Image

സെന്റ്‌ സ്റ്റീഫന്‍ ക്‌നാനായ പാരീഷ്‌ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു

സാബു തടിപ്പുഴ Published on 17 November, 2013
സെന്റ്‌ സ്റ്റീഫന്‍ ക്‌നാനായ പാരീഷ്‌ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ആദ്യ ക്‌നാനായ കത്തോലിക്കാ ഇടവകയായ സെന്റ്‌ സ്റ്റീഫന്‍ ഇടവകയായതിന്റെ ഒന്നാം വാര്‍ഷികം നവംബര്‍ 30-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. തിരുകര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ വികാരി ഫാ. ജോസ്‌ തറയ്‌ക്കലാണ്‌. കുര്‍ബാനയ്‌ക്കുശേഷം പാരീഷ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ പ്രിന്‍സിപ്പല്‍ ലിസി വട്ടക്കുളത്തിന്റെ നേതൃത്വത്തില്‍ നടക്കും. വേദപാഠം പഠിക്കുന്ന നൂറില്‍പ്പരം കുട്ടികളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ബൈബിള്‍ സ്റ്റേജ്‌ഷോ തയാറായി വരുന്നു.

ഷിനോ മറ്റം, പുല്ലാനപ്പള്ളി ഏബ്രഹാം, പ്രിന്‍സ്‌ തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയിലെ കലാകാരന്മാരേയും കലാകാരികളേയും കോര്‍ത്തിണക്കിക്കൊണ്ട്‌ ക്‌നാനായ നൈറ്റ്‌ സംഘടിപ്പിക്കുന്നു. സിബി പൂഴിക്കുന്നേലിന്റെ നേതൃത്വത്തില്‍ ലീജിയന്‍ ഓഫ്‌ മേരി പ്രവര്‍ത്തകര്‍ തങ്ങളുടെ ഭവനത്തില്‍ തയാറാക്കിയ ഭക്ഷണം പങ്കുവെയ്‌ക്കുന്നു. ജോസ്‌ കോരക്കുടി, ജയിംസ്‌ തോട്ടം, കുര്യാക്കോസ്‌ മേക്കാട്ടില്‍, റോയി കൂട്ടുങ്കല്‍, അലക്‌സ്‌ കാവുംപുറം, സാബു തടിപ്പുഴ, സജി ഒരപ്പാങ്കല്‍, സിറില്‍ ഇലയ്‌ക്കാട്ട്‌, ആനി നെടുംതുരുത്തി, മായ പുളിക്കത്തൊട്ടി എന്നിവരും പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. ന്യൂയോര്‍ക്കിലെ എല്ലാ ക്‌നാനായക്കാരേയും ഭാരവാഹികള്‍ ക്ഷണിച്ചു.
സെന്റ്‌ സ്റ്റീഫന്‍ ക്‌നാനായ പാരീഷ്‌ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക