Image

ഷാജൂണ്‍ കാര്യാല്‍ ചിത്രത്തില്‍ ജ്യോതി കൃഷ്‌ണ നായിക

Published on 19 November, 2013
ഷാജൂണ്‍ കാര്യാല്‍ ചിത്രത്തില്‍ ജ്യോതി കൃഷ്‌ണ നായിക
പ്രശസ്‌ത നടന്‍ ജയറാമിനെ നായകനാക്കി സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ ഒരുക്കുന്ന ചിത്രത്തില്‍ നായികയായി ജ്യോതി കൃഷ്‌ണ എത്തും. ചിത്രത്തിന്‌ ഇതുവരെ പേരിട്ടിട്ടില്ല. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ഒരു മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ്‌ ജ്യോതി എത്തുന്നത്‌. ചിത്രത്തിന്റെ പേരുകള്‍ സംബന്ധിച്ച്‌ നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും പേര്‌ തീരുമാനിച്ചിട്ടില്ലെന്ന്‌ ഷാജൂണ്‍ പറഞ്ഞു.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഷൂട്ടിംഗ്‌ ആരംഭിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ആലപ്പുഴയാകും പ്രധാന ലൊക്കേഷന്‍. ശേഷിക്കുന്ന കഥാപാത്രങ്ങളെ തീരുമാനിച്ചു വരുന്നതേയുള്ളൂവെന്ന്‌ സംവിധായകന്‍ വെളിപ്പെടുത്തി.

ലിസമ്മയുടെ വീട്‌, ലാസ്റ്റ്‌ ബെഞ്ച്‌, പാതിരാമണല്‍, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ജ്യോതി കൃഷ്‌ണ ചെയ്‌തിരുന്നു.
ഷാജൂണ്‍ കാര്യാല്‍ ചിത്രത്തില്‍ ജ്യോതി കൃഷ്‌ണ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക