Image

പ്രസ്‌ക്ലബ് ദേശീയ കോണ്‍ഫറന്‍സ്: സുവനീര്‍ പ്രസിദ്ധീകരിക്കുന്നു

ജോര്‍ജ് തുമ്പയില്‍ Published on 24 October, 2011
പ്രസ്‌ക്ലബ് ദേശീയ കോണ്‍ഫറന്‍സ്: സുവനീര്‍ പ്രസിദ്ധീകരിക്കുന്നു
ന്യൂയോര്‍ക്ക് : ഇന്‍ഡ്യാ പ്രസ്‌ക്ലബ് ദേശീയ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സ്മരണികയും പ്രസിദ്ധീകരിക്കുന്നു. നൂറോളം പേജുകളുള്ള ഈ സുവനീറില്‍ പ്രസ് ക്ലബിന്റെ ഇതേ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം മാധ്യമരംഗത്തെ പ്രഗത്ഭരായവരുടെ കൃതികളും ഉള്‍പ്പെടുത്തിയിട്ടുള്ളതായി ദേശീയ ജോയിന്റ് സെക്രട്ടറി കൂടിയായ ചീഫ് എഡിറ്റര്‍ ഡോ.സാറാ ഈശോ അിയിച്ചു.
 
ജെ.മാത്യൂസ്, അനിലാല്‍ ശ്രീനിവാസന്‍ , ഏബ്രഹാം തോമസ്, ടാജ് മാത്യൂ, ജിന്‍സ് മോന്‍ സഖറിയ, ജോയി കുറ്റിയാനി, ജോസ് കാടാംപുറം എന്നിവരും സുവനീര്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ വെച്ച് സുവനീര്‍ പ്രകാശനം ചെയ്യും.
പ്രസ്‌ക്ലബ് ദേശീയ കോണ്‍ഫറന്‍സ്: സുവനീര്‍ പ്രസിദ്ധീകരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക