Image

കൊടുങ്കാറ്റ്- (കവിത: എസ്.കെ.നിരപ്പത്ത്)

എസ്.കെ.നിരപ്പത്ത്‌ Published on 18 November, 2013
കൊടുങ്കാറ്റ്- (കവിത: എസ്.കെ.നിരപ്പത്ത്)
കാണാതറിയുന്നു നിശ്വാസ്സത്തിന്‍
നിലനിര്‍ത്തുന്ന ജീവന്‍ തുടിപ്പുകള്‍
കൊതി തീരാതെ കോശങ്ങളില്‍
ഗന്ധവാഹം വലിച്ചിടുന്നു ജഗല്‍പ്രാണന്‍
 
മന്ദമായി വരുന്ന മാരുതന്‍
സ്പര്‍ശിച്ചു മയുങ്ങുന്ന ത്രിയാമങ്ങളും
ഉണര്‍ത്തു പാട്ടുമായ് ഉണരുന്ന
ഇളം കാറ്റിന്റെ ഉഷസ്സുകളും
ദിനജീവിതം ധന്യമാക്കുന്നു
ജീവജാലങ്ങളില്‍ ശ്രേഷ്ടമായി
 
പാവനാ നിന്‍ഗതി മാറിവീശുമ്പോള്‍
താണ്ടവമാടും കൊടുങ്കാറ്റായി മാറുന്നു
ഭൂതലം വിറക്കുന്നു ഭവഭൂതി തകരുന്നു
സര്‍വവും നരകത്തിനു തുല്ല്യമഹോ!
 
കൊടുങ്കാറ്റേ!ഒന്നടങ്ങുമോ!ഭൂമിയില്‍
ജീവജാലത്തിന്‍ കുടിലുകള്‍ ഉടക്കാതെ
ജീവവായു സ്വസ്ഥമായി ശ്വസ്സിച്ച്
ജീവിക്കുവാന്‍ ക്യപയേകിടൂ!
 
എസ്.കെ.നിരപ്പത്ത്‌

കൊടുങ്കാറ്റ്- (കവിത: എസ്.കെ.നിരപ്പത്ത്)
Join WhatsApp News
vaayanakkaaran 2013-11-21 08:34:43

പവനാ, വിറ്റാമിൻ ഊ അടി ഇത്തിരി

കൂടൂമ്പോളാണല്ലേ സംഹാര താണ്ഠവം?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക