Image

മാര്‍ത്തോമാ മെത്രാപ്പോലീത്ത ന്യൂയോര്‍ക്കില്‍

ജീമോന്‍ റാന്നി Published on 18 November, 2013
മാര്‍ത്തോമാ മെത്രാപ്പോലീത്ത ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത ന്യൂയോര്‍ക്കിലെ സീനായി മാര്‍ത്തോമാ സെന്ററില്‍ എത്തിച്ചേര്‍ന്നു. നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷപരിപാടികളുടെ ഗ്രാന്റ്‌ ഫിനാലെ സമ്മേളനത്തിന്റെ മുഖ്യാതിഥിയാണ്‌ മെത്രാപ്പോലീത്ത.

2013 നവംബര്‍ മാസം 23-ന്‌ ശനിയാഴ്‌ച ന്യൂയോര്‍ക്കിലുള്ള ബെഞ്ചമിന്‍ കര്‍ഡോസാ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30-ന്‌ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ആരംഭിക്കും. സമ്മേളനത്തിന്‌ മുന്നോടിയായ രാവിലെ 10.15-ന്‌ ഘോഷയാത്രയോടെ അതിഥികളെ സ്റ്റേജിലേക്ക്‌ ആനയിക്കും. ന്യൂയോര്‍ക്ക്‌, ഫിലാഡല്‍ഫിയ എന്നിവടങ്ങളില്‍ നിന്നുമുള്ള ഗായകസംഘങ്ങള്‍ ഗാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും. ഭദ്രാസന എപ്പിസ്‌കോപ്പ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ യോഗത്തില്‍ അധ്യക്ഷതവഹിക്കും. മാര്‍ത്തോമാ മെത്രാപ്പോലീത്തയെ കൂടാതെ നോര്‍ത്ത്‌ അമേരിക്കയിലുള്ള സഹോദരി സഭാ മെത്രാപ്പോലീത്തമാര്‍ യോഗത്തില്‍ സംബന്ധിക്കുന്നതും അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്‌.

മെത്രാപ്പോലീത്തയുടെ സന്ദര്‍ശനം ഭദ്രാസനത്തിന്‌ അനുഗ്രഹവും ആഘോഷപരിപാടികള്‍ക്ക്‌ പ്രൗഢിയും നല്‍കും. ജെ.എഫ്‌.കെ വിമാനത്താവളത്തില്‍ എത്തിയ മെത്രാപ്പോലീത്തയ്‌ക്ക്‌ പൂച്ചെണ്ട്‌ നല്‍കി ഭദ്രാസന പ്രവര്‍ത്തകരും ആത്മായ- വൈദീക സംഘവും സ്വീകരിച്ചു. മെത്രാപ്പോലീത്തയോടൊപ്പം റവ. ഏബ്രഹാം സി. പുളിത്തിട്ടയും അമേരിക്ക സന്ദര്‍ശിക്കുകയും ജൂബിലി ആഘോഷങ്ങളില്‍ സംബന്ധിക്കുകയും ചെയ്യും.
മാര്‍ത്തോമാ മെത്രാപ്പോലീത്ത ന്യൂയോര്‍ക്കില്‍മാര്‍ത്തോമാ മെത്രാപ്പോലീത്ത ന്യൂയോര്‍ക്കില്‍മാര്‍ത്തോമാ മെത്രാപ്പോലീത്ത ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക