Image

ലാസ്‌വേഗാസില്‍ ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷം

ജോണ്‍ ജോര്‍ജ്‌, ലാസ്‌വേഗസ്‌ Published on 18 November, 2013
ലാസ്‌വേഗാസില്‍ ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷം
ലാസ്‌വേഗസ്‌: ലാസ്‌ വേഗസ്സിലെ വി.മദര്‍ തെരേസ്സാ സീറോ-മലബാര്‍ കാത്തലിക്‌ ചര്‍ച്ചിന്റെ 2013-ലെ തിരുനാള്‍ നവംബര്‍ മാസം 16-നു ശനിയാഴ്‌ച ഹെന്‍ഡേര്‍സനിലെ വി. തോമസ്‌ മൂര്‍ കാത്തലിക്‌ ദേവാലയത്തില്‍ വെച്ച്‌ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. രാവിലെ 10-മണിക്ക്‌ നടന്ന കൊടിയേറ്റത്തിനു ശേഷം റവ.ഫാ.ജോണ്‍ മേലേപ്പുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തപ്പെട്ടു.

ലോകജനത മുഴുവന്‍ ആദരിച്ചിരുന്ന വി. മദര്‍ തെരേസ്സാമ്മയുടെ നിസ്വാര്‍ഥമായ സേവനങ്ങളും കര്‍മ്മനിരതയുമായിരുന്നു ഫാ. ജോണിന്റെ തിരുനാള്‍ സന്ദേശത്തിലെ ഉള്ളടക്കം.നാം തിരിഞ്ഞു നോക്കുമ്പോള്‍ ദൈവം നമുക്കു അളവറ്റ അനുഗ്രഹങ്ങാളാണു നല്‍കിയിരിക്കുന്നതെന്നു കാണാന്‍ കഴിയും. നമുക്ക്‌ ലഭിച്ചിരിക്കുന്ന അളവറ്റ അനുഗ്രഹങ്ങളും ആരോഗ്യവും നന്മയും കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ ഇവകള്‍ ഇല്ലാത്തവരായ നുമുക്ക്‌ ചുറ്റും ഉള്ളവരെ നാം ഓര്‍ക്കുകയും അവരെ സഹായിക്കുവാന്‍ മുന്നോട്ടു വരികയും വേണം. വി. മദര്‍ തെരേസ്സാമ്മ തനിക്ക്‌ ലഭിച്ച എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ചാണു ദുരിതമനുഭവിച്ചിരുന്ന സാധുക്കളെ സഹായിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്‌. ആ ദര്‍ശനം നമ്മിലുണ്ടാകേണ്ടതിന്റെ ആവശ്യം ഫാ. ജോണ്‍ എടുത്തു പറഞ്ഞു.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം, മുത്തുക്കുടകളുടേയും കൊടിതോരണങ്ങളൂടേയും അകമ്പടിയോടെ, വി. മദര്‍ തെരേസ്സാമ്മയുടേയും, വി. അല്‍ഫോണ്‍സ്സാമ്മയുടേയും ഛായാചിത്രങ്ങള്‍ വഹിച്ചുകൊണ്ടു നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ ജാതി മത സമുദായ ഭേദമെന്യേ ലാസ്‌ വേഗസ്സിലെ എല്ലാ മലയാളികളും പങ്കെടുത്തു. തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ വേദപഠനം വിജയകരമായി പൂര്‍ത്തീകരിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക്‌ ക്യാഷ്‌ ഗിഫ്‌റ്റ്‌ കാര്‍ഡുകളും നല്‍കി ആദരിച്ചു. തിരുനാളില്‍ പങ്കെടുത്ത്‌ വിജയകരമാക്കി തീര്‍ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ട്രസ്‌റ്റിമാരായ ശ്രീ. ബെന്നി പോള്‍, റാഫി തെക്കൂടന്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി. തുടന്ന്‌ നടന്ന തിരുനാള്‍ സദ്യയിലും ഭക്തജനങ്ങള്‍ പങ്കെടുത്തു. വിത്സന്‍, എത്സി കുഴിപ്പാലയാണ്‌ ഈ വര്‍ഷത്തെ തിരുനാള്‍ സദ്യ സ്‌പോണ്‍സര്‍ ചെയ്‌തത്‌.
ലാസ്‌വേഗാസില്‍ ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷം
ലാസ്‌വേഗാസില്‍ ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷം
ലാസ്‌വേഗാസില്‍ ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷം
ലാസ്‌വേഗാസില്‍ ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷം
ലാസ്‌വേഗാസില്‍ ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക