Image

ശ്രേഷ്‌ഠ ഭാഷ (കവിത: ജെയിംസ്‌ കുരീക്കാട്ടില്‍)

Published on 15 November, 2013
ശ്രേഷ്‌ഠ ഭാഷ (കവിത: ജെയിംസ്‌ കുരീക്കാട്ടില്‍)
മുലയെന്ന്‌ മാത്രം പറയരുത്‌ മക്കളെ
ബ്രെസ്റ്റ്‌ന്ന്‌ വേണേല്‍ പറഞ്ഞോളു
അപ്പോള്‍ ഉത്തമ ഗീതത്തില്‍
ഇരട്ട പിറന്ന മാന്‍ കുട്ടികളാണ്‌
നിന്റെ മുലകളെന്നത്‌ .........
അത്‌ ബൈബിളല്ലെ മക്കളെ
വിശുദ്ധ ഗ്രന്ഥത്തിലെല്ലാം വിശുദ്ധമല്ലെ

യോനി യെന്നോരിക്കലും പറയരുതേ
വജൈനയെന്ന്‌ മാത്രമേ പറയാവു
അപ്പോള്‍ ജീവ ശാസ്‌ത്ര പുസ്‌തകത്തിലെ യോനിയെ ........
അത്‌ പഠിക്കുന്ന പുസ്‌തകമല്ലേ മക്കളെ
പറയുന്നതെന്തിന്‌ പഠിച്ചാല്‍ പോരെ

ലിംഗ മെന്നോരിക്കലും ഉരിയാടരുത്‌
പെനിസെന്ന്‌ പിന്നേം പറഞ്ഞോളു
അപ്പോള്‍ ശിവലിംഗമോ.......
അത്‌ ദൈവത്തിന്റെ കാര്യമല്ലെ മക്കളെ
പറയുന്നതെന്തിന്‌ പൂജിച്ചാല്‍ പോരെ

അമ്മേ അപ്പോള്‍ മലയാള ഭാഷ ശ്രേഷ്‌ഠമെന്നൊക്കെ ......
മലയാളം ശ്രേഷ്‌ഠമോ പ്രഷ്‌ഠമോ എന്തുമാവട്ടെ
മമ്മി യാണ്‌ ഞാന്‍ നിന്റെ മമ്മി
അമ്മയെന്ന്‌ വിളിച്ചെന്നെ അപമാനിക്കരുത്‌ മക്കളെ.
ശ്രേഷ്‌ഠ ഭാഷ (കവിത: ജെയിംസ്‌ കുരീക്കാട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2013-11-15 20:08:06
കവിത നന്നായിരിക്കുന്നു, 
എന്ന് പറഞ്ഞു അടുത്തു വരുന്നവരെ സൂക്ഷിക്കണം 
അവരുടെ കൈൽ
നിന്റെ ജനനവും മരണവും കുറിച്ച 
സ്മാരക ശിലയും (പ്ലാക്കും)
നിന്നെ പുതപ്പിച്ചു കിടത്താനുള്ള 
പൊന്നാടയും കാണും 
അല്ലെങ്കിൽ 'ഫോറിൻ 
കവിതയുടെ' താളുകളിൽ 
അല്പ്പം സ്ഥലവും 
 

salom poulose, philadelphia 2013-11-16 08:50:01
മുല, യോനി, ലിംഗം ഇവയ്ക്കു ചുറ്റും മാത്രമാണോ ഇംഗ്ലീഷും മലയാളവും കളികളിക്കുന്നത്? പേന (എഴുത്തുകോൽ), ബസ് ( ശകടം), ബസ് സ്റ്റോപ് ( വണ്ടി കാത്തു നില്ക്കണ കേന്ദ്രം), റ്റയി ( കണ്ഠ കൗപീനം), സാരി, ബ്ലൗസ്, പാന്റ്സ്, ഷർട്ട്, കമ്പ്യൂട്ടർ, മൗസ്, വിദ്യാധരൻ,കാര്, ലോറി, റോഡ്, വില്ല, പാർലമെന്റ് , ഗവണ്മെന്റ്, ഗസറ്റ് , കലണ്ഡർ, കീ ബോര്ഡ്, സ്റ്റേജ്, കർട്ടൻ, കുർബാന , ബെല്ല്, ബള്ബ്, ലൈറ്റ്, ബുക്ക്, പെൻസിൽ, വില്ലേജ് ആഫീസിലെ ആഫീസ്, സെക്രട്ടറിയേറ്റ്, കോളജ്, സ്കൂൾ, ബെഞ്ച്, ബ്ലാക്ക് ബോര്ഡ്, എസ ഐ, കലക്ടർ, ടിക്കറ്റ്, ബിരിയാണി, ഫ്ലാറ്റ്, റം , ഓൾഡ് മങ്ക്, ഷിവാസ് റീഗൽ, ഈമലയാളി,ലാനാ, ഫൊക്കാനാ, ഫോമ, മോനിറ്റർ,സ്ക്രീൻ, ഡാൻസ്, ഡോക്ടർ, നേഴ്സ്, ബട്ടണ്, ഫുട്ബാൾ, ക്രിക്കറ്റ്, ഏഷ്യാനെറ്റ് , ഡോക്ടരേറ്റ്, ബിഷപ്, അമൃതാനദമായി, എന്നിങ്ങനെ എണ്ണിയാൽ തീരാത്ത മലയാളവും ഇംഗ്ലീഷും ചേര്ത്ത് പുതിയ പദാവലിക്കുഞ്ഞുങ്ങൾ ഉണ്ടാകുന്നു. ഇംഗ്ലീഷ് പദശേഖരത്തിലേക്ക് എല്ലാ ഭാഷകളിൽ നിന്നും പുതു വാക്കുകള അന്യ ഭാഷകളിൽ നിന്ന്~ സ്വീകരിക്കുന്നതിനാലാണ്~ ആ ഭാഷ വളരുന്നത്~. മലയാളവും സംസ്കാരവും ഗ്രാഹ്യ ത്യാഗ ബുദ്ധിയോടെ കൊടുക്കൽ വാങ്ങലുകൾ നടത്തി വളരണം. മനസിന്റെ അഹംഭാവം വിദ്യയെ ധരിക്കാൻ അനുവദിക്കില്ല. ഭാഷയും മനുഷ്യനും അങ്ങനെ . മലയാള ഭാഷയും കവിതയും സാഹിത്യവും വളരണമെങ്കിൽ പരസ്പരമുള്ള മലയാളിയുടെ പുച്ഛവും കളിയാക്കലും എന്നിൽ കഴിഞ്ഞ് ആരുമില്ലെന്ന ഭാവവും അസൂയയും ഫോറിൻ ‍ ഭ്രമവും കുറയണം . അല്ലാതെ ഇംഗ്ലീഷു പദങ്ങളല്ല മലയാളത്തിന്റെ പരാജയ കാരണം. വജൈനയും പീനിസ്സും ബ്രസ്റ്റും മാത്രം ചിന്തിക്കുന്ന ഐസ്ക്രീം വിചാരകരാകുന്നതാണ്~ മലയാളിയുടെ തല കേവല ഡിസ്റ്റിലറിയായി ബിവറേജ് കമ്പനികൾക്ക്‌ കൊഴുപ്പേകാൻ മാത്രമുള്ളവരും എന്നും വിദേശിയെ തൊഴാൻ മാത്രമുള്ള പ്രവാസികളാകാനും കാരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക