Image

ജനകീയ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കും: അല്മായ കമ്മീഷന്‍

Published on 19 November, 2013
ജനകീയ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കും: അല്മായ കമ്മീഷന്‍
കൊച്ചി: ജനകീയ പോരാട്ടങ്ങള്‍ക്കു ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ എക്കാലവും മുന്‍നിരയില്‍ നേതൃത്വം കൊടുക്കുന്നവരാണു ക്രൈസ്തവ സമുദായമെന്നും അടിച്ചമര്‍ത്താനും ആക്ഷേപിക്കാനും ആരും ശ്രമിക്കേണ്ടതില്ലെന്നും ചരിത്രം പഠിക്കാതെ വിപ്ലവം പറയുന്നവരുടെ ജല്പനങ്ങള്‍ പൊതുസമൂഹം മുഖവിലയ്‌ക്കെടുക്കില്ലെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍.

ഭരണനേതൃത്വങ്ങളുടെ ജനവഞ്ചനയും വാഗ്ദാനലംഘനവും ജനങ്ങള്‍ തിരിച്ചറിയുമ്പോള്‍ ജനങ്ങളുടെ പക്ഷംചേര്‍ന്നു സഭാധ്യക്ഷന്മാര്‍ പ്രതികരിക്കുന്നതില്‍ ആരും രോഷംകൊള്ളേണ്ടതില്ല. ഇത് അവരുടെ ഉത്തരവാദിത്വവും പൊതുസമൂഹത്തോടുള്ള കടപ്പാടുമാണ്. അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനുള്ള പൗരന്റെ അവകാശത്തെ വെല്ലുവിളിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെന്തവകാശം? നിരന്തരം കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനങ്ങള്‍ തങ്ങളുടെ പ്രതിഷേധം അതിശക്തമാക്കുമ്പോള്‍ ചില അധികാരകേന്ദ്രങ്ങളുടെ അടിത്തറയിളകും.

സഭാധ്യക്ഷന്മാരെ ആക്ഷേപിക്കുന്നവരെയും അവഹേളിക്കുന്നവരെയും സഭയുടെ പൊതുവേദികളില്‍ സഭാനേതൃത്വം സ്വീകരിച്ചിരുത്തരുത്. അധികാരത്തിന്റെ മത്തുപിടിച്ച് എന്തും അടിച്ചേല്‍പ്പിക്കാമെന്നുള്ള ധാരണ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ വച്ചുപുലര്‍ത്തേണെ്ടന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക