Image

കൊയ്‌ത്തുപാട്ട്‌ (കവിത: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)

Published on 08 November, 2013
കൊയ്‌ത്തുപാട്ട്‌ (കവിത: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)
ആവണിപ്പാടം പുത്തു വിളഞ്ഞു
കൊയ്‌തുമറിക്കുവാന്‍ കാലമായി
പെണ്ണാളേ നീ കൊയ്യാന്‍ പോകുന്നുണ്ടേല്‍
കൂട്ടിനു ഞാനുമുണ്ടോമലാളേ (ആവണിപ്പാടം)

മൂപ്പന്റെ പാട്ടിനു താളം പിടിച്ചോണ്ടു
കറ്റകളൊന്നൊന്നായി കൊയ്‌തു കൂട്ടാം
കുന്നോളം കറ്റകള്‍ കൊയ്‌തു മെതിച്ചങ്ങു
വാനോളം സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കാം
വാനോളം സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കാം

അല്ലിനിലാവത്തു അന്തിയും മോന്തീട്ടു
പാടിത്തിമര്‍ത്തിടാം കൂട്ടുകാരെ
പാടിത്തളരുമ്പോള്‍ പാടവരമ്പത്തെ
മാടത്തിനുള്ളില്‍ ചെന്നന്തിയുറങ്ങാം
മാടത്തിനുള്ളില്‍ ചെന്നന്തിയുറങ്ങാം

കാലത്തുണര്‍ന്നിട്ടാ കെട്ടുവിട്ടീടുവാന്‍
തോട്ടിലെ വെള്ളത്തില്‍ മുങ്ങി വരാം
പ്ലാവിലക്കുമ്പിളില്‍ കഞ്ഞിനിറച്ചിട്ടു
മതിവരുവോളവും മോന്തിക്കുടിക്കാം
മതിവരുവോളവും മോന്തിക്കുടിക്കാം

കൊഴിയുന്ന നെല്‍മണി കൊത്തിപ്പെറുക്കുവാന്‍
കാവളം കിളിക്കൂട്ടം വിരുന്നുവന്നാല്‍
തോര്‍ത്തു വിരിച്ചങ്ങി പാടി വരമ്പത്തു
നോക്കിക്കിടക്കുവാന്‍ എന്തു രസം
നോക്കിക്കിടക്കുവാന്‍ എന്തു രസം (ആവണിപ്പാടം)

sabujacobs@gmail.com
കൊയ്‌ത്തുപാട്ട്‌ (കവിത: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക