Image

ഐസ്‌ക്രീം: പാണക്കാട് തങ്ങള്‍ക്ക് റൗഫിന്റെ കത്ത്‌

Published on 24 October, 2011
ഐസ്‌ക്രീം: പാണക്കാട് തങ്ങള്‍ക്ക് റൗഫിന്റെ കത്ത്‌
മലപ്പുറം: ഐസ്‌ക്രീം കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പാര്‍ട്ടിയെ ദുരുപയോഗം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കെ.എ.റൗഫ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് തുറന്ന കത്ത് അയച്ചു. സമുദായത്തിന് നാണക്കേടുണ്ടാക്കുന്ന നിലപാട് പാര്‍ട്ടി കൈക്കൊള്ളരുതെന്ന് റൗഫ് കത്തില്‍ പറയുന്നു.

മുസ്‌ലിം ലീഗ് ഓഫീസുകളെയും ഓഫീസ് ജീവനക്കാരെയും കുഞ്ഞാലിക്കുട്ടി ദുരുപയോഗം ചെയ്യുകയാണ്. ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടത്തുകയാണെന്നും റൗഫ് കത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക