Image

സണ്ണിവെയ്ല്‍ സിറ്റിയില്‍ ബിയര്‍ - വൈന്‍ വില്പന അനുവദിക്കരുത്: കൗണ്‍സിലര്‍ സജി ജോര്‍ജ്ജ്

പി.പി.ചെറിയാന്‍ Published on 24 October, 2011
സണ്ണിവെയ്ല്‍ സിറ്റിയില്‍ ബിയര്‍ - വൈന്‍ വില്പന അനുവദിക്കരുത്: കൗണ്‍സിലര്‍ സജി ജോര്‍ജ്ജ്

സണ്ണിവെയ്ല്‍ (ഡാളസ് കൗണ്ടി): സണ്ണിവെയ്ല്‍ സിറ്റിയില്‍ ബിയര്‍ - വൈന്‍ തുടങ്ങിയ ല
രി പാനീയങ്ങളുടെ വില്പന അനുവദിക്കേണമോ വേണ്ടയോ എന്ന ഹിതപരിശോധനാ വേട്ടെടുപ്പില്‍ ഈ ആവശ്യത്തെ എതിര്‍ത്ത് വോട്ടുരേഖപ്പെടുത്തണമെന്ന് സണ്ണിവെയ്ല്‍ സിറ്റിയില്‍ നിന്നും ആദ്യമായി കൗണ്‍സിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി കൗണ്‍സിലര്‍ സജി ജോര്‍ജ്ജ് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ഒക്‌ടോബര്‍ 24 തിങ്കളാഴ്ച മുതല്‍ നവംബര്‍ 8 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഡാളസ് കൗണ്ടിയിലെ ഭൂരിപക്ഷം സിറ്റികളിലും ഇതിന്റെ വില്പന അനുവദിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ സണ്ണിവെയ്ല്‍ സിറ്റിയിലെ ജനങ്ങള്‍ ഇതിനെ അനുകൂലിച്ചിട്ടില്ല. രണ്ടുവര്‍ഷം മുമ്പു നടന്ന ഹിതപരിശോധനയില്‍ ഈ ആവശ്യം സിറ്റിയിലെ വോട്ടര്‍മാര്‍ ബഹുഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞിരുന്നു.

സിറ്റിയിലെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്, ഗ്രോസറി വ്യാപാരികളെ ആകര്‍ഷിക്കുവാന്‍ ബിയര്‍ - വൈന്‍ വില്പന അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൗണ്‍സില്‍ മേയര്‍ അയച്ച കത്തിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സജി ജോര്‍ജ്ജ് തയ്യാറാക്കി അയച്ച സന്ദേശത്തിലാണ് വോട്ടര്‍മാരോട് ഈ വില്പന ആരംഭിക്കുന്നതിനെതിരെ വോട്ടു രേഖപ്പെടുത്തുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സജി ജോര്‍ജ്ജിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മലയാളികള്‍ ഈ അഭ്യര്‍ത്ഥന മാനിക്കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സണ്ണിവെയ്ല്‍ സിറ്റിയില്‍ ബിയര്‍ - വൈന്‍ വില്പന അനുവദിക്കരുത്: കൗണ്‍സിലര്‍ സജി ജോര്‍ജ്ജ്
സജി ജോര്‍ജ്ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക