Image

ഇന്റര്‍നാഷണല്‍ പെന്തക്കോസ്‌തല്‍ അസംബ്ലി നാല്‍പ്പതാം വര്‍ഷത്തിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 17 November, 2013
ഇന്റര്‍നാഷണല്‍ പെന്തക്കോസ്‌തല്‍ അസംബ്ലി നാല്‍പ്പതാം വര്‍ഷത്തിലേക്ക്‌
ഷിക്കാഗോ: ഇവിടുത്തെ ആദ്യത്തെ മലയാളി പെന്തക്കോസ്‌ത്‌ സഭ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷിക സ്‌തോത്രശുശ്രൂഷകള്‍ നവംബര്‍ 9,10 തീയതികളില്‍ ഇന്റര്‍നാഷണല്‍ പെന്തക്കോസ്‌തല്‍ അസംബ്ലിയില്‍ വിവിധ പരിപാടികളോടെ നടന്നു. സഭാ രൂപീകരണത്തിന്‌ നേതൃത്വം നല്‍കിയ പാസ്റ്റര്‍ ജോസഫ്‌ കെ. ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന ശുശ്രൂഷകളില്‍ സഭയുടെ മുന്‍ വിശ്വാസിയും ഇപ്പോള്‍ ഫ്‌ളോറിഡാ ലെയ്‌ക്‌ ലാന്‍സ്‌ ഐ.പി.സി സഭയുടെ ശുശ്രൂഷകനുമായ റവ സാം നൈനാന്‍, ഡോ. ഹാരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സഭയിലെ സഹശുശ്രൂഷകന്മാര്‍ക്ക്‌ പുറമെ ഇതര സഭകളെ പ്രതിനിധീകരിച്ച്‌ പാസ്റ്റര്‍ ജോര്‍ജ്‌ കെ. സ്റ്റീഫന്‍, റവ വില്ലി ഏബ്രഹാം, പാസ്റ്റര്‍ കെ.പി. മാത്യു, പാസ്റ്റര്‍ ബി.ഐ സാമുവേല്‍, പാസ്റ്റര്‍ ബാബു മത്തായി, പാസ്റ്റര്‍ കെ.എം. തിമോത്തി, പാസ്റ്റര്‍ ജിജു പി. ഉമ്മന്‍ തുടങ്ങിയ നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഞായറാഴ്‌ച ആരാധനാ യോഗത്തോട്‌ ചേര്‍ന്നു നടന്ന സമാപന യോഗത്തില്‍ പാസ്റ്റര്‍ ജോസഫ്‌ കെ. ജോസഫ്‌ സഹശുശ്രൂഷകന്മാരുടെ സഹകരണത്തോടെ തിരുവത്താഴ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. സഭാംഗങ്ങളും മുന്‍ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്ത്‌ സ്‌മരണകള്‍ പങ്കുവെച്ചു. ക്രൈസ്‌തവ മാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ കുര്യന്‍ ഫിലിപ്പ്‌ ആശംസകള്‍ നേര്‍ന്നു. സഭയുടെ വളര്‍ച്ചയില്‍ വിവിധ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക്‌ പ്രത്യേക ഫലകങ്ങള്‍ നല്‍കി ചടങ്ങില്‍ ആദരിച്ചു. പരേതനായ പാസ്റ്റര്‍ എം.എസ്‌ ജോര്‍ജിനുവേണ്ടി ഭാര്യ കുഞ്ഞമ്മ ജോര്‍ജ്‌ ഫലകം ഏറ്റുവാങ്ങി. സഭയുടെ സ്‌നോഹോപഹാരം പാസ്റ്റര്‍ ജോസഫ്‌ കെ. ജോസഫിനു നല്‍കി. സഭാ സെക്രട്ടറി ജയിംസ്‌ കെ. ജോസഫിന്റെ നേതൃത്വത്തിലുള്ള സഭാ കമ്മിറ്റി വിവിധ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

വൈദീക വിദ്യാര്‍ത്ഥിയായി ഷിക്കാഗോയില്‍ എത്തിയ പാസ്റ്റര്‍ ജോസഫ്‌ കെ. ജോസഫ്‌ 1972-ല്‍ ചുരുക്കം പേരോടുകൂടി ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഇന്റര്‍നാഷണല്‍ പെന്തക്കോസ്‌തല്‍ അസംബ്ലിക്ക്‌ ഷിക്കാഗോ സിറ്റിയില്‍ ഇപ്പോള്‍ സ്വന്തമായി ആരാധനാലയം ഉണ്ട്‌. അടുത്ത പത്തുവര്‍ഷം നിരവധി സുവിശേഷ വികസന പദ്ധതികള്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്‌ സഭാ വിശ്വാസികള്‍. കുര്യന്‍ ഫിലിപ്പ്‌ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ഇന്റര്‍നാഷണല്‍ പെന്തക്കോസ്‌തല്‍ അസംബ്ലി നാല്‍പ്പതാം വര്‍ഷത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക