Image

മൊഴിമുത്തുകള്‍ (9) പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍

Published on 18 November, 2013
മൊഴിമുത്തുകള്‍ (9) പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍
ചിലര്‍ പൂവ്വന്‍കോഴിയെപ്പോലെയാണ്‌. സൂര്യന്‍ ഉദിച്ചത്‌ തന്റെ കൂവ്വല്‍കേട്ടിട്ടാണെന്ന്‌ പൂവ്വന്‍കോഴി കരുതുന്നു.

യുദ്ധത്തിനുപോകാത്തവര്‍ സിംഹങ്ങളെപ്പോലെ ഗര്‍ജ്‌ജിക്കുന്നു.

പുരോഗതിക്ക്‌വേണ്ടി നമ്മള്‍കൊടുക്കുന്ന വിലയാണ്‌ ്‌പ്രശ്‌നങ്ങള്‍.

ഒരാഴ്‌ചയിലെ ഏറ്റവും തിരക്ക്‌പിടിച്ച ദിവസം നാളെയാണ്‌.

പാവപ്പെട്ടവനില്‍ അനവധി കുറ്റങ്ങള്‍ കാണുന്നു.

ആരെയെങ്കിലും ചിരിപ്പിക്കണമെങ്കില്‍ അവരോട്‌ നമ്മുടെ സ്വന്തം ബുദ്ധിമുട്ടുകളെകുറിച്ച്‌ പറയുക.

നാല്‍പ്പത്‌ വര്‍ഷം ഓരൊ ആഴ്‌ചയിലും അഞ്ഞൂറു ഡോളര്‍ വീതം ഒരാളുടെ സത്യസന്ധമായ വരുമാനത്തില്‍ നിന്നും മാറ്റിവക്കുന്നതാണു ഒരു മില്യണ്‍ ഡോളര്‍.

അയല്‍ക്കാരനില്ലാതെ ജീവിക്കാന്‍ മാത്രം ആരും ധനികരല്ല.

നിങ്ങളെക്കുറിച്ചുള്ള മുഴുവന്‍സത്യവും അറിയണമെങ്കില്‍ അയല്‍ക്കാരനെ കോപിപ്പിക്കുക.

നഗ്നത ഒരു ഫാഷന്‍ ആകുകയാണെങ്കില്‍ മുഖം ആരും ശ്രദ്ധിക്കുകയില്ല.

വക്കീല്‍ മാന്യനായ വ്യക്‌തിയാണ്‌. അദ്ദേഹം നിങ്ങളുടെ ഭൂമി ശത്രുക്കളില്‍നിന്ന്‌ വീണ്ടെടുത്ത്‌ സ്വയം കൈവശമാക്കുന്നു.

ഭാഗ്യത്തെപ്പറ്റിയുള്ള നിശ്‌ചയമായ കാര്യം അത്‌ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്‌.

നിറമുള്ള പഴന്തുണികള്‍ പൂഴ്‌ത്തിവ്‌ച്ച്‌ ഭക്ഷണം എറിഞ്ഞ്‌കളയുന്ന ഭ്രാന്തിയായ സ്‌ത്രീയാണ്‌ ഓര്‍മ്മ.

ഒരു പട്ടി എന്തെങ്കിലും കണ്ടുകുരക്കുന്നു. മറ്റുപട്ടികള്‍ കുരകേട്ട്‌ കുരക്കുന്നു.

(തുടരും- എല്ലാ തിങ്കളാഴ്‌ചയും വായിക്കുക)
മൊഴിമുത്തുകള്‍ (9) പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക