Image

ഫോറിന്‍ കവിതകള്‍ (അമേരിക്ക) 2013 പുസ്തക പ്രമുക്തികരണം ഞായറാഴ്ച(11/17/2013)

ജയിന്‍ മുണ്ടയ്ക്കല്‍ Published on 15 November, 2013
ഫോറിന്‍ കവിതകള്‍ (അമേരിക്ക) 2013 പുസ്തക പ്രമുക്തികരണം ഞായറാഴ്ച(11/17/2013)
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇരുപത്തിയഞ്ചോളം പ്രമുഖ അമേരിക്കന്‍ മലയാളി കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഫോറിന്‍ കവിതകള്‍ (അമേരിക്ക) 2013 എന്ന പുസ്തകത്തിന്റെ പ്രമുക്തി കര്‍മ്മം  നവംമ്പര്‍ 17നു ഞായറാഴ്ച ന്യൂയോര്‍ക്കിലുള്ള കേരള സെന്ററിലെ സര്ഗ്ഗവേദി കൂട്ടായ്മയില്‍ വച്ച്  നടത്തുന്നതാണ്. റജീസ് നെടുങ്ങാടപ്പള്ളിയാണ് സമാഹരണ ശ്രമം നടത്തിയത്.

 രതീദേവി, ജീ. പഴൂര്‍ (ജോര്‍ജ്ജ് എബ്രഹാം), ബാല ആണ്ട്രപ്പള്ളിയേല്‍, ജയിന്‍ ജോസഫ്, ജോസഫ് നമ്പിമഠം, സോയാ നായര്‍, എബ്രഹാം തെക്കേമുറി, ജോണ്‍ ആറ്റുമാലില്‍, കൊക്കോടന്‍ വേണുഗോപാല്‍, പ്രസന്ന വേണാട്ട്, മോന്‍സി കൊടുമണ്‍, മാത്യു മൂലേച്ചേരില്‍, മഹാകപി വയനാടന്‍, ജേക്കബ് തോമസ്, ത്രേസ്യാമ്മ നാടാവള്ളില്‍, എ. സി. ജോര്‍ജ്ജ്, സന്തോഷ് പാലാ, ജോസ് ചെരിപുറം, രാജു തോമസ്, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, സി. വി. ജോര്‍ജ്ജ്, ഡോ: സുശീല രവീന്ദ്രനാഥന്‍, പീറ്റര്‍ നീണ്ടൂര്‍, ഡോണാ മയൂര, ഡോ: എന്‍. പി. ഷീല,  തുടങ്ങിയവരുടെ കവിതകളാണ് ഈ വര്‍ഷത്തെ സമാഹാരത്തിലുള്ളത്.

 പുസ്തകം ആവശ്യമുള്ളവര്‍ക്ക് rmalayali@gmail.com, sahithyasallapam@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.





ഫോറിന്‍ കവിതകള്‍ (അമേരിക്ക) 2013 പുസ്തക പ്രമുക്തികരണം ഞായറാഴ്ച(11/17/2013)
Join WhatsApp News
vaayanakkaaran 2013-11-15 15:25:52
നല്ല സംരംഭം. അഭിനന്ദനങ്ങൾ.
വിദ്യാധരൻ 2013-11-16 13:17:43
നല്ല സംരംഭം തന്നെ വായനക്കാരാ പക്ഷേ എന്തോ കത്തി കരിയുന്നുണ്ട്.  ആ കവിതാ 'സംഹാരത്തിനു' കൊടുത്തിരിക്കുന്ന പേര് തന്നെ ശരിയല്ല എവിടെയോ ഒരു പന്തികേട്‌ 'ഫൊക്കാനാ' എന്ന പേരുപോലെ ഒരു വിദേശി ചുവ.  സ്വന്തം വീട്ടിൽ അന്യനാവുന്ന അവസ്ഥ. കാരണം പലതുണ്ട്. അസ്തിത്വം നഷ്ടപെട്ടത് കൊണ്ടാവാം, അവഗണിക്കപെട്ടത്‌  കൊണ്ടാവാം. എന്തെല്ലാം തന്ത്രങ്ങളും തരികടകളും കാട്ടിയിട്ടും തന്നെ ആരും ശ്രദ്ധിക്കുന്നില്ലാല്ലോ എന്ന നിരാശ കൊണ്ടാകാം. എന്തെല്ലാം ഞങൾ ചെയ്യുത് കൂട്ടി. നാട്ടിൽ നിന്ന് കവികളെ കൊണ്ട് വന്നു അവരെ കൊണ്ട് ആമുഖം എഴുതിപ്പിച്ചു, അമേരിക്കയിൽ വരണം എന്ന അവരുടെ ആഗ്രഹ നിവർത്തി വരുത്തി, രഹസ്യമായി അവരുടെ മദ്യപാന ആസക്തിക്ക് ശാന്തി വരുത്തി, ഭാര്യേം മക്കളേം മറന്നു ഉണ്ടായിരുന്ന പണം ചിലവഴിച്ചു എന്നിട്ടും എന്തോ! ഇപ്പഴും ഫോറിൻ ആണെന്ന തോന്നൽ. ആർക്കും മനസിലാകാത്ത കവിതകൾ രചിച്ചു, ആധുനികമായ ഒരു പേരുകൊടുത്തു നമ്മൾക്ക് നമ്മളുടെതായ ഒരു ലോകം കെട്ടി പെടുക്കണം എന്നിട്ട് പൊട്ടകിണറ്റിലെ തവളയെ പോലെ ഒന്ന് വിലസണം. ഈ കാവ്യ ലോകം അടക്കി ഭരിക്കണം. നമ്മളുടെ പേരും പെരുമയും എല്ലാ ദിക്കുകളെയും ഭേദിച്ച്  ലോകം എമ്പാടും പോകണം. അങ്ങനെ കൊടുത്തും വാങ്ങിയും (ശലോം ഫിലടെല്ഫിയോടു കടപ്പാട് ) ഈ ഫോറിൻ ഭാഷ വളരണം.  പക്ഷേ ഇപ്പഴും എന്തോ കത്തി കരിഞ്ഞു മണക്കുന്ന വായനക്കാരാ 

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക