Image

സ്വാമി അയ്യപ്പന്‍ മാതൃസ്‌നേഹത്തിന്റെ ഭാവം : മാര്‍ ക്രിസോസ്റ്റം മെത്രാപ്പോ­ലീത്ത

അനില്‍ പെണ്ണുക്കര Published on 17 November, 2013
 സ്വാമി അയ്യപ്പന്‍ മാതൃസ്‌നേഹത്തിന്റെ ഭാവം : മാര്‍ ക്രിസോസ്റ്റം മെത്രാപ്പോ­ലീത്ത
തിരുവല്ല: സ്വാമി അയ്യപ്പന്‍ മാതൃ സ്‌നേഹത്തിന്റെ ഉത്തമ ഭാവമാണെന്നു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത പറഞ്ഞു .തിരുവല്ലയില്‍ അയ്യപ്പധര്‍മ്മ പരിഷിത്തിന്റെ സ്വാമി അയ്യപ്പന്‍മാര്‍ക്കുള്ള ഇടത്താവളത്തിന്റെ സമര്‍പ്പണ വേളയില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അമ്മയ്ക്ക് പുലിപ്പാല്‍ ചേര്‍ത്ത മരുന്ന് കൊടുക്കാന്‍ കുടില ബുദ്ധിക്കാരനായ വൈദ്യന്‍ നിര്‍ദേശിച്ചപ്പോള്‍ യാതൊരു മടിയും കുടാതെ ആ ദൗത്യം ഏറ്റെടുത്തത് അയ്യപ്പന് അമ്മയോടുള്ള ഒടുങ്ങാത്ത സ്‌നേഹത്തിന്റെ തെളിവാണ്. അതാണ്­ ഇന്നത്തെ തലമുറ അയ്യപ്പനില്‍ നിന്നും പഠിക്കേണ്ടത്.

ഒരിക്കല്‍ നോബല്‍ സമ്മാനം നേടിയ സി .വി. രാമന്റെ വീട്ടില്‍ പോയി സംസാരിച്ച കുട്ടത്തില്‍ നോബല്‍ സമ്മാനം കിട്ടിയ പ്രകാശത്തിന്റെ പ്രഭാവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ നാവില്‍ നിന്ന് കേള്‍ക്കാന്‍ ഒരു ചോദ്യം ചോദിച്ചു . അപ്പോള്‍ ആ മഹാനായ മനുഷ്യന്‍ പോയി നാളെ വൈകിട്ട് 6 മണിക്ക് വരാന്‍ പറഞ്ഞു .അടുത്ത ദിവസം വൈകിട്ട് 6 മണിക്ക് അവിടെ എത്തി .അപ്പോള്‍ അദ്ദേഹത്തിന്റെ കോച്ചുമകളോട് പുറത്തേക്കു വരാന്‍ പറഞ്ഞു . കയ്യില്‍ കത്തിച്ച വിളക്കുമായി "ദീപം "ദീപം'..എന്ന് പറഞ്ഞു ആ പെണ്‍കുട്ടി വന്നപ്പോള്‍ സി.വി.രാമന്‍ പറഞ്ഞു: "ഇതാണ് പ്രകാശത്തെ ക്കുറിച്ച് പറയാന്‍ ശ്രമിച്ചത് . അത് എനിക്ക് വിശദീകരിക്കാന്‍ സാധിക്കുന്നില്ല ഫാദര്‍ ..".ഒരു വലിയ അനുഭവമാണ് എനിക്ക് ആ സംഭവം സമ്മാനിച്ചത്­. അയ്യപ്പന്‍ നമുക്ക് തരുന്ന അനുഭവം ഇത് തന്നെ. മറ്റുള്ളവരെ സ്‌നേഹിക്കുകയും സംരക്ഷിക്കേണ്ടതും എങ്ങനെയെന്നും അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു­-അദ്ദേഹം കുട്ടിച്ചേര്‍­ത്തു .
 സ്വാമി അയ്യപ്പന്‍ മാതൃസ്‌നേഹത്തിന്റെ ഭാവം : മാര്‍ ക്രിസോസ്റ്റം മെത്രാപ്പോ­ലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക