Image

പൊതുമുതല്‍: വിചാരണയ്‌ക്ക്‌ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി വരുന്നു

Published on 25 October, 2011
പൊതുമുതല്‍: വിചാരണയ്‌ക്ക്‌ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി വരുന്നു
കൊച്ചി: സംസ്ഥാനത്തെ പൊതുമുതല്‍ നശിപ്പിക്കുന്ന കേസുകളുടെ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതികള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോടതിയുടെ അനുമതിക്ക്‌ ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന്‌ സംസ്ഥാന നിയമ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അതിനു മുമ്പായി അഡ്വക്കേറ്റ്‌ ജനറല്‍, പ്രോസിക്യൂഷന്‍സ്‌ ഡയറക്ടര്‍ ജനറല്‍ എന്നിവരുമായി നിയമ മന്ത്രിയും ഉദ്യോഗസ്ഥരും കൂടിയാലോചന നടത്തും.

ഈയിടെ പാതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന്‌ നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി വിധിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ പുതിയ തീരുമാനം. സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോള്‍ നാശനഷ്ടങ്ങള്‍ക്ക്‌ വിധേയമാകുന്നത്‌ കൂടുതലും കെ.എസ്‌. ആര്‍.ടി.സി, സര്‍ക്കാര്‍ വാഹനങ്ങളാണ്‌. അതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പോലീസ്‌ വകുപ്പ്‌ വഴി നിയമ മന്ത്രാലയം ശേഖരിച്ചുകഴിഞ്ഞു. സ്വാകാര്യ വ്യക്തികളുടെ നഷ്‌ടങ്ങള്‍ക്കും നഷ്‌ടപരിഹാരം ഈടാക്കാന്‍ നിയമ മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യവസ്ഥയുണ്ട്‌.

കേരളത്തിനു പുറത്ത്‌ ചില സംസ്ഥാനങ്ങളില്‍ ഇത്തരം അതിവേഗ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക