Image

അഗസ്ത്യാ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പളളിയില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ പെരുനാള്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 13 November, 2013
അഗസ്ത്യാ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പളളിയില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ പെരുനാള്‍
ജോര്‍ജിയ : മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിലുള്‍പ്പെട്ട അഗസ്ത്യാ സെന്റ് മേരീസ് ദേവാലയത്തില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപെരുനാള്‍ നവംബര്‍ 16, 17 (ശനി, ഞായര്‍) എന്നീ ദിവസങ്ങളില്‍ ഇടവക മെത്രാപോലീത്താ  അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തുന്നു.

16ാം തിയതി ശനിയാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാപ്രാര്‍ഥനയും അതേ തുടര്‍ന്ന് അഭിവന്ദ്യ ഇടവക മെത്രാപോലീത്താ വചന പ്രഘോഷണവും നടത്തും. 17ാം തിയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും അര്‍പ്പിക്കും. 12 മണിക്ക് സ്‌നേഹ വിരുന്നോടെ പെരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.

പെരുനാള്‍ ചടങ്ങുകള്‍ക്ക്, വികാരി ഇടത്തറ മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പായുടെ നേതൃത്വത്തില്‍, പളളി മാനേജിംങ് കമ്മിറ്റിക്ക് വേണ്ടതായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.
അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.


അഗസ്ത്യാ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പളളിയില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ പെരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക