Image

തുര്‍ക്കി ഭൂകമ്പം: 138 മൃതദേഹങ്ങള്‍ കണ്‌ടെടുത്തു

Published on 24 October, 2011
 തുര്‍ക്കി ഭൂകമ്പം: 138 മൃതദേഹങ്ങള്‍ കണ്‌ടെടുത്തു
അങ്കാറ: കിഴക്കന്‍ തുര്‍ക്കിയില്‍ ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ആയിരം കടന്നേക്കുമെന്ന ആശങ്കകള്‍ക്കിടെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 138 പേരുടെ മൃതദേഹങ്ങള്‍ കണ്‌ടെടുത്തു. ഗുരുതുര പരിക്കുകളോടെ മുന്നൂറ്റി അമ്പതോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി റിസെപ് എര്‍ഡോഗന്‍ പറഞ്ഞു.

ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ച വാന്‍ നഗരത്തില്‍ നിന്ന് 93 മൃതദേഹങ്ങളും എറിക്‌സ് പട്ടണത്തില്‍ നിന്ന് 45 മൃതദേഹങ്ങളുമാണ് കണ്‌ടെടുത്തത്. വാന്‍ പ്രവിശ്യയിലെ ഏതാണ്ട് എല്ലാ വീടുകളും നാമാവശേഷമായി. ശക്തമായ ഭൂകമ്പത്തിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 4 രേഖപ്പെടുത്തിയ പതിനെട്ടോളം തുടര്‍ ചലനങ്ങളുമുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക