‍കി. തുടര്‍ന്നാണ്‌ ഹെലികോപ്‌റ്റര്‍ വിട്ടയച്ചത്‌.

കശ്‌മീരിലെ ലേയില്‍ നിന്നു കാര്‍ഗിലിലേക്കു പോവുകയായിരുന്ന ഹെലികോപ്‌റ്ററാണ്‌ അതിര്‍ത്തി കടന്നത്‌. ഉച്ചയ്‌ക്ക്‌ ഒരു മണിയോടെയായിരുന്നു സംഭവം. സംഭവം മനഃപ്പൂര്‍വമല്ലെന്ന്‌ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ കോപ്‌റ്റര്‍ വിട്ടയച്ചതെന്ന്‌ പാക്ക്‌ സൈനിക വക്‌താവ്‌ മേജര്‍ ജനറല്‍ അറിയിച്ചു. പ്രശ്‌നം വളരെ വേഗം പരിഹരിച്ചതിന്‌ പാക്ക്‌ വിദേശകാര്യ വകുപ്പിന്‌ ഇന്ത്യ നന്ദി അറിയിച്ചു. വിട്ടയച്ചവരില്‍ ഒരു കേണലും രണ്ട്‌ മേജര്‍മാരും ഒരു ജൂനിയര്‍ കമ്മിഷന്റ്‌ ഓഫിസറും ഉള്‍പ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക