എസ്കേപ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍ വന്യമൃഗങ്ങളോടൊപ്പം
അഭിനയിക്കുന്നു.
രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന എസ്കേപ് ഫ്രം ഉഗാണ്ട
പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിച്ച സിനിമയണ്. ചിത്രത്തിന്റെ ചിത്രീകരണത്തില്‍
ഒരു പാട്ട് രംഗത്താണ് റിമ പെരുംപാമ്പിനെ മാലയാക്കിയത്. 32 കിലോഗ്രാമാണത്രെ റിമ
കഴുത്തില്‍ തൂക്കിയ പെരുംപാമ്പിന്റെ ഭാരം. മാനും സിംഹവുമെല്ലാം ചിത്രത്തില്‍
റിമയ്ക്കൊപ്പം അഭിയിച്ചു. `
എന്റെ സുന്ദരി...' എന്ന് തുടങ്ങുന്ന ടൈറ്റില്‍
സോങിലൂടെയാണ് റിമ പാമ്പിനും മാനിനും സിംഹത്തിനമെല്ലാമൊപ്പം സ്ക്രീന്‍
പങ്കിട്ടത്. ഇവയ്ക്കൊന്നും പരിശീലനം നല്കാത്തതിനാല് ചിത്രീകരണം വളരെ
ബുദ്ധിമുട്ടുള്ളതായിരുന്നത്രെ.. ജിറാഫിനൊപ്പമാണ് കൂടുതല്‍ സമയം
ചിലവഴിച്ചത്.
ഉഗാണ്ടയില്‍ ജീവിച്ച് ഒരു മലയളി കുടുംബത്തിന്റെ യഥാര്‍ത്ഥ
ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. ഉഗാണ്ടയില്‍ കുടുങ്ങി പോകുന്ന റിമയും
കുടുംബവും നാട്ടിലെത്താന്‍ പെടുന്ന കഷ്ടപ്പാടുകളാണ് ആക്ഷന്‍ രംഗങ്ങളോടെ
ദൃശ്യവത്കരിച്ചിരിക്കുന്നത്. റിമയെ കൂടാതെ തമിഴ് നടന് പാര്ത്ഥിപന്, മുകേഷ്
വിജയ് ബാബു, ജോജോ മാള, ജോജു ഡോര്‍ജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.