Image

പ്രസ്‌ക്ലബ് ന്യൂജേഴ്‌സി കോണ്‍ഫറന്‍സ്: നോര്‍ത്ത് ടെക്‌സാസ് ചാപ്റ്ററിന്റെ പിന്തുണ

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 October, 2011
പ്രസ്‌ക്ലബ് ന്യൂജേഴ്‌സി കോണ്‍ഫറന്‍സ്: നോര്‍ത്ത് ടെക്‌സാസ് ചാപ്റ്ററിന്റെ പിന്തുണ
ഡാലസ്: ഒക്ടോബര്‍ 27ന് ന്യൂജേഴ്‌സിയില്‍ തുടങ്ങുന്ന നാലാമത് ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പിന്തുണ പ്രഖ്യാപിച്ചു. 23 ഞായറാഴ്ച ഗാര്‍ലാന്‍ഡ് ഇന്ത്യ ഗാര്‍ഡന്‍സില്‍ പ്രസിഡണ്ട് എബ്രഹാം തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രസ്‌ക്ലബ്ബിന്റെ യോഗത്തില്‍ ന്യൂജേഴ്‌സി കോണ്‍ഫറന്‍സിന് ടെക്‌സാസ് ചാപ്റ്ററിന്റെ പ്രാധിനിത്യവും പങ്കാളിത്തവും ഉണ്ടോവുമെന്ന് പ്രസിഡന്റ് വ്യകതമാകി.

ന്യൂജേഴ്‌സിയില്‍ സോമര്‍സെറ്റ് ഹോളിഡേയ് ഇന്നില്‍ മൂന്ന് ദിവസമായി നടക്കുന്ന കോണ്‍ഫറന്‍സില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദും കേരളത്തിലെ രാഷ്ട്രീയമാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കും. നോര്‍ത്ത് ടെക്‌സാസ് ചാപ്റ്ററിനെ പ്രധനിധീകരിച്ച് എബ്രഹാം തോമസ് (പ്രസിഡന്റ്), സണ്ണി മാളിയേക്കല്‍ (വൈ. പ്രസിഡന്റ്) ജോസ് പ്ലാക്കാട്ട് (സെക്രടറി), ബിജിലി ജോര്‍ജ് (ട്രഷറര്‍), പി. പി ചെറിയാന്‍, എന്നിവര്‍ പങ്കെടുക്കും.

കാക്കനാടന്‍, പി. കെ. എസ് കുട്ടി, മുല്ലനേഴി എന്നിവരുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. പ്രസ്‌ക്ലബ് അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം എബ്രഹാം തോമസ് വൈസ് പ്രസിഡന്റ് സണ്ണി മാളിയേക്കലിനു നല്‍കി നിര്‍വ്വഹിച്ചു.

കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസും ഇന്ത്യാപ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സാസും സംയുക്തമായി നവംബര്‍ അഞ്ചിനു നടത്തുന്ന കേരളപിറവി ആഘോഷങ്ങളെപറ്റിയും യോഗത്തില്‍ ധാരണയായി. സെക്രടറി ജോസ് പ്ലാക്കാട്ട് യോഗത്തില്‍ സ്വാഗതവും ട്രഷറര്‍ ബിജിലി ജോര്‍ജ് നന്ദിയും രേഘപ്പെടുത്തി. മറ്റു പ്രസ്‌ക്ലബ്ബ് അംഗങ്ങളായ പി. പി ചെറിയാന്‍, ഏലിയാസ് മാര്‍ക്കോസ്, ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍, അനില്‍ ആശാരിയത്ത്, ബെന്നി ജോണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.



പ്രസ്‌ക്ലബ് ന്യൂജേഴ്‌സി കോണ്‍ഫറന്‍സ്: നോര്‍ത്ത് ടെക്‌സാസ് ചാപ്റ്ററിന്റെ പിന്തുണ
ഇന്ത്യാ പ്രസ്‌ക്ലബ്‌ ഓഫ് നോര്‍ത്ത് ടെക്സാസ് അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം ശ്രീ. എബ്രഹാം തോമസ്‌ വൈസ് പ്രസിഡന്റ്‌ സണ്ണി മാളിയേക്കലിനു നല്‍കി നിര്‍വഹിക്കുന്നു.
പ്രസ്‌ക്ലബ് ന്യൂജേഴ്‌സി കോണ്‍ഫറന്‍സ്: നോര്‍ത്ത് ടെക്‌സാസ് ചാപ്റ്ററിന്റെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക