Image

സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ സുവനീര്‍ പ്രകാശനം

ജിനേഷ് തമ്പി Published on 19 November, 2013
സെന്റ്  സ്റ്റീഫന്‍സ്   ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍  സുവനീര്‍  പ്രകാശനം

ന്യൂ ജേഴ്‌സിയിലെ   മിഡ് ലാന്‍ഡ്  പാര്‍ക്ക്  സെന്റ് സ്റ്റീഫന്‍സ്  മലങ്കര  ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍     ഭക്തിസാന്ദ്രമായ   ചടങ്ങില്‍   പുതിയ   സുവനീര്‍   പ്രകാശനം ചെയ്തു.
അഭിവന്ദ്യ  ഡോ :സഖറിയാസ്  മാര്‍ അപ്രേം  മെത്രാപോലീത്ത  ചടങ്ങില്‍  മുഖ്യകാര്‍മികത്വം  വഹിച്ചു.

പ്രൗഡഗംഭീരമായ പുതിയ ദേവാലയത്തില്‍  വരുവാന്‍ സാധിച്ചതില്‍ അത്യന്തം സന്തോഷം പ്രകടിപ്പിച്ച   മെത്രാപോലീത്ത  മനോഹരവും ,  വിദ്യാന പ്രധവുമായ  പുതിയ സുവനീര്‍ 
പ്രകാശിപ്പിക്കുന്നതിന്  നേതൃത്വം കൊടുത്ത ഭാരവാഹികളെ  ചടങ്ങില്‍   പ്രത്യേകം അഭിനന്ദിച്ചു. 

തൈബൂസോ  എന്ന് നാമകരണം ചെയ്ത സുവനീരില്‍  വായനക്കാര്‍ക്ക്  വിരുന്നൊരുക്കി   ഒട്ടനവധി  ലേഖനങ്ങളും , ഓര്‍ത്തഡോക്ള്‍സ് സഭയുടെ  പള്ളികളുടെയും , അരമനകളുടെയും  വിശദമായ  വിവരശേഖരവും , സഭയുടെ  അടുത്ത  30  വര്‍ഷത്തെ  നോയമ്പ് ,പെരുന്നാള്‍  തീയതികള്‍  ഒക്കെ    അണിനിരത്തിയിട്ടുണ്ട്.  

പള്ളി  വികാരി  റവ:ഫാ.   ബാബു  കെ .മാത്യു  സുവനീര്‍  പ്രകാശനം   ചെയ്യുന്നത്തിനു  പിന്നില്‍  നിതാന്തം  പ്രവര്‍ത്തിച്ച കമ്മിറ്റിയിലെ ഓരോ അംഗത്തിനും  പ്രത്യേകം നന്ദി  രേഖപെടുത്തി.

 ചീഫ് എഡിറ്റര്‍  എബി .കെ.തര്യന്‍  , സെക്രട്ടറി  ജോബി ജോണ്‍ , ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ്.പി.ചെറിയാന്‍  എന്നിവരും  ചടങ്ങില്‍  സംസാരിച്ചു.



സെന്റ്  സ്റ്റീഫന്‍സ്   ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍  സുവനീര്‍  പ്രകാശനം
Join WhatsApp News
Korah Cherian 2013-11-19 09:39:39
Wish the vicar and the members of the church all the best
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക