Image

കൊല്‍ക്കത്തയിലും നഴ്‌സുമാരുടെ സമരം

Published on 24 October, 2011
കൊല്‍ക്കത്തയിലും നഴ്‌സുമാരുടെ സമരം
കൊല്‍ക്കത്ത: കൊല്‍ക്കത്ത ടാഗോര്‍ ആസ്പത്രിയിലെ മലയാളി നഴ്‌സുമാര്‍ സമരത്തില്‍. മാനേജ്‌മെന്റ് ശമ്പളം കൂട്ടുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ചാണ് ആയിരത്തോളം മലയാളി നഴ്‌സുമാര്‍ സമരം നടത്തുന്നത്.

ആസ്പത്രിയിലെ ജോലി രാജിവെച്ചാണ് ഇവര്‍ സമരം നടത്തുന്നത്. മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മലയാളി നഴ്‌സുമാര്‍ സമരം നടത്തിയതിന് പിന്നാലെയാണ് കൊല്‍ക്കത്തയിലും സമരം ആരംഭിച്ചിരിക്കുന്നത്. മുംബൈയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയും സമരം വിജയിക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക