ഫ്‌ളോറിഡ: മാര്‍ത്തോമാ അമേരിക്കന്‍ ഭദ്രാസനത്തിലെ ഒമ്പത് ഇടവകകള്‍ ഉള്‍പ്പെടുന്ന
സതേണ്‍ റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീര്‍
ഭദ്രാസനാധ്യക്ഷന്‍ റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി
ലോസ്‌ആഞ്ചലസ് മാര്‍ത്തോമാ വികാരി റവ. തോമസ് മാമ്മന് നല്‍കി പ്രകാശനം ചെയ്‌തു.
ഭദ്രാസന സെക്രട്ടറി റവ.കെ.ഇ. ഗീവര്‍ഗീസ്, സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ
വികാരി റവ ജോണ്‍ മാത്യു, വൈസ് പ്രസിഡന്റ് തോമസ് ഇടിച്ചാണ്ടി, ട്രഷറര്‍ വര്‍ഗീസ്
സഖറിയ, യുവാക്കളുടെ പ്രതിനിധി ജസ്റ്റിന്‍ മാത്യു, സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ്
ജോയിന്റ് കണ്‍വീനര്‍ ഷീല വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. സുവനീര്‍
കമ്മിറ്റി കോ-കണ്‍വീനര്‍ കുരുവിള ഈപ്പന്‍, കോണ്‍ഫറന്‍സ് കണ്‍വീനറും മാര്‍ത്തോമാ
ഡയോസിഷന്‍ കൗണ്‍സില്‍ മെമ്പറുമായ ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ.
മാമ്മന്‍ സി. ജേക്കബ് സുവനീര്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു.