Image

ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ നോര്‍ത്ത്‌ ഈസ്‌റ്റേണ്‍ റീജിയന്‍ ഏകദിന സമ്മേളനം 29 ന്‌

നിബു വെള്ളവന്താനം Published on 24 October, 2011
ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ നോര്‍ത്ത്‌ ഈസ്‌റ്റേണ്‍ റീജിയന്‍ ഏകദിന സമ്മേളനം 29 ന്‌
ന്യൂയോര്‍ക്ക്‌: ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ നോര്‍ത്ത്‌ ഈസ്‌റ്റേണ്‍ റീജിയന്‍ ഏകദിനസമ്മേളനം ഒക്‌ടോബര്‍ 29 ന്‌ (ശനി) ഫസ്‌റ്റ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ദൈവസഭയില്‍ നടക്കും.വൈകിട്ട്‌ 6.30 മുതല്‍ ഒന്‍പത്‌ വരെയാണ്‌ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. സുവിശേഷ യോഗത്തില്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കൗണ്‍സില്‍ അംഗവും, എഴുത്തുകാരനും വേദപണ്ഡിതനും അധ്യാപകനുമായ റവ. വിനോദ്‌ ജേക്കബ്‌, മുഖ്യപ്രഭാഷണം നടത്തും.

വിവിധ ജീവിത പ്രശ്‌നങ്ങളാല്‍ ഭാരപ്പെടുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യും. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 4 മുതല്‍ ആറുവരെ നടക്കുന്ന സഹോദരിമാരുടെ സെമിനാറില്‍ സിസ്‌റ്റര്‍ മേഴ്‌സി തോമസ്‌ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട്‌ 6.30 മുതല്‍ യുവജന സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്‌. അസംബ്ലി ക്വയര്‍ ഗാനശുശ്രൂഷ നടത്തും. റീജിയണിലെ യുവജന നേതാക്കള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, കൗണ്‍സില്‍ അംഗങ്ങള്‍, പാസ്‌റ്റര്‍മാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌:ഫോണ്‍ നമ്പര്‍ : 516 633 2107, 516 301 0360, 516 354 9840.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക