Image

ക്യാപ്‌റ്റന്‍ രാജുവിനെ ഫൊക്കാന ആദരിക്കുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 25 October, 2011
ക്യാപ്‌റ്റന്‍ രാജുവിനെ ഫൊക്കാന ആദരിക്കുന്നു
ഹൂസ്റ്റണ്‍: പ്രശസ്‌ത സിനിമാ നടന്‍ ക്യാപ്‌റ്റന്‍ രാജുവിന്‌ ഫൊക്കാന സ്വീകരണം നല്‍കുമെന്ന്‌ കണ്‍വന്‍ഷന്‍ വക്താവ്‌ ചാര്‍ളി പടനിലം അറിയിച്ചു.

ഒക്ടോബര്‍ 26 ബുധനാഴ്‌ച വൈകീട്ട്‌ 6 മണിക്ക്‌ ഷുഗര്‍ലാന്റിലുള്ള മന്ത്ര റസ്റ്റോറന്റില്‍ (15295 സൗത്ത്‌വെസ്റ്റ്‌ ഫ്രീവേ, ഷുഗര്‍ലാന്റ്‌, ടെക്‌സാസ്‌ 77478) വെച്ചാണ്‌ സ്വീകരണച്ചടങ്ങ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. പ്രസിഡന്റ്‌ ജി.കെ. പിള്ള അദ്ധ്യക്ഷത വഹിക്കുന്ന സ്വീകരണ സമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവരെക്കൂടാതെ, നിരവധി നേതാക്കള്‍ പങ്കെടുക്കും.

ഈ ചടങ്ങില്‍ സംബന്ധിക്കുവാന്‍ എല്ലാ ഹൂസ്റ്റണ്‍ നിവാസികളേയും ക്ഷണിക്കുന്നതായി ജി.കെ. പിള്ള അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പൊന്നു പിള്ള 281 261 4950, ഷാജി ജോണ്‍ 832 647 7977, ജിനു 713 517 6582, ചാര്‍ളി പടനിലം 281 256 3085.
ക്യാപ്‌റ്റന്‍ രാജുവിനെ ഫൊക്കാന ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക