Image

മലയാളി കത്തോലിക്കാ വൈദീകരുടെ സംഗമം

ഷോളി കുമ്പിളുവേലി Published on 18 November, 2013
മലയാളി കത്തോലിക്കാ വൈദീകരുടെ സംഗമം
ന്യൂയോര്‍ക്ക് : കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി, താങ്ക്‌സ് ഗിവിങ്ങിനോടനുബന്ധിച്ച്, ഫാ.ജോസ് കണ്ടത്തിക്കുടിയുടെ നേതൃത്വത്തില്‍, ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വച്ച് നടത്തുന്ന, ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കത്തോലിക്കാ വൈദികരുടെ സംഗമം, നവംബര്‍ 26-#ാ#ം തീയതി ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ നടക്കും. വൈദീകര്‍ ഒത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥന, സീമ്പോസിയം, തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം 3 മണിയോടുകൂടി ചടങ്ങുകള്‍ സമാപിക്കും.

എല്ലാ കത്തോലിക്കാ വൈദീകരും ഇതൊറിയിപ്പായി സ്വീകരിച്ച് ഈ വൈദിക സംഗമത്തില്‍ പങ്കെടുക്കണമെന്ന് ബ്രോങ്ക്‌സ് ഇടവക വികാരി ഫാ.ജോസ് കണ്ടത്തിക്കുടി അഭ്യര്‍ത്ഥിച്ചു.

അഡ്രസ്സ്
St. Thomas Syromalabar Church,
810 E, 221 Street
Bronx, NY.
Ph:718-944-4747
Cell: 201 681 6021



മലയാളി കത്തോലിക്കാ വൈദീകരുടെ സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക