Image

സാമൂഹിക പ്രതിബദ്ധതയുടെ കൈയൊപ്പുമായി ഇതാ നാം ആശിച്ച ജനകീയ നേതാവ്‌ മൈസൂര്‍ തമ്പി (തോമസ്‌ വര്‍ക്കി)

ഡോ. ജോര്‍ജ്‌ എം. കാക്കനാട്ട്‌ Published on 19 November, 2013
സാമൂഹിക പ്രതിബദ്ധതയുടെ കൈയൊപ്പുമായി ഇതാ നാം ആശിച്ച ജനകീയ നേതാവ്‌ മൈസൂര്‍ തമ്പി (തോമസ്‌ വര്‍ക്കി)
മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്ന മാതൃകാ സംഘടനയുടെ പ്രസിഡന്റു സ്ഥാനത്തേക്ക്‌ അമേരിക്കന്‍ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും ഹൂസ്റ്റണിലെ ആദ്യകാല മലയാളിയുമായ മൈസൂര്‍ തമ്പി എന്ന ഓമനപ്പേരിലറിയുന്ന തോമസ്‌ വര്‍ക്കി മത്സരിക്കുകയാണ്‌. കര്‍മ്മഭൂമിയിലെ സാമൂഹികവും സാംസ്‌കാരികവും മതപരവുമുള്‍പ്പെടെയുള്ള സമസ്‌ത മണ്ഡലങ്ങളിലും തനതായ വ്യക്തിത്വവും സൗഹൃദവൂം കാത്തുസൂക്ഷിക്കുന്ന മൈസൂര്‍ തമ്പി തന്റെ ഇതപര്യന്തമുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ ജനമനസുകള്‍ കീഴടക്കിയിട്ടുണ്ട്‌.താന്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തിലെ ഏതൊരാളുടെയും ആവശ്യങ്ങള്‍ക്കും അഭ്യര്‍ഥനകള്‍ക്കും മുന്നില്‍ സമയം നോക്കാതെ കടന്നുചെന്ന്‌ നിറവേറ്റിക്കൊടുക്കുന്നതില്‍ ഇദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്നതിന്‌ ഒട്ടനവധി സാക്ഷ്യങ്ങളുണ്ട്‌.

ആരെയുമാകര്‍ഷിക്കുന്ന കാലിബറും കരിസ്‌മയും മുഖമുദ്രയാക്കിയ തോമസ്‌ വര്‍ക്കി മലയാളി അസോസിയേഷന്‍ തുടങ്ങിയതു മുതല്‍ അഹോരാത്രം പ്രവര്‍ത്തിച്ച്‌ ഇവിടുത്തെ ആദ്യ കേരള ഹൗസ്‌ യാഥാര്‍ഥ്യമാക്കുകയും രണ്ടാമത്തെ കേരളാ ഹൗസ്‌ വാങ്ങി പേ ഓഫ്‌ ചെയ്‌തതിനും പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയാണെന്ന്‌ അനുസ്‌മരിക്കുകയാണ്‌. അഞ്ചു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന മൈസൂര്‍ തമ്പി ബിസിനസ്‌ രംഗത്തും വെന്നിക്കൊടി പാറിച്ച്‌ ജൈത്രയാത്ര തുടരുന്നു. വ്യക്തിബന്ധങ്ങള്‍ ഇത്രമേല്‍ കാത്തുസൂക്ഷിക്കുന്ന തമ്പിച്ചായന്‍ ഏവരുടെയും സ്‌നേഹപാത്രമാണ്‌.മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്റെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ സര്‍വഥാ യോഗ്യനായ മൈസൂര്‍ തമ്പിയെ വിജയിപ്പിക്കുകവഴി ഹൂസ്റ്റണിലെ മലയാളി സമൂഹം തങ്ങളുടെ പ്രതിബദ്ധത പുലര്‍ത്തുമെന്ന്‌ പ്രത്യാശിച്ചുകൊണ്ട്‌....പ്രിയങ്കരനായ സ്ഥാനാര്‍ഥിക്ക്‌ വിജയാശംസകളും അഭിവാദ്യങ്ങളുമായി ഹൂസ്റ്റണിലെ പ്രിയ സുഹൃത്തുക്കള്‍.
സാമൂഹിക പ്രതിബദ്ധതയുടെ കൈയൊപ്പുമായി ഇതാ നാം ആശിച്ച ജനകീയ നേതാവ്‌ മൈസൂര്‍ തമ്പി (തോമസ്‌ വര്‍ക്കി)
Join WhatsApp News
Koshy, Oommen (Renji) 2013-11-20 06:56:44
I second and approve this statement. I am sure that all our friends will agree and elect him to decorate the president position. Thanks 
Pat 2013-11-20 09:17:42
ഹാ എന്തൊരു കഷ്ട്ടം ,ഇത്രയും വേണോ  ഒരു സാധാരണ  സംഘടന തെരെനഞ്ഞടുപ്പിനു .
രണ്ടു കൂട്ടരോടും  ആണ് .
സ്ഥാനാർഥി 2013-11-20 10:15:16
ഇല്ലെനിക്ക് സിൽക്ക് ജുബ ഇല്ലെനിക്ക് ത്രിവർണ്ണ ഷോൾ ഇല്ലെനിക്ക് കൃത്രിമ ചിരി ഇല്ല ഞാൻ ആരെയും ചുബിക്കുന്നുമില്ല ഇല്ലെനിക്ക് കപടവേഷധാരികളുടെ പിൻബലം ഇല്ല ഞാൻ കൈ കൂപ്പുന്നും ഇല്ല കാരണം നിങ്ങളിൽ ഒരുത്തനാണ് ഞാൻ തമ്പിച്ചായന് വിശ്രമം നൽകണം
Mathulla 2013-11-20 13:31:40
The FOMAA/FOKKANA division has caused too much damage to the Malayalee community here. Though I didn't work for the division, I hoped that two national organizations will energise the leadership in a competitive spirit to organize the Malayalee community here to bring them under these two organizations. That didn't materialize. Now, inadvertentatly or not, the division has helped to bring to the Board of Malayalee Associations, candidates by compromise between these two groups instead of election by the members. Candidates who had no chance to win in an election got through this back door method, and this caused damage to the community. There was no unity or team spirit in the Board in Houston, and all types of vested interests influenze decisions that affect the community. The same situation must be in other cities also. I have reasons to believe that religious and racial groups bent on dividing and ruling were behind the FOMAA/FOKKANA division. Instead of compromise, members must go for direct election as this process will eliminate undesirable elements. It is better to vote for a strong team with a good election manifesto or agenda to accomplish than individual members with agenda to enrich their on pockets or with other vested interests.
Pissed Off 2013-11-20 15:28:07
I agree with Mathulla. Some of these people running for this position think that they can fool the public all the time. The reason they want to be in position is to enhance their businesses like grocery store, real estate and insurance. Their manifesto is going to be like Chenda Mealm Dance Ona Sadya, Chenda melam Ona Sadya Dance and the cycle continue. One time they brought out all the people from different denomination to vote for the candidates. Most of these people never participate in an American Election or loca city elections where their children are going to settle down. We take our dirty politics where ever we go. And then we invite crooks from Kerala and add on to our circus. We are making mockery of ourselves as a commentator suggested. Go for it clowns!
Truth man 2013-11-20 16:54:25
We have no time for fokana or foma or overses congress
Or any other stupid malayali program. We are all malayalees
Stick together in American politics and support our children
To involve in American politics  and lead us and solve our
Indian people program .As you know if our people was killed by
Any man. We have no political leader in our malayali society
to question or find out who is the murder or find solution
Stop stupid indian politics forget fokana or foma or overses
Congress and support and involve American politics
And support our children to involve the ministry and leadership
Stop dirty indian politics
സ്ഥാനാർഥി 2013-11-21 06:16:16
ഇല്ലെനിക്ക് സിൽക്ക് ജുബ
ഇല്ലെനിക്ക് ത്രിവർണ്ണ ഷോൾ
ഇല്ലെനിക്ക് കൃത്രിമ ചിരി 
ഇല്ല ഞാൻ ആരെയും ചുബിക്കുന്നുമില്ല 
ഇല്ലെനിക്ക് കപടവേഷധാരികളുടെ പിൻബലം
ഇല്ല ഞാൻ കൈ കൂപ്പുന്നും ഇല്ല കാരണം-
നിങ്ങളിൽ ഒരുത്തനാണ് ഞാൻ 
എന്റെ തമ്പിച്ചായന് വിശ്രമം നൽകണം
അതിനായി നമ്മൾക്ക് ഒത്തു ചേരാം 


kottayam 2013-11-21 13:09:06
ഇത്രയും മലയാളി സമൂഹത്തിനു വേണ്ടി കഷ്ടപ്പെട്ട തമ്പി ചായനെ ഇനിയെങ്കിലും വിശ്രമം നല്കണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക